ഊണു കഴിക്കാന്‍ വിലങ്ങഴിച്ചപ്പോള്‍ ചാടിപ്പോയ പ്രതിയെ ഷൊര്‍ണ്ണൂരിലെ നമ്പ്രത്ത് വെച്ച് പിടികൂടി

For full experience, Download our mobile application:
Get it on Google Play

ചെറുതുരുത്തി: ഊണു കഴിക്കാന്‍ വിലങ്ങഴിച്ചപ്പോള്‍ ചാടിപ്പോയ പ്രതിയെ ഷൊര്‍ണ്ണൂരിലെ നമ്പ്രത്ത് വെച്ച് പിടികൂടി . കണ്ണൂരില്‍ നിന്നും എറണാകുളത്തേക്ക് കൊണ്ടുപോകുന്നതിനിടെ ട്രെയിനില്‍ നിന്നും ഓടി രക്ഷപ്പെട്ട കവര്‍ച്ചാക്കേസ് പ്രതിയെ ഒടുവില്‍ ഷൊര്‍ണ്ണൂരില്‍ വെച്ച്‌ പിടികൂടി.

കണ്ണൂരിലെ മാതൃഭൂമി ജീനക്കാരനായ കെ വിനോദ് ചന്ദ്രനെയും ഭാര്യയെയും കെട്ടിയിട്ട് വീട് കൊള്ളയടിച്ച കേസിലെ പ്രതിയും ബംഗ്ലാദേശ് സ്വദേശിയുമായ മണിക് സര്‍ദാറിനെയാണ് ഷൊര്‍ണ്ണൂരിലെ നമ്പ്രത്ത്‌ നിന്ന് പോലീസ് പിടികൂടിയത്. കഴിഞ്ഞദിവസമാണ് ഇയാള്‍ തീവണ്ടിയില്‍നിന്ന് ചാടി രക്ഷപ്പെട്ടത്. രണ്ട് കൈയിലും ഉണ്ടായിരുന്ന വിലങ്ങ് ഊണ് കഴിക്കുന്നതിനുവേണ്ടി അഴിച്ചപ്പോഴായിരുന്നു ഇയാള്‍ ഓടി രക്ഷപ്പെട്ടത്. നാഗര്‍കോവിലിലേക്ക് പോവുകയായിരുന്ന ഏറനാട് എക്സ് പ്രസ്സില്‍ നിന്നാണ് മൂന്ന് പോലീസുകാരുടെ കണ്ണുവെട്ടിച്ച്‌ ഇയാള്‍ പുറത്തേക്ക് ചാടിയത്. പൈങ്കുളം റെയില്‍വേ ഗേറ്റിനും കലാമണ്ഡലം റെയില്‍വേ മേല്‍പ്പാലത്തിനും ഇടയിലുള്ള ഭാഗത്ത് തീവണ്ടി വേഗം കുറച്ചപ്പോഴായിരുന്നു സംഭവം.

അതേസമയം ഓടുന്നതിനിടെ മുണ്ട് നഷ്ടപ്പെട്ട ഇയാളെക്കുറിച്ച്‌ നാട്ടുകാരും വിവരം നല്‍കിയിരുന്നു. മണിക് ഉള്‍പ്പെട്ട സംഘം കണ്ണൂരിലേതിന് സമാനമായ കവര്‍ച്ച തൃപ്പൂണിത്തുറയിലും നടത്തിയിരുന്നു. ഇതിന്റെ തെളിവെടുപ്പുമായി ബന്ധപ്പെട്ടാണ് ഇയാളെ കണ്ണൂര്‍ ജയിലില്‍ പാര്‍പ്പിച്ചിരുന്നത്. കഴിഞ്ഞ ദിവസം ഇയാള്‍ക്ക് സഹതടവുകാരുടെ മര്‍ദനമേറ്റ് പരിക്ക് പറ്റിയിരുന്നു. ഇതേത്തുടര്‍ന്നാണ് കാക്കനാട് ജില്ലാ ജയിലിലേക്ക് മാറ്റാനായി ചൊവ്വാഴ്ച രാവിലെ കൊണ്ടുപോയത്. എറണാകുളത്ത് നോര്‍ത്ത് പോലീസ് സ്റ്റേഷനിലും ഒന്നിലധികം കവര്‍ച്ചകള്‍ക്ക് മണിക്കിന്റെ പേരില്‍ കേസുണ്ട്. കവര്‍ച്ചാക്കേസുകള്‍ക്ക് പുറമേ ഇയാള്‍ കൊലപാതകക്കേസിലും പ്രതിയാണെന്നാണ് വിവരം.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മാൻകൊമ്പ്, ഇരുതലമൂരി എന്നിവയുമായി ഒമ്പത് പേരെ വനംവകുപ്പ് ഉദ്യോഗസ്ഥർ അറസ്റ്റ് ചെയ്തു

0
തിരുവനന്തപുരം: മാൻകൊമ്പ്, ഇരുതലമൂരി എന്നിവയുമായി ഒമ്പത് പേരെ വനംവകുപ്പ് ഉദ്യോഗസ്ഥർ അറസ്റ്റ്...

ഒമാനിലെ സൂർ ഖൽഹാത്ത് മേഖലയിലുണ്ടായ വാഹനാപകടത്തിൽ കണ്ണൂർ സ്വദേശി മരിച്ചു

0
മസ്‌കത്ത്: ഒമാനിലെ സൂർ ഖൽഹാത്ത് മേഖലയിലുണ്ടായ വാഹനാപകടത്തിൽ കണ്ണൂർ സ്വദേശി മരിച്ചു....

‘ഒരു രാജ്യം, ഒരു തിരഞ്ഞെടുപ്പ്’ പദ്ധതി വേഗത്തിലാക്കാൻ ഭരണകക്ഷിയായ എൻഡിഎ പുതിയ സാധ്യതകൾ ആരായുന്നതായി...

0
ന്യൂഡൽഹി: 'ഒരു രാജ്യം, ഒരു തിരഞ്ഞെടുപ്പ്' പദ്ധതി വേഗത്തിലാക്കാൻ ഭരണകക്ഷിയായ എൻഡിഎ...

രാജ്യത്തെ മികച്ച 100 ജില്ലാ പോലീസ് മേധാവിമാരെ തെരഞ്ഞെടുത്തതിൽ പത്തനംതിട്ട ജില്ലാ പോലീസ് മേധാവി...

0
പത്തനംതിട്ട: രാജ്യത്തെ മികച്ച 100 ജില്ലാ പോലീസ് മേധാവിമാരെ തെരഞ്ഞെടുത്തതിൽ പത്തനംതിട്ട...