‘റോബർട്ട് വാധ്‌ര സ്ഥാനാർഥിയാകണം’ ; അമേഠിയിലെ കോൺഗ്രസ് ഓഫീസിന് മുന്നിൽ പോസ്റ്ററുകൾ

For full experience, Download our mobile application:
Get it on Google Play

ലക്നൗ: അമേഠിയിൽ കോൺഗ്രസ് ഓഫീസിന് മുന്നിൽ റോബർട്ട് വാധ്‌രയ്ക്കായി പോസ്റ്ററുകൾ. ഗൗരിഗഞ്ചിലെ കോൺഗ്രസ് ഓഫിസിനു പുറത്താണ് പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടത്. എഐസിസി ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധിയുടെ ഭർത്താവും വ്യവസായിയുമായ റോബർട്ട് വാധ്‌ര അമേഠിയിൽ കോൺഗ്രസ് സ്ഥാനാർഥിയാകണമെന്നാണ് ആവശ്യം. നേരത്തേ മണ്ഡലത്തിൽ മത്സരിക്കണമെന്ന് താൽപര്യം പ്രകടിപ്പിച്ച് റോബർട്ട് വാധ്‌ര രംഗത്തെത്തിയിരുന്നു. ജനം തന്റെ സ്ഥാനാർഥിത്വം ആവശ്യപ്പെടുന്നുവെന്നാണു വാധ്‌ര പറഞ്ഞത്. രാഹുൽ ഗാന്ധിയെ അമേഠിയിൽ സ്ഥാനാർഥിയാകാൻ വെല്ലുവിളിച്ച് കഴിഞ്ഞദിവസം ബിജെപി സ്ഥാനാർഥി സ്മൃതി ഇറാനി രംഗത്തെത്തിയിരുന്നു. ഇതിനുപിന്നാലെയാണു വാധ്‌രയെ സ്ഥാനാർഥിയാക്കണമെന്ന് ആവശ്യപ്പെട്ട് പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടത്.

2019ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ അമേഠിയിൽ സ്മൃതി ഇറാനിയാണു രാഹുലിനെ പരാജയപ്പെടുത്തിയത്. ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ അഞ്ചാം ഘട്ടത്തിൽ മേയ് 20നാണ് അമേഠിയിൽ വോട്ടെടുപ്പ്. കഴിഞ്ഞ മൂന്ന് തിരഞ്ഞെടുപ്പുകളിലും കോൺഗ്രസ് സ്ഥാനാർഥി രാഹുലായിരുന്നു. സോണിയ ഗാന്ധിയും രാജീവ് ഗാന്ധിയും സഞ്ജയ് ഗാന്ധിയും അമേഠിയിൽ എംപിമാരായിരുന്നു. വയനാട്ടിൽ സ്ഥാനാർഥിയായ രാഹുൽ പാർട്ടി ആവശ്യപ്പെട്ടാൽ അമേഠിയിലും മത്സരിക്കുമെന്ന് പറഞ്ഞിട്ടുണ്ട്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കൊയിലാണ്ടിയിൽ ജ്വല്ലറി ഉടമയുടെ വീട്ടിൽ കവർച്ച

0
കോഴിക്കോട്: കൊയിലാണ്ടിയിൽ വീട്ടിൽ കവർച്ച. ജ്വല്ലറി ഉടമയുടെ വീട്ടിലാണ് കവർച്ച നടന്നത്....

​’അർത്ഥം തെറ്റായി വ്യാഖ്യാനിക്കപ്പെട്ടു’; വിജയ്യുടെ അമ്മയ്ക്കെതിരായ പരാമർശത്തിൽ പ്രതികരണവുമായി നൈനാർ നാ​ഗേന്ദ്രൻ

0
ചെന്നൈ: വിവാദ പരാമർശത്തിൽ വിശദീകരണവുമായി തമിഴ്നാട് ബിജെപി അധ്യക്ഷൻ നൈനാർ നാ​ഗേന്ദ്രൻ....

കോട്ടയത്ത് നിർദ്ദിഷ്ട സമയത്തിന് മുൻപായി പ്രവർത്തിച്ച ബാറും കള്ളുഷാപ്പും പൂട്ടിച്ച് വിജിലൻസ്

0
കോട്ടയം: വിജിലൻസ് ഉദ്യോഗസ്ഥരുടെ മിന്നൽ പരിശോധനയിൽ കോട്ടയത്ത് നിർദ്ദിഷ്ട സമയത്തിന് മുൻപായി...

ഫിദല്‍ കാസ്‌ട്രോയുടെ നൂറാം ജന്മവാര്‍ഷികത്തിൽ സിപിഐഎമ്മിന് സമ്മാനം ; മൂന്ന് കോടി വിലവരുന്ന വീട്...

0
ചെന്നൈ: ചെന്നൈയില്‍ സിപിഐഎമ്മിന് മൂന്ന് കോടി വിലവരുന്ന തറവാട് വീട് ഇഷ്ടദാനം...