കല്ലുവിളയില്‍ പാറ ഖനനത്തിന് അനുമതി നല്‍കരുതെന്ന ആവശ്യവുമായി നാട്ടുകാര്‍ രംഗത്ത്

For full experience, Download our mobile application:
Get it on Google Play

കോന്നി : പുതിയ പാറമടയ്ക്ക് അധികൃതര്‍ അനുമതി നല്‍കിയ മുറിഞ്ഞകല്‍ കല്ലുവിളയില്‍ ദിവസങ്ങള്‍ക്ക് മുന്‍പ് വലിയ തോതില്‍ മണ്ണിടിച്ചിലുണ്ടായതോടെ ജനം ഭീതിയിലാണ്. ഇവിടെ പാറമട തുടങ്ങുവാനുള്ള അനുമതി എത്രയും വേഗം പിന്‍വലിക്കണമെന്നും ജനങ്ങള്‍ ആവശ്യപ്പെടുന്നു. ഒരു മാസത്തിനിടെ രണ്ടാം തവണയാണ് ഇവിടെ മണ്ണിടിച്ചിലുണ്ടാകുന്നത്. നാട്ടുകാരുടെ പ്രതിഷേധം ശക്തമാകുമ്പോഴും തുടര്‍ച്ചായി രണ്ട് പാറമടകള്‍ക്കാണ് ബന്ധപ്പെട്ട വകുപ്പുകള്‍ ഇവിടെ അനുമതി നല്‍കാന്‍ ഒരുങ്ങുന്നത്.

സംസ്ഥാന ദുരന്ത നിവാരണ സമിതി ഇവിടെ മണ്ണിടിച്ചില്‍ ഉണ്ടാകില്ലെന്ന് റിപ്പോര്‍ട്ട് നല്‍കിയതായി കാട്ടിയാണ് പുതിയ മടയ്ക്ക് ശ്രമം നടത്തുന്നത്. രണ്ട് തവണ ഇവിടെ മണ്ണിടിഞ്ഞപ്പോഴും വലിയ പാറകള്‍ അടക്കമാണ് മുറിഞ്ഞകല്‍ അതിരുങ്കല്‍ റോഡിലേക്ക് പതിച്ചത്. ഇതിന് തൊട്ടടുത്തുള്ള കുളത്തുമണ്‍ താമരപ്പള്ളി പ്രദേശത്തും പാറമട വരുന്നതിനെതിരെ പ്രദേശവാസികളുടെ എതിര്‍പ്പ് ശക്തമായിരുന്നു. കൂടല്‍ വില്ലേജില്‍ ഉള്‍പ്പെടുന്നതാണ് പ്രദേശം. പുതിയ പാറമട നാടിനെ നാശമാക്കുമെന്നും നാട്ടുകാര്‍ ഓര്‍മ്മപ്പെടുത്തുന്നു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ആലപ്പുഴ ജില്ലയിലെ സർക്കാർ സ്ഥാപനങ്ങൾക്ക് നാളെ അവധി

0
ആലപ്പുഴ: ആലപ്പുഴ ജില്ലയിലെ സർക്കാർ സ്ഥാപനങ്ങൾക്ക് നാളെ അവധി പ്രഖ്യാപിച്ച്...

ജാതി അധിഷ്ഠിത സംവരണത്തിനെതിരെ ഡൽഹിയിൽ പ്രതിഷേധം; സമരം ചെയ്തവരെ പോലീസ് ബലംപ്രയോഗിച്ച് നീക്കി

0
ദില്ലി: ജാതി അധിഷ്ഠിത സംവരണ സമ്പ്രദായം നിർത്തലാക്കണമെന്നും സാമ്പത്തിക മാനദണ്ഡങ്ങൾ മാത്രം...

ജന്തർമന്തറിൽ ജാതി അധിഷ്ഠിത സംവരണത്തിനെതിരെ പ്രതിഷേധം

0
ന്യൂഡൽഹി : ജാതി അധിഷ്ഠിത സംവരണ സമ്പ്രദായം നിർത്തലാക്കണമെന്നും സാമ്പത്തിക...