കേസുകൾ തീർപ്പാക്കുന്നതിൽ മികച്ച നേട്ടവുമായി കേരള ഹൈക്കോടതി ; 88 ശതമാനം കേസുകളും പരിഹരിച്ചു

For full experience, Download our mobile application:
Get it on Google Play

കൊച്ചി : കേസുകൾ തീർപ്പാക്കുന്നതിൽ മികച്ച നേട്ടവുമായി കേരള ഹൈക്കോടതി. കഴിഞ്ഞ വർഷം ഫയൽ ചെയ്ത കേസുകളിൽ 88 ശതമാനവും തീർപ്പാക്കിയതായി രേഖകൾ വ്യക്തമാക്കുന്നു. കഴിഞ്ഞ വർഷം കേസുകൾ തീർപ്പാക്കിയതിൽ ജസ്റ്റിസ് പി.വി കുഞ്ഞികൃഷ്ണനാണ് മുൻപന്തിയിൽ. ജസ്റ്റിസ് മേരി ജോസഫാണ് ഏറ്റവും കുറവ് കേസുകൾ തീർപ്പാക്കിയിരിക്കുന്നത്.കഴിഞ്ഞ വർഷം കേരള ഹൈക്കോടതിയിൽ ഫയൽ ചെയ്ത 98,985 കേസുകളിൽ 86,700 കേസുകളും തീർപ്പാക്കി എന്നാണ് കണക്ക്. അതായത് ആകെ ഫയൽ ചെയ്ത കേസുകളിൽ 88 ശതമാനം കേസുകൾക്കും പരിഹാരം കണ്ടു. കേസുകൾ തീർപ്പാക്കിയതിൽ ജസ്റ്റിസ് പി.വി കുഞ്ഞികൃഷ്ണനാണ് ഒന്നാമതുള്ളത്. 9360 കേസുകൾ ജസ്റ്റിസ് പി.വി കുഞ്ഞികൃഷ്ണൻ തീർപ്പാക്കി. ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ 6160 കേസുകളും ജസ്റ്റിസ് പി ഗോപിനാഥ് 5080 കേസുകളും.

ജസ്റ്റിസ് മുഹമ്മദ് നിയാസ് 4849 കേസുകളുമാണ് തീർപ്പാക്കിയത്. ജസ്റ്റിസ് എൻ. നഗരേഷ് 4760 കേസുകളും തീർപ്പാക്കി. ജസ്റ്റിസ് മേരി ജോസഫാണ് ഏറ്റവും കുറവ് കേസുകൾ തീർപ്പാക്കിയത്. 459 എണ്ണം. ഹൈക്കോടതി നൽകിയ രേഖകൾ പ്രകാരം 30 വർഷമായി കെട്ടിക്കിടക്കുന്ന പതിനഞ്ച് കേസുകളാണ് ഉള്ളത്. കേരള ഹൈക്കോടതിയിൽ ആകെ വേണ്ടുന്ന ജഡ്ജിമാരുടെ എണ്ണം 47 ആയിരിക്കെ ചീഫ് ജസ്റ്റിസ് ഉൾപ്പെടെ 36 ജഡ്ജിമാർ മാത്രമാണ് ഇപ്പോഴുള്ളത്. കേസുകൾ കെട്ടിക്കിടക്കുന്നുവെന്ന വിമർശനങ്ങൾക്കിടെയാണ് കഴിഞ്ഞ വർഷത്തെ കണക്കും പുറത്തുവന്നത്. ഇ-ഫയലിങ് കൂടുതൽ കാര്യക്ഷമമായതോടെയാണ് കേസുകൾ തീർപ്പാക്കുന്നതിന് വേഗത കൈവന്നതെന്നാണ് വിലയിരുത്തൽ നടത്തിയിരിക്കുന്നത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഏവര്‍ക്കും തിരുവോണാശംസകള്‍ – ഇന്ന് ഓഫീസ് അവധി ആയതിനാല്‍ വാര്‍ത്താ അപ്ഡേറ്റ് ഉണ്ടായിരിക്കുന്നതല്ല

0
ഏവർക്കും ഹൃദയം നിറഞ്ഞ തിരുവോണാശംസകൾ -- നാടും വീടും ഓണാഘോഷത്തിന്റെ സന്തോഷത്താൽ നിറയുന്ന ഈ...

മൂഴിയാർ ഡാമിൽ ജലനിരപ്പ് ഉയരുന്നു ; ഷട്ടറുകൾ തുറക്കാൻ സാധ്യത, ജാഗ്രത നിർദേശം...

0
പത്തനംതിട്ട: വൃഷ്ടിപ്രദേശത്ത് മഴ തുടരുന്നതിനിടെ മൂഴിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നു. ഇന്നലെ...

രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുന്നുവെന്ന പ്രചാരണം തള്ളി നിതിൻ ഗഡ്കരിയുടെ ഓഫീസ്; പ്രസ്താവന തെറ്റായി വ്യാഖ്യാനിച്ചതാണെന്ന്...

0
ദില്ലി: രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുമെന്ന അഭ്യൂഹങ്ങൾ തള്ളി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുടെ...

ആശിർവാദ് ആട്ടയുടെ പരസ്യ വാഗ്ദാന വിവാദം; ലൈസൻസ് റദ്ദാക്കുന്നതിൽ നിന്ന് എഫ്.എസ്.എസ്.ഐയെ തടഞ്ഞ് ഡൽഹി...

0
ന്യൂഡല്‍ഹി: ആശിര്‍വാദ് എംപി ആട്ടയുടെ 100% ഗോതമ്പ് എന്ന അവകാശവാദവുമായി ബന്ധപ്പെട്ട...