മലയാലപ്പുഴ : കള്ളക്കടത്തിന്റെയും പിൻവാതിൽ നിയമനത്തിന്റെയും മൊത്തവിതരണക്കാരായ ഇടതുപക്ഷത്തിനുള്ള ഉറപ്പായ മറുപടി ഭരണമാറ്റമാണെന്ന് ഡി.സി.സി. വൈസ് പ്രസിഡന്റ് വെട്ടൂർ ജ്യോതി പ്രസാദ് പറഞ്ഞു. കോന്നി നിയോജക മണ്ഡലം ഐക്യജനാധിപത്യ മുന്നണി സ്ഥാനാർത്ഥി റോബിൻ പീറ്ററിന്റെ മലയാലപ്പുഴ പഞ്ചായത്തിലെ പര്യടനപരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
കടമെടുത്തും വിറ്റുതുലച്ചും അഞ്ചു വർഷം പൂർത്തിയാക്കിയ ഒരു സർക്കാർ പരാജയത്തിന്റെ പ്രത്യക്ഷോദാഹരണമായി ചരിത്രത്തിൽ രേഖപ്പെടുത്തിക്കഴിഞ്ഞു. കോന്നിയിലെ ജനങ്ങള്‍ റോബിൻ പീറ്ററിന്റെ വിജയമാണ് ആഗ്രഹിക്കുന്നതെന്നും കടലാസിലെ വികസന പദ്ധതികള്‍ കണ്ടും കേട്ടും കോന്നിക്കാര്‍ മടുത്തുകഴിഞ്ഞുവെന്നും ജ്യോതി പ്രസാദ് പറഞ്ഞു.
മണ്ഡലം കൺവീനർ ദിലീപ് കുമാർ പൊതീപ്പാട് അധ്യക്ഷത വഹിച്ചു. എസ്.വി. പ്രസന്നകുമാർ, സാമുവൽ കിഴക്കുപുറം, എലിസബത്ത് അബു, ജ്യോതിഷ്കുമാർ മലയാലപ്പുഴ, യോഹന്നാൻ ശങ്കരത്തിൽ, റോയിച്ചൻ ഏഴിക്കകത്ത് , വി.സി. ഗോപാലകൃഷ്ണൻ, ശ്രീകോമളൻ, എം.സി.ഗോപാലകൃഷ്ണപിള്ള, ജോൺസൺ വിളവിനാൽ, അഡ്വ.സി.വി.ശാന്തകുമാർ , പ്രമോദ് താന്നിമൂട്ടിൽ, ബിജുലാൽ ആലുനിൽക്കുന്നതിൽ, പത്മകുമാരൻ നായർ, ആശാകുമാരി, ബിജുലാൽ തുണ്ടിയിൽ, ശശി പാറച്ചരുകിൽ, ബിജു കോഴികുന്നം, ഗോപകുമാർ തഴക്കാട്ട്, തുളസീധരൻ മലയാലപ്പുഴ രഞ്ജിത് എന്നിവർ പ്രസംഗിച്ചു. നാല്പത് കേന്ദ്രങ്ങളിലാണ് ഇന്ന് സ്വീകരണ പരിപാടികള്‍.