Thursday, April 25, 2024 9:31 pm

സാംസ്‌കാരിക മൂല്യസംരക്ഷണത്തില്‍ കലയുടെ പങ്ക് പ്രധാനം ; മന്ത്രി വീണാ ജോര്‍ജ്

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : സാമൂഹിക, സാംസ്‌കാരിക മൂല്യങ്ങള്‍ സംരക്ഷിക്കേണ്ടതിന്റെ ഉത്തരവാദിത്വം കലാകാരന്‍മാര്‍ക്കും ആവിഷ്‌കാരങ്ങള്‍ക്കും ഉണ്ടെന്ന് ആരോഗ്യ മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. കേരള സ്റ്റേറ്റ് ലൈബ്രറി കൗണ്‍സിലിന്റെ നേതൃത്വത്തില്‍ ആറാട്ടുപുഴയില്‍ നടക്കുന്ന ദക്ഷിണ മേഖല കഥാപ്രസംഗ കളരി ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി. മനുഷ്യത്വം നഷ്ടപ്പെടുന്ന ഇന്നത്തെ കാലഘട്ടത്തില്‍ സമൂഹത്തിന്റെ കൂട്ടായിട്ടുളള ഉത്തരവാദിത്വവും ഇടപെടലും അനിവാര്യമാണ്. അത്തരമിടങ്ങളില്‍ കലാകാരന്‍മാര്‍ക്കും കലാ പ്രകടനങ്ങള്‍ക്കും ഏറ്റവും പ്രധാന്യമുണ്ടെന്നും മന്ത്രി പറഞ്ഞു. സ്വത്വത്തെക്കുറിച്ച് ചിന്തിക്കാന്‍ കലാപ്രകടനങ്ങളും ആവിഷ്‌കാരങ്ങളും നില നില്‍ക്കേണ്ടത് അനിവാര്യമാണ്. ഒരു കാലത്ത് ജനകീയ കല ആയിരുന്ന കഥാപ്രസംഗം ഇന്ന് യുവജനോത്സവങ്ങളില്‍ ഒതുങ്ങപ്പെടുന്ന സാഹചര്യമാണെന്നും മന്ത്രി പറഞ്ഞു.

കേരള സ്റ്റേറ്റ് ലൈബ്രറി കൗണ്‍സില്‍ എക്‌സിക്യുട്ടീവ് അംഗം പ്രൊഫ.ടി.കെ.ജി നായര്‍ അധ്യക്ഷത വഹിച്ചു. കേരള സ്റ്റേറ്റ് ലൈബ്രറി കൗണ്‍സില്‍ സെക്രട്ടറി വി.കെ മധു, പഞ്ചായത്തംഗം ബിജു വര്‍ണശാല, ജില്ലാ ലൈബ്രറി കൗണ്‍സില്‍ പ്രസിഡന്റ് പി.ജെ ഫിലിപ്പ്, സെക്രട്ടറി പി.ജി ആനന്ദന്‍, ആര്‍.അജയകുമാര്‍, വി.കെ ബാബുരാജന്‍, ക്യാമ്പ് ഡയറക്ടര്‍ ഡോ.വസന്തകുമാര്‍ സാംബശിവന്‍, പ്രൊഫ വി.ഹര്‍ഷകുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. തിരുവനന്തപുരം മുതല്‍ എറണാകുളം വരെയുള്ള ജില്ലകളില്‍ നിന്നായി 35 പേര്‍ ക്യാമ്പില്‍ പങ്കെടുക്കുന്നു. കഥാപ്രസംഗ കളരി ഫെബ്രുവരി 28ന് സമാപിക്കും.

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

ലോക്സഭാ തെരഞ്ഞെടുപ്പ് 2024 ; ഇലക്ഷന്‍ വാര്‍ റൂം ഒരുക്കി ജില്ലാ ഭരണകൂടം

0
പത്തനംതിട്ട : തെരഞ്ഞെടുപ്പ് വിവരങ്ങള്‍ തത്സമയം അറിയിക്കുവാനും നിരീക്ഷിക്കുവാനുമുള്ള  ഇലക്ഷന്‍ വാര്‍...

ദൈവങ്ങളുടെ പേരിൽ വോട്ട് തേടൽ ; മോദിയെ അയോഗ്യനാക്കണമെന്ന ഹർജി നാളെ പരിഗണിക്കും

0
ന്യൂഡൽഹി: തെരഞ്ഞെടുപ്പിൽ നിന്ന് പ്രധാനമന്ത്രി നരേന്ദ്രമോദിയെ വിലക്കണമെന്ന ഹർജി ഡൽഹി ഹൈക്കോടതി...

സിദ്ധാര്‍ത്ഥിന്റെ മരണം ; സിബിഐ കുറ്റപത്രം സമര്‍പ്പിച്ചു

0
കൊച്ചി: പൂക്കോട് വെറ്ററിനറി കോളേജിലെ വിദ്യാര്‍ഥി സിദ്ധാര്‍ത്ഥന്റെ മരണത്തില്‍ സിബിഐ കുറ്റപത്രം...

ജില്ലയിൽ തെരഞ്ഞെടുപ്പ് ഹരിതചട്ടം പാലിച്ച്…

0
പത്തനംതിട്ട : മാലിന്യ സംസ്‌കരണത്തില്‍ ശ്രദ്ധ നല്‍കിയാണ് ഇത്തവണ ജില്ല തെരഞ്ഞെടുപ്പിന്...