കോടമഞ്ഞ് പുതച്ച് പൂച്ചക്കുളം – സഞ്ചാരികൾക്ക് ദൃശ്യ ചാരുത പകരുന്നു

For full experience, Download our mobile application:
Get it on Google Play

കോന്നി : പൂച്ചക്കുളത്തിൻ്റെ വനമേഖലയെ പുതയ്ക്കുന്ന കോടമഞ്ഞ് സഞ്ചാരികൾക്ക് ദൃശ്യ ചാരുത പകരുന്നു. തണ്ണിത്തോട് ഗ്രാമപഞ്ചായത്തിലെ തേക്കുതോട്ടിലാണ് പൂച്ചക്കുളം എന്ന പ്രദേശം ഉൾപ്പെടുന്നത്. നഗരത്തിൻ്റെ അലോസരങ്ങൾ തെല്ലും കടന്നു ചെല്ലാത്ത പൂച്ചക്കുളം മഞ്ഞു കാലമായാൽ മനോഹരിയാണ്. മാനത്ത് നിന്നും തൂവെള്ള മേഘങ്ങൾ ഭൂമിയിലേക്ക് ഇറങ്ങിയതുപോലെ തോന്നുന്ന കോട മഞ്ഞ് പ്രകൃതി സ്നേഹികളുടെ ഉള്ളിൽ നവ്യാനുഭവം ഉണർത്തുന്നു.

സഞ്ചാരികൾക്ക് കൗതുകമുണർത്തുന്ന പൂച്ചക്കുളം വെള്ളച്ചാട്ടവും ഇവിടെ ഉണ്ട്. വനത്തിനുള്ളിൽ നിന്നും ഉത്ഭവിച്ച് കല്ലിൽ തട്ടി ചിന്നി ചിതറി തെറിക്കുന്ന പൂച്ചക്കുളം വെള്ളച്ചാട്ടം ആരും നോക്കി നിന്നുപോകും. ടൂറിസം ഭൂപടങ്ങളിൽ ഇടം നേടാത്ത ഇവിടെ വിനോദ സഞ്ചാരത്തിന് അനന്തമായ സാധ്യതകളാണ് ഉള്ളതെന്ന് പ്രദേശവാസികൾ പറയുന്നു. വലിയ വിനോദ സഞ്ചാര മേഖല അല്ലെങ്കിലും പഴയതും പുതിയതുമായ തലമുറയിലെ നിരവധി ആളുകൾ ഇവിടുത്തെ മഞ്ഞ് പെയ്യുന്ന മലനിരകളെയും പ്രകൃതി ഭംഗിയെയും ഇഷ്ടപ്പെടുന്നുണ്ട്.

പ്രായഭേദമന്യേ നിരവധി പേർ കോടമഞ്ഞ് കാണുന്നതിനും ഇവിടെ എത്തിച്ചേരുന്നുണ്ട്. കണ്ണെത്താ ദുരത്തോളം പരന്ന് കിടക്കുന്ന മലനിരകളിൽ മഞ്ഞ് പട്ടുപുതച്ച് കിടക്കുന്നത് കണ്ടാൽ മറ്റൊരു ലോകത്തിലെത്തിയ അനുഭൂതിയാണ് സഞ്ചാരികൾക്ക് ലഭിക്കുക. ഇത് പുറം ലോകത്ത് എത്തിക്കുന്നതിനായി സമൂഹ മാധ്യമങ്ങളിൽ കൂടി പ്രചരണം നടത്തുന്നവരും ഉണ്ട്. പൂച്ചകുളത്തിൻ്റെ ഈ വശ്യ മനോഹാരിത ലോകം അറിയപ്പെടണമെന്നും സഞ്ചാരികളും പ്രദേശ വാസികളും ആഗ്രഹിക്കുന്നു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വര്‍ക്കലയില്‍ 5 ഹോട്ടലുകള്‍ക്ക് നഗരസഭയുടെ നോട്ടീസ്

0
തിരുവനന്തപുരം: വര്‍ക്കലയില്‍ പഴകിയ ഭക്ഷണപദാര്‍ത്ഥങ്ങള്‍ പിടികൂടിയതിനെ തുര്‍ന്ന് 5 ഹോട്ടലുകള്‍ക്ക്...

ഇതൊരു തുടക്കം മാത്രമെന്ന് രാഹുൽ ഗാന്ധി; പെല്ലറ്റ് ആക്രമണ കേസിൽ എഫ്.ഐ.ആർ. രജിസ്റ്റർ ചെയ്തതിൽ...

0
ന്യൂഡല്‍ഹി: പെല്ലറ്റ് ഗണ്‍ ആക്രമത്തില്‍ ഡല്‍ഹി പൊലീസ് എഫ്ഐആര്‍ ഇട്ട നടപടിയില്‍...

‘ദേവഭവന’ത്തിന്റെ താക്കോല്‍ കൈമാറി പിണറായി വിജയന്‍

0
ഇടുക്കി: സംസ്ഥാന സ്‌കൂള്‍ കായികമേളയിലെ വേഗ റാണി ദേവപ്രിയ ഷൈബുവിനായി...

വാണിജ്യ കപ്പലുകളുടെ നിയന്ത്രണം ശക്തമാക്കി യു.എസ്. സൈന്യം; പുതിയ ഉപരോധ ഭീഷണിക്കെതിരെ ആഞ്ഞടിച്ച് ഇറാൻ

0
ഫ്ലോറിഡ: ഇറാനിലെ തുറമുഖങ്ങളിലേക്ക് പോകുകയോ അവിടെനിന്ന് പുറപ്പെടുകയോ ചെയ്തിരുന്ന 67 വാണിജ്യ...