ശിശിര ട്രാവല്‍സ് ഉടമയുടെ വീട്ടിൽ മോഷണം ; സ്വര്‍ണവും പണവും കവര്‍ന്നു

For full experience, Download our mobile application:
Get it on Google Play

മലയാറ്റൂര്‍ : ശിശിര ട്രാവല്‍സ് ഉടമ സുധീറിന്റെ വീട്ടിലാണ് മോഷണം നടന്നത്. 20 പവന്‍ സ്വര്‍ണവും നാല്‍പ്പതിനായിരം രൂപയും മോഷ്ടാക്കള്‍ കവര്‍ന്നു. കാലടി പോലീസ് അന്വേഷണം തുടങ്ങി. പുലര്‍ച്ചെ 2-നും 4-നും ഇടയിലാണ് മോഷണം നടന്നതായി കരുതുന്നത്. വീടിനു പിറകുവശത്തെ വാതില്‍ പൊളിച്ചാണ് മോഷ്ടാവ് അകത്ത് കയറിയത്. സുധീറിന്റെ അമ്മയുടെ കിടപ്പുമുറിയിലെ അലമാരയില്‍ ഉണ്ടായിരുന്ന സ്വര്‍ണവും പണവുമാണ് മോഷണം പോയത്.

അലമാര തുറന്ന് കിടക്കുന്നത് രാവിലെ ശ്രദ്ധയില്‍പ്പെട്ടപ്പോഴാണ് മോഷണ വിവരം അറിയുന്നത്. വീട്ടുകാരെല്ലാം ഉറക്കത്തിലായിരുന്നതിനാല്‍ മോഷണം നടന്ന സമയത്ത് അറിഞ്ഞില്ല. എന്നാല്‍ രാത്രി 1 മണി സമയത്ത് അയല്‍പക്കത്ത് ഒരാളെ കണ്ടതായി വീട്ടുകാര്‍ പറഞ്ഞു. പെരുമ്പാവൂര്‍ എഎസ്പി അനൂജ് പലിവാള്‍ സ്ഥലത്തെത്തി പരിശോധന നടത്തി. വീട്ടുകാരുടെ പരാതിയില്‍ കേസെടുത്ത കാലടി പോലീസ് അന്വേഷണം ആരംഭിച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

എയ്ഡഡ് കോളേജ് അധ്യാപകരുടെ കോടതിയലക്ഷ്യ കേസിൽ ഹൈക്കോടതിയിൽ ഹാജരാകാൻ കേരളത്തിലെ മുതിർന്ന ഐഎഎസ് ഉദ്യോഗസ്ഥർക്ക്...

0
ഡൽഹി: ശമ്പളം പരിഷ്കരണം സംബന്ധിച്ചുള്ള എയ്ഡഡ് കോളേജ് അധ്യാപകരുടെ കോടതിയലക്ഷ്യ കേസിൽ...

ഗുജറാത്തിലെ ഭാവ്നഗറിൽ വ്യാജമദ്യ ദുരന്തം ; നാലുപേർ മരിച്ചു

0
ഭാവ്നഗ‍ർ: ഗുജറാത്തിലെ ഭാവ്നഗറിൽ വ്യാജമദ്യ ദുരന്തം. വ്യാജമദ്യം കുടിച്ച നാലുപേർ മരിക്കുകയും...

മെസ്സിയെ കേരളത്തിലെത്തിക്കാമെന്ന് വാഗ്ദാനംചെയ്ത് നടത്തിയ ജിഎസ്ടി തട്ടിപ്പിൽ എസ് ഐ ടി ഉടൻ പ്രാഥമിക...

0
കൊച്ചി: ലിയോണൽ മെസ്സിയെ കേരളത്തിലെത്തിക്കാമെന്ന് വാഗ്ദാനംചെയ്ത് നടത്തിയ ജിഎസ്ടി തട്ടിപ്പിൽ എസ്...

സിനിമ പ്രേക്ഷക കൂട്ടായ്മയുടെ മികച്ച ഫോട്ടോഗ്രാഫർ പുരസ്കാരം കേരളകൗമുദി പത്തനംതിട്ട ബ്യൂറോയിലെ വിപിൻ വേദഗിരിയ്ക്ക്

0
പത്തനംതിട്ട : ലോക ഫോട്ടോഗ്രാഫി ദിനത്തിന്റെ ഭാഗമായി സിനിമ പ്രേക്ഷക കൂട്ടായ്മ...