ഹാരിപോട്ടര്‍ സിനിമകളിലൂടെ ശ്രദ്ധേയനായ സ്‌കോട്ടിഷ് താരം റോബി കോള്‍ട്രേയ്ന്‍ അന്തരിച്ചു

For full experience, Download our mobile application:
Get it on Google Play

ലണ്ടന്‍ : ഹാരിപോട്ടര്‍ സിനിമകളിലൂടെ ശ്രദ്ധേയനായ സ്‌കോട്ടിഷ് താരം റോബി കോള്‍ട്രേയ്ന്‍ (72) അന്തരിച്ചു. സ്‌കോട്ട്ലന്റിലെ ഫോര്‍ത്ത്വാലി ഹോസ്പിറ്റലില്‍യിരുന്നു അന്ത്യം. മരണകാരണം പുറത്തുവിട്ടിട്ടില്ല. ഹാരി പോട്ടര്‍ സിനിമകളിലെ ഹാഗ്രിഡ് എന്ന കഥാപാത്രത്തിലൂടെ ലോകത്തെമ്പാടും ഒട്ടേറെ ആരാധകരെയാണ് റോബി കോള്‍ട്രേയ്ന്‍ സ്വന്തമാക്കിയത്. 2001 മുതല്‍ 2011 വരെ പുറത്തിറങ്ങിയ എട്ടു ഹാരി പോട്ടര്‍ ചിത്രങ്ങളുടെയും അദ്ദേഹം ഭാഗമായിരുന്നു.

ബ്രിട്ടിഷ് ടെലിവിഷന്‍ സീരീസായ ക്രാക്കറിലൂടെയാണ് അദ്ദേഹം ശ്രദ്ധിക്കപ്പെടുന്നത്. ക്രാക്കറിലെ അഭിനയത്തിലൂടെ മികച്ച നടനുള്ള ബ്രിട്ടീഷ് ടെലിവിഷന്‍ അക്കാദമി അവാര്‍ഡും അദ്ദേഹം സ്വന്തമാക്കി. ജെയിംസ് ബോണ്ട് ചിത്രം ഗോള്‍ഡന്‍ ഐ, ദി വേള്‍ഡ് ഈസ് നോട്ട് ഇനഫ് എന്നിവയാണ് അദ്ദേഹത്തിന്‍റെ മറ്റു പ്രമുഖ ചിത്രങ്ങള്‍.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മലമ്പുഴ ഉദ്യാന നവീകരണം ; ഉദ്യോഗസ്ഥരെ രൂക്ഷമായി വിമർശിച്ച് സുരേഷ് ഗോപി

0
പാലക്കാട് : മലമ്പുഴ ഉദ്യാന നവീകരണം മെല്ലെപ്പോക്കിലാണെന്ന ആരോപണങ്ങൾ നിലനിൽക്കെ ഉദ്യാനം...

ഗുജറാത്തിൽ വിഷമദ്യ ദുരന്തം : ഏഴ് പേർ മരിച്ചു ; നിരവധി പേർ ഗുരുതരാവസ്ഥയിൽ

0
ഭാവ്നഗർ : പൂർണ്ണ മദ്യ നിരോധനം നിലനിൽക്കുന്ന ഗുജറാത്തിലെ ഭാവ്നഗറിൽ വീണ്ടും...

കൊല്ലത്ത് മധ്യവയസ്കരായ സ്ത്രീയും പുരുഷനും തിരയിൽപ്പെട്ട് മരിച്ചു

0
കൊല്ലം : തിരയിൽപ്പെട്ട് മധ്യവയസ്കരായ സ്ത്രീയും പുരുഷനും മരിച്ചു. മടവൂർ പള്ളിക്കൽ...

മോൻസൺ കേസിൽ ബന്ധം ; പോലീസ് ഉദ്യോഗസ്ഥരുടെ സ്ഥാനക്കയറ്റത്തിൽ വിവേചനമെന്ന് ഹൈക്കോടതി

0
കൊച്ചി : മോൻസൺ മാവുങ്കൽ കേസുമായി ബന്ധപ്പെട്ട് നടപടി നേരിട്ടെന്നതിന്റെ പേരിൽ...