ഡൽഹി: വ്യാജ റിക്രൂട്ട്മെന്റിലൂടെ റഷ്യയിലെത്തി റഷ്യൻ സൈന്യത്തിൽ ജോലി ചെയ്യാൻ നിർബന്ധിതരായ നാല് ഇന്ത്യൻ യുവാക്കളെ മോചിപ്പിച്ചതായി ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്തു. കർണാടകയിൽ നിന്നുള്ള മൂന്നുപേരും തെലങ്കാനയിൽ നിന്നുള്ള ഒരാളെയുമാണ് രക്ഷപ്പെടുത്തിയത്. ജോലി തട്ടിപ്പിന് ഇരയായി റഷ്യയിലെത്തിയ 60 യുവാക്കളുടെ സംഘത്തിൽ നിന്നും രക്ഷപ്പെടുത്തിയവരാണ് ഇവർ. റഷ്യയിൽ സെക്യൂരിറ്റി ജീവനക്കാരോ സഹായികളോ ആയി ജോലി വാഗ്ദാനം ചെയ്താണ് യുവാക്കളെ റഷ്യയിലെത്തിച്ചത്. എന്നാൽ റഷ്യ-യുക്രൈൻ യുദ്ധത്തിൽ സെെനികവൃത്തിക്ക് ഇവർ നിർബന്ധിതരാകുകയായിരുന്നു. മടങ്ങിയെത്തിയ ഇന്ത്യക്കാരിൽ ഒരാളായ തെലങ്കാനയിൽ നിന്നുള്ള മുഹമ്മദ് സൂഫിയാൻ ഏഴ് മാസം മുമ്പ് രക്ഷിക്കണമെന്ന് അഭ്യർത്ഥിച്ച് ഒരു വീഡിയോ പുറത്തുവിട്ടിരുന്നു.
അടിമകളെ പോലെയാണ് തങ്ങളെ കണ്ടിരുന്നതെന്നും വിശ്രമമോ ഉറക്കമോ ഇല്ലാതെ ദിവസേന 15 മണിക്കൂർ തുടർച്ചയായി ജോലി ചെയ്യിപ്പിച്ചുവെന്നും സുഫിയാൻ വെളിപ്പെടുത്തിയതായി ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്തു.
പത്തനംതിട്ട മീഡിയ ആപ്പ് ലോഞ്ച് ചെയ്തു – പ്ലേ സ്റ്റോറില്‍ ലഭിക്കും
വരിസംഖ്യയും പരിമിതികളുമില്ലാത്ത വാർത്തകളുടെ ലോകത്തേക്ക് വായനക്കാര്‍ക്ക് സ്വാഗതം. ചുരുങ്ങിയകാലംകൊണ്ട് ഓണ്‍ലൈന്‍ മാധ്യമരംഗത്ത് ശ്രദ്ധേയമായ പത്തനംതിട്ട മീഡിയയുടെ മൊബൈല്‍ ആപ്പ് (Android) ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1
വാര്‍ത്തകള്‍ ക്ഷണനേരം കൊണ്ട് ലോഡാകുവാന്‍ ഏറ്റവും പുതിയ സാങ്കേതികവിദ്യയാണ് ഉപയോഗിച്ചിരിക്കുന്നത്. മറ്റു വാര്‍ത്താ ആപ്പുകളില്‍ നിന്നും തികച്ചും വ്യത്യസ്തമാണ് പത്തനംതിട്ട മീഡിയയുടെ ആപ്പ്. ഏതൊക്കെ കാറ്റഗറിയിലുള്ള വാര്‍ത്തകള്‍ തങ്ങള്‍ക്കു വേണമെന്ന് ഓരോ വായനക്കാര്‍ക്കും തീരുമാനിക്കാം. ഒരു ദിവസത്തെ വാര്‍ത്തകള്‍ മാത്രം കാണുന്നതിനും സാധിക്കും. കൂടാതെ ഫെയ്സ് ബുക്ക്, വാട്സ് ആപ്പ് തുടങ്ങിയ സോഷ്യല്‍ മീഡിയാകളിലേക്ക് വാര്‍ത്തകള്‍ അതിവേഗം ഷെയര്‍ ചെയ്യാനും സാധിക്കും. അരോചകമായ പരസ്യങ്ങള്‍ ഉണ്ടാകില്ല. ഇന്റര്‍നെറ്റിന്റെ പോരായ്മകള്‍ ആപ്പിന്റെ പ്രവര്‍ത്തനത്തെ ബാധിക്കില്ല. തികച്ചും സൌജന്യമായാണ് വാര്‍ത്തകള്‍ ലഭിക്കുന്നത്.