ഡല്‍ഹി രോഹിണി കോടതിയില്‍ ഉണ്ടായ വെടിവെയ്പ്പ് ; പിന്നില്‍ പ്രവര്‍ത്തിച്ചത് തീഹാര്‍ ജയിലില്‍ കഴിയുന്ന ഗുണ്ട

For full experience, Download our mobile application:
Get it on Google Play

ന്യൂഡല്‍ഹി : ഡല്‍ഹി രോഹിണി കോടതിയില്‍ ഉണ്ടായ വെടിവയ്പ്പില്‍ ഗുണ്ടാതലവന്‍ ഗോഗിയെന്ന ജിതേന്ദര്‍ മാന്‍ കൊല്ലപ്പെട്ട സംഭവത്തിനു പിന്നില്‍ ഗോഗിയുടെ എതിര്‍ചേരിയിലെ ഗുണ്ടാനേതാവ് തില്ലു തജ്പുരിയ്ക്കെതിരെ കൂടുതല്‍ തെളിവുകള്‍. നിലവില്‍ തീഹാര്‍ ജയിലില്‍ ശിക്ഷ അനുഭവിക്കുന്ന തില്ലു, ജയിലില്‍ നിന്ന് അക്രമികള്‍ക്ക് ഫോണ്‍ വഴി നേരിട്ട് നിര്‍ദേശം നല്‍കിയിരുന്നുവെന്ന് പോലീസ് കണ്ടെത്തിയിട്ടുണ്ട്. അതീവ സുരക്ഷാസജ്ജീകരണങ്ങളുള്ള തീഹാര്‍ ജയിലില്‍ നിന്ന് തില്ലു എങ്ങനെ ഫോണ്‍ ഉപയോഗിച്ചുവെന്നത് ജയില്‍ അധികൃതരെ പ്രതികൂട്ടിലാക്കുന്ന സംഭവമാണ്.

രാഹുല്‍ ത്യാഗി, ജഗ്ദീപ് ജഗ്ഗ എന്നിവരാണ് കോടതിക്കുള്ളില്‍ അഭിഭാഷകരുടെ വേഷത്തില്‍ കയറി ഗോഗിക്കെതിരെ വെടിയുതിര്‍ത്തത്. ഗോഗിയും രണ്ട് അക്രമികളും കൊല്ലപ്പെട്ടു. സംഭവത്തില്‍ മറ്റ് രണ്ട് പേരെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. തില്ലുവിന്റെ തന്നെ സംഘാംഗങ്ങളായ വിനയ്, ഉമാംഗ് എന്നിവരാണ് പിടിയിലായത്.

രാഹുല്‍ ത്യാഗി, ജഗ്ദീപ് ജഗ്ഗ എന്നിവര്‍ കോടതിയില്‍ എത്തിയപ്പോള്‍ തില്ലു വിനയിയേയും ഉമാംഗിനേയും കോടതിയിലേക്ക് വിളിച്ചു വരുത്തുകയായിരുന്നു. രണ്ട് അക്രമികളും കൊല്ലപ്പെടുന്നത് വരെ തില്ലുവിന് വിവരങ്ങള്‍ കൈമാറുന്നുണ്ടായിരുന്നു. പോലീസ് രണ്ട് അക്രമികളേയും വകവരുത്തിയെന്ന് അറിഞ്ഞപ്പോള്‍ തന്നെ സംഭവത്തിലെ തന്റെ പങ്ക് പുറത്തുവരുമെന്ന് തില്ലുവിന് ബോധ്യമുണ്ടായിരുന്നെന്ന് പിടിയിലായ വിനയും ഉമാംഗും പറഞ്ഞു. തില്ലു ഈ ഓപ്പറേഷന്‍ മുഴുവന്‍ പ്ലാന്‍ ചെയ്തത് തന്റെ ഫോണിലായിരുന്നുവെന്നും എപ്പോഴെങ്കിലും ആ ഫോണ്‍ കണ്ടെത്താന്‍ ജയില്‍ അധികൃതര്‍ക്ക് കഴിഞ്ഞിരുന്നെങ്കില്‍ ഈ സംഭവം നടക്കില്ലായിരുന്നുവെന്ന് പോലീസ് വ്യക്തമാക്കി.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പണം ഉണ്ടാക്കുക മാത്രമാണ് ബിജെപിയുടെ ലക്ഷ്യം ; ടിവികെ കേരള അധ്യക്ഷ സ്ഥാനം വാഗ്ദാനം...

0
കൊച്ചി: കേരളത്തിൽ സംസ്ഥാന അധ്യക്ഷ സ്ഥാനം ടിവികെ വാഗ്ദാനം ചെയ്തെന്ന് നടൻ...

​പൊതുജനങ്ങളുടെ ആരോഗ്യത്തിന് ഭീഷണി; ഗുജറാത്തിൽ വലിയ തോതിൽ മായം കലർത്തിയ പാൽ പിടികൂടി നശിപ്പിച്ചു

0
ലഖ്‌നൗ: ഗുജറാത്ത് കലാവാഡില്‍ വ്യാജ പാല്‍ പിടികൂടി. 7,150 ലിറ്റര്‍ മായം...

ഹോർമുസ് കടലിടുക്കിൽ കപ്പലുകളിൽ നിന്ന് ഫീസ് ഈടാക്കാൻ നടപടിയുമായി ഇറാൻ; നാവിഗേഷണൽ സേവനങ്ങൾക്കായാണ് തുകയെന്ന്...

0
ടെഹ്റാൻ: അമേരിക്കയുമായുള്ള യുദ്ധം അനിശ്ചിതമായി നീളുന്നതിനിടെ ഹോർമുസ് കടലിടുക്കിൽ ഫീസ് ഈടാക്കാൻ...