പുത്തന്‍ചന്തയില്‍ മലഞ്ചരക്ക് കടയില്‍ ലക്ഷക്കണക്കിന് രൂപയുടെ സാധനങ്ങള്‍ മോഷണംപോയി

For full experience, Download our mobile application:
Get it on Google Play

മുണ്ടക്കയം: പുത്തന്‍ചന്തയില്‍ മലഞ്ചരക്ക് കടയില്‍ ലക്ഷക്കണക്കിന് രൂപയുടെ സാധനങ്ങള്‍ മോഷണംപോയി. തോപ്പില്‍ റബേഴ്സില്‍നിന്നുമാണ് പണവും മലഞ്ചരക്ക് സാധനങ്ങളും കവര്‍ന്നത്.തോപ്പില്‍ സജീവ് ഭാസ്കരന്‍റെ ഉടമസ്ഥതയിലുള്ള കടയിലാണ് ബുധനാഴ്ച രാത്രി മോഷണം നടന്നത്. കടയുടെ ഷട്ടര്‍ പിക്കാസ് ഉപയോഗിച്ച്‌ കുത്തിത്തുറന്നാണ് 85,000 രൂപയും മലഞ്ചരക്ക് സാധനങ്ങളും കവര്‍ന്നത്. രണ്ട് മേശവലിപ്പിലായി സൂക്ഷിച്ച പണമാണ് നഷ്ടപ്പെട്ടത്. ഒട്ടുപാല്‍, കുരുമുളക്, ജാതിക്ക, ജാതി പത്രി, കൊക്കോ അടക്കം മോഷ്ടിക്കപ്പെട്ടു.

ഏകദേശം മൂന്ന് ലക്ഷം രൂപയുടെ മലഞ്ചരക്ക് സാധനങ്ങള്‍ മോഷണം പോയതായാണ് പ്രാഥമിക കണക്ക്. സി.സി ടി.വി കാമറകളുടെ കേബിളുകള്‍ മുറിച്ചുനശിപ്പിച്ച മോഷ്ടാവ് ദൃശ്യങ്ങള്‍ സൂക്ഷിക്കുന്ന ഡി.വി.ആറും കവര്‍ന്നു. ബുധനാഴ്ച വൈകീട്ട് 7.15ന് അടച്ച കട പിറ്റേന്ന് രാവിലെ തുറക്കാനെത്തിയപ്പോഴാണ് ഉടമ മോഷണവിവരം അറിയുന്നത്.തുടര്‍ന്ന് പോലീസില്‍ വിവരമറിച്ചതോടെ വിരലടയാള വിദഗ്ധരും ഡോഗ് സ്ക്വാഡുമെത്തി തെളിവുകള്‍ ശേഖരിച്ചു. ഷട്ടര്‍ കുത്തിത്തുറക്കാന്‍ ഉപയോഗിച്ചെന്ന് കരുതുന്ന പിക്കാസ് സമീപത്തുനിന്ന് കണ്ടെത്തി. താഴ് അറുത്ത് മാറ്റാനുള്ള ശ്രമം പരാജയപ്പെട്ടപ്പോള്‍ സമീപത്തെ നിര്‍മാണം നടക്കുന്ന കെട്ടിടത്തില്‍നിന്ന് എടുത്ത പിക്കാസ് ഉപയോഗിച്ച്‌ ഷട്ടര്‍ കുത്തിത്തുറക്കുകയായിരുന്നു എന്നാണ് കരുതുന്നത്.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

തലശ്ശേരി കുണ്ടൂർമല എഞ്ചിനിയറിംഗ് കോളേജിൽ മൂല്യനിർണയത്തിനായി വെച്ച ഉത്തര കടലാസ് മോഷണം പോയതായി പരാതി

0
കണ്ണൂർ: തലശ്ശേരി കുണ്ടൂർമല എഞ്ചിനിയറിംഗ് കോളേജിൽ മൂല്യനിർണയത്തിനായി വെച്ച ഉത്തര കടലാസ്...

സർക്കാരിന്‍റെ രാഷ്ട്രീയ നിയമനങ്ങളിൽ വീഴ്ച സംഭവിച്ചിട്ടുണ്ടെങ്കിൽ തെറ്റ് തിരുത്തണമെന്ന് കെപിസിസി വക്താവ് ജിന്‍റോ ജോൺ

0
കൊച്ചി: സർക്കാരിന്‍റെ രാഷ്ട്രീയ നിയമനങ്ങളിൽ വീഴ്ച സംഭവിച്ചിട്ടുണ്ടെങ്കിൽ തെറ്റ് തിരുത്തണമെന്ന് കെപിസിസി...

നിയമ ലംഘനങ്ങൾക്ക് പിഴയടപ്പിക്കുന്ന വ്യാജ ഇ–ചെല്ലാൻ തട്ടിപ്പ് സജീവം

0
കൊച്ചി: ഗതാഗത കുരുക്കും മെട്രോ റെയിൽ നിർമാണവും ചൂഷണം ചെയ്ത് ചെയ്യാത്ത...

വിമുക്തഭടൻ കുഴഞ്ഞുവീണ് മരിച്ച സംഭവത്തിൽ ഭർത്താവിനെതിരെ പോലീസിൽ പരാതി നൽകി മകൾ

0
കോഴിക്കോട് : താമരശ്ശേരിയിൽ വിമുക്തഭടൻ കുഴഞ്ഞുവീണ് മരിച്ച സംഭവത്തിൽ ഭർത്താവിനെതിരെ...