പാലക്കാട് : പാലക്കാട് ചന്ദ്രനഗറില്‍ സഹകരണ ബാങ്കില്‍ ലോക്കര്‍ തകര്‍ത്ത് ഏഴു കിലോയിലധികം സ്വര്‍ണവും പണവും കവര്‍ന്നു. ഇന്നു രാവിലെ ജീവനക്കാര്‍ ബാങ്ക് തുറന്നപ്പോഴാണ് കവര്‍ച്ച വിവരം അറിയുന്നത്. പണയം വെച്ച ഏഴര കിലോ സ്വര്‍ണവും 18,000 രൂപയുമാണ് കവര്‍ന്നത്. ഗ്യാസ് കട്ടര്‍ ഉപയോഗിച്ചാണ് മോഷ്ടാക്കള്‍ സ്‌ട്രോങ് റൂം തകര്‍ത്തത്. സിസിടിവിയുടെ വയര്‍ മുറിച്ച നിലയിലാണ്. സിസിടിവിയുടെ മെമ്മറി കാര്‍ഡും മോഷണം പോയതായി സൂചന.