പള്ളിയിലെ കാണിക്ക വഞ്ചി കുത്തിത്തുറന്ന് കവർച്ച; പ്രതി പിടിയിൽ

For full experience, Download our mobile application:
Get it on Google Play

ചെങ്ങന്നൂർ: പുലിയൂർ സുറിയാനി കത്തോലിക്ക പള്ളിയിലെ വഞ്ചി രണ്ടുതവണ കുത്തിത്തുറന്ന് കവർച്ച നടത്തിയയാളെ ചെങ്ങന്നൂർ പോലീസ് അറസ്റ്റ് ചെയ്തു. തിരുവല്ല കുറ്റപ്പുഴ തിരുമൂലപുരം മംഗലശേരി കടവ് കോളനിയിൽ മണിയൻ (54) ആണ് പിടിയിലായത്. വഞ്ചി പൊക്കിയെടുത്ത് പുറത്തു കൊണ്ടുവെച്ച ശേഷമാണ് ഇയാൾ കുത്തിപ്പൊളിച്ച് മോഷണം നടത്തിയത്. ചെങ്ങന്നൂർ പോലീസിന് പള്ളി അധികാരികൾ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ്. പത്തനംതിട്ട, കോട്ടയം ജില്ലകളിലെ വിവിധ സ്റ്റേഷനുകളിലായി പത്തോളം വഞ്ചി മോഷണകേസുകളിലെയും പ്രതിയാണ് ഇയാളെന്ന് പോലീസ് പറയുന്നു. പള്ളിയിലെ വഞ്ചികൾ മോഷ്ടിക്കാൻ സാധിക്കാതെ വരുന്ന സാഹചര്യങ്ങളിൽ കുരിശടികളിലെ വഞ്ചികളാണ് ഇയാൾ കവർന്നുവന്നത്. ഡിവൈ.എസ്.പി ആർ. ബിനുവിന്റെ നിർദേശപ്രകാരം സർക്കിൾ ഇൻസ്പെക്ടർ വിപിൻ എ.സി, എസ്.ഐ പ്രദീപ് എസ്, ഗ്രേഡ് എസ്.ഐ സാം നിവാസ്, സിവിൽ പോലീസ് ഓഫീസർമാരായ ജിജോ സാം, രതീഷ്, കണ്ണൻ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.

സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍  ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച്  പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തലശേരിയിൽ ബസുകൾ കൂട്ടിയിടിച്ച് അപകടം ; 70 പേർക്ക് പരിക്ക്

0
തലശേരി: തലശേരിയിൽ ബസുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ 70 പേർക്ക് പരിക്ക്....

ആലപ്പുഴ റെയിൽവേ സ്റ്റേഷൻ പരിസരത്തുനിന്ന് ലഹരിമരുന്നുകളുമായി പശ്ചിമ ബംഗാൾ സ്വദേശി പിടിയിൽ

0
ആലപ്പുഴ: റെയിൽവേ സ്റ്റേഷൻ പരിസരത്തുനിന്ന് വൻതോതിൽ ലഹരിമരുന്നുകളുമായി പശ്ചിമ ബംഗാൾ...

കൊല്ലത്ത് വാടകക്കാരുടെ വീട് ഇടിച്ചുനിരത്തി ഉടമകളുടെ ക്രൂരത

0
കൊല്ലം: കൊല്ലം ചിതറയിൽ വാടക തർക്കത്തെ തുടർന്ന് വർഷങ്ങളായി താമസിച്ചുവരുന്ന...

മകനെയും കൊണ്ട് വീട്ടിലേക്ക് മടങ്ങുന്നതിനിടെ കുടിവെള്ള പദ്ധതിയുടെ കുഴിയിൽ വീണു ; ഗുരുതര പരിക്കേറ്റ്...

0
തിരൂരങ്ങാടി: റോഡിലെ കുഴിയിൽ വീണ് പരിക്കേറ്റ ബൈക്ക് യാത്രികൻ മരിച്ചു....