ത​മി​ഴ്നാ​ട്ടി​ല്‍ യു​വ​തി​യേ​യും മ​ക​നെ​യും കൊ​ല​പ്പെ​ടു​ത്തി വ​ന്‍ ക​വ​ര്‍​ച്ച; പോലീസുമായുള്ള ഏറ്റുമുട്ടലില്‍ കൊ​ള്ള​സം​ഘാം​ഗം കൊ​ല്ല​പ്പെ​ട്ടു

For full experience, Download our mobile application:
Get it on Google Play

ചെന്നൈ: തമിഴ്‌നാട്ടില്‍ ജ്വല്ലറി ഉടമയുടെ ഭാര്യയെയും മകനെയും കൊലപ്പെടുത്തി കൊള്ളസംഘം സ്വര്‍ണാഭരണങ്ങള്‍ കവര്‍ന്നു. 17 കിലോ സ്വര്‍ണാഭരണങ്ങളുമായി രക്ഷപ്പെടാന്‍ ശ്രമിച്ച രാജസ്ഥാനില്‍ നിന്നുള്ള കൊള്ള സംഘവുമായി പൊലീസ് ഏറ്റുമുട്ടി. ഏറ്റുമുട്ടലില്‍ ഒരാള്‍ കൊലപ്പെടുകയും നാലുപേരെയും പിടികൂടുകയും ചെയ്തു.

ഇന്ന് രാവിലെ ആറുമണിയോടെ മയിലാടുംതുറയിലെ സിര്‍ക്കഴിയില്‍ വച്ചാണ് സംഭവം. റെയില്‍വേ സ്റ്റേഷന് സമീപമുള്ള ജ്വല്ലറി ഉടമ ധനരാജിന്റെ വീട്ടിലേക്കാണ് അഞ്ചംഗ സംഘം അതിക്രമിച്ച്‌ കയറിയത്. ധനരാജിന്റെ ഭാര്യ ഡി ആശ, മകന്‍ അഖില്‍ എന്നിവരാണ് ആക്രമണത്തില്‍ കൊലപ്പെട്ടത്. ധനരാജിനും അഖിലിന്‍റെ ഭാര്യയ്ക്കും ഗുരുതരമായി പരിക്കേറ്റു.

വിവരം അറിഞ്ഞ സ്ഥലത്തെത്തിയ പൊലീസിന് കൊള്ളമുതലുമായി തൊട്ടടുത്തുള്ള ഗ്രാമമായ ഇരുക്കൂറിലേക്ക് അക്രമിസംഘം പോയതായി വിവരം ലഭിച്ചു. ഇതിനെ തുടര്‍ന്ന് കൊള്ളമുതല്‍ വീണ്ടെടുക്കാനുള്ള ശ്രമത്തിനിടെയാണ് അക്രമി സംഘവുമായി ഏറ്റുമുട്ടല്‍ ഉണ്ടായത്.കൊള്ള സംഘാംഗമായ മണിബാല്‍ ആണ് കൊല്ലപ്പെട്ടത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കള്ളുവില്പനയുടെ മറവിൽ സ്പിരിറ്റ് കച്ചവടം : ഷാപ്പുടമയും ജീവനക്കാരനും പിടിയിൽ

0
കോട്ടയം : കള്ളുവില്പനയുടെ മറവിൽ സ്പിരിറ്റ് കച്ചവടം നടത്തിവന്ന ഷാപ്പുടമയും ജീവനക്കാരനും...

ബസ് കാത്തിരിപ്പു കേന്ദ്രത്തിൽ‌ കല്ല് കൊണ്ട് തലയ്ക്കടിച്ചു കൊലപ്പെടുത്തിയ നിലയിൽ വയോധികന്റെ മൃതദേഹം കണ്ടെത്തി

0
കണ്ണൂർ : വാഴക്കുണ്ടം ബസ് കാത്തിരിപ്പു കേന്ദ്രത്തിൽ വയോധികനെ കല്ലു കൊണ്ട്...

‘സംഘടന ശക്തിപ്രാപിക്കാതെ തിരിച്ചടി മറികടക്കാനാകില്ല’ ; വിപുലീകൃത സംസ്ഥാന കമ്മിറ്റിയ്ക്കായുള്ള മാര്‍ഗരേഖയില്‍ പരാമര്‍ശം

0
കോഴിക്കോട് : സംഘടന ശക്തിപ്രാപിക്കാതെ തിരിച്ചടി മറികടക്കാനാകില്ലെന്ന് സിപിഐഎം വിപുലീകൃത സംസ്ഥാന...

ഇന്ത്യൻ ബഹിരാകാശ രംഗത്തെ തെറ്റായ പ്രവണതകള്‍ ; വീണ്ടും വിമർശനവുമായി മുൻ ഐഎസ്ആർഒ ചെയർമാൻ...

0
തിരുവനന്തപുരം : ഇന്ത്യൻ ബഹിരാകാശ രംഗത്തെ തെറ്റായ പ്രവണതകള്‍ക്കെതിരെ വീണ്ടും തുറന്നടിച്ച്...