ദേവസ്വം ബോർഡ് പ്രസിഡൻ്റിന് ഇടത്താവളത്തിൽ സ്വീകരണം നൽകി

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : ദേവസ്വം ബോർഡ് പ്രസിഡൻ്റ് അഡ്വ. കെ അനന്തഗോപന് നഗരസഭാ ചെയർമാൻ അഡ്വ.ടി സക്കീർ ഹുസൈൻ സ്വീകരണം നൽകി. നഗരത്തിലെ ശബരിമല ഇടത്താവളം സന്ദർശിക്കാനെത്തിയതായിരുന്നു അദ്ദേഹം. കഴിഞ്ഞ ദിവസം ദേവസ്വം ബോർഡ് പ്രസിഡൻ്റായി ചുമതല ഏറ്റെടുത്ത ശേഷം അദ്ദേഹത്തിന് ലഭിച്ച ആദ്യത്തെ സ്വീകരണമാണ് ഇടത്താവളത്തിലേത്.

നഗരഹൃദയത്തിൽ ഒരുക്കിയിരിക്കുന്ന ഇടത്താവളം മാതൃകാപരമാണ് എന്നും തോരാതെ പെയ്ത മഴയ്ക്കിടയിലും യുദ്ധകാലാടിസ്ഥാനത്തിൽ ആവശ്യമായ സൗകര്യങ്ങളൊരുക്കിയ നഗരസഭ പ്രശംസ അർഹിക്കുന്നു എന്നും ദേവസ്വം ബോർഡ് പ്രസിഡൻ്റ് പറഞ്ഞു. സാമ്പത്തിക സ്ഥിതി മെച്ചപ്പെടുന്നതനുസരിച്ച് ഇടത്താവളത്തിൽ കൂടുതൽ സൗകര്യങ്ങളൊരുക്കുന്നതിന് നഗരസഭക്ക് ആവശ്യമായ പിന്തുണ നൽകാൻ ദേവസ്വം ബോർഡ് സന്നദ്ധമാണ് എന്നും അദ്ദേഹം നഗരസഭാ ചെയർമാനെ അറിയിച്ചു.

വിദ്യാഭ്യാസ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ എസ് ഷമീർ, നഗരസഭാ പ്രതിപക്ഷ നേതാവ് ജാസിംകുട്ടി, ജില്ലാ സ്പോർട്സ് കൗൺസിൽ പ്രസിഡൻ്റ് കെ അനിൽകുമാർ, ജില്ലാ ആസൂത്രണ സമിതി അംഗം പി കെ അനീഷ്, കൗൺസിലർമാരായ ആർ സാബു, ശോഭ കെ മാത്യു, വിമല ശിവൻ, അഡ്വ.റോഷൻ നായർ, അയ്യപ്പ സേവാസമാജം സംസ്ഥാന സെക്രട്ടറി അഡ്വ. ജയൻ ചെറുവള്ളിയിൽ, രാഷ്ട്രീയ പ്രവർത്തകരായ എം ജെ രവി, അശോകൻ തുടങ്ങിയവർ ഒപ്പമുണ്ടായിരുന്നു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കൊച്ചി – ദുബായ് കപ്പൽ പ്രവാസികൾക്ക് ഗുണം , 200കിലോ ലഗേജ് ഫ്രീ

0
തിരുവനന്തപുരം: കേരളത്തെ തുറമുഖ നഗരമാക്കുന്ന 'മിഷൻ സമുദ്രയ്ക്ക് തുടക്കം. കേരളത്തിലെ...

അടുക്കളകളിൽ പാറ്റയും ഈച്ചയും ; മുംബൈയിൽ മക്ഡൊണാൾഡ് അടക്കമുള്ള ഔട്ട്ലെറ്റുകൾക്ക് നേരെ നടപടി

0
മുംബൈ: അപ്രതീക്ഷിത പരിശോധനകള്‍ക്ക് പിന്നാലെ മുംബൈയിലെ പ്രമുഖ ഭക്ഷണ സ്ഥാപനങ്ങളുടെ ഫുഡ്...

രാജ്യസ്നേഹം കടമയായി ഏറ്റെടുക്കണം : കെ.റ്റി മുഹമ്മദ്കുട്ടി ഹസ്രത്ത്

0
തിരുവനന്തപുരം: ദക്ഷിണ കേരള ജംഇയ്യത്തുൽ ഉലമയുടെ കീഴിലുള്ള വർക്കല ജാമിഅഃ മന്നാനിയ്യാ...

പെൻഷൻ അർഹതാ മാനദണ്ഡങ്ങളിൽ ഇളവുമായി കർണാടക; വാർഷിക വരുമാന പരിധി 1.20 ലക്ഷമാക്കി ഉയർത്തി

0
ബെംഗളൂരു: കർണാടകയിലെ സാമൂഹിക സുരക്ഷാ പെൻഷൻ പദ്ധതികൾക്കുള്ള വാർഷിക വരുമാന പരിധി...