സര്‍ക്കാര്‍ സേവനങ്ങള്‍ ജനങ്ങളിലേക്ക് എത്തിക്കുന്നതില്‍ ഉദ്യോഗസ്ഥരുടെ പങ്ക് വലുത് : മന്ത്രി പി പ്രസാദ്

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട: സര്‍ക്കാര്‍ സേവനങ്ങള്‍ ജനങ്ങളിലേക്ക് എത്തിക്കുന്നതില്‍ ഉദ്യോഗസ്ഥരുടെ പങ്ക് വലുതാണെന്ന് മന്ത്രി പി പ്രസാദ് പറഞ്ഞു. കെജിഒഎഫ് ജില്ലാ സമ്മേളനം ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ജനങ്ങള്‍ക്ക് ഇത്തരം സേവനങ്ങള്‍ ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കുകയും വേണം. ഇത് ഉത്തരവാദിത്വവും കടമയുമാണെന്ന് ഉദ്യോഗസ്ഥര്‍ മനസ്സിലാക്കണം. അഴിമതി രഹിത ജനപക്ഷ സിവില്‍ സര്‍വ്വീസ് എന്ന മുദ്രാവാക്യം യാഥാര്‍ത്ഥ്യമാക്കുവാന്‍ കഴിയണമെന്നും മന്ത്രി പറഞ്ഞു. കെജിഒഎഫ് ജില്ലാ പ്രസിഡന്റ് പുഷ്പ എസ് അധ്യക്ഷത വഹിച്ചു.

സംഘടന റിപ്പോര്‍ട്ട് സംസ്ഥാന സെക്രട്ടറി കെ എസ് സജികുമാറും പ്രവര്‍ത്തന റിപ്പോര്‍ട്ട് ജില്ലാ സെക്രട്ടറി സി കെ ഹാബിയും വരവ് ചിലവ് ട്രഷറര്‍ അനിഷ് രാജനും അവതരിപ്പിച്ചു. സിപിഐ ജില്ലാ അസ്സി സെക്രട്ടറി പി ആര്‍ ഗോപിനാഥന്‍ മുഖ്യപ്രഭാഷണം നടത്തി. എഐടിയുസി ജില്ലാ സെക്രട്ടറി ഡി സജി, സിപിഐ മണ്ഡലം സെക്രട്ടറി ബി ഹരിദാസ്, എഐവൈഎഫ് ജില്ലാ സെക്രട്ടറി എസ് അഖില്‍, ജോയിന്റ് കൗണ്‍സില്‍ ജില്ലാ സെക്രട്ടറി അഖില്‍ ജി, കെജിഒഎഫ് സംസ്ഥാന കമ്മിറ്റി അംഗങ്ങളായ എം അനില്‍, അജിത് ഗണേഷ്, ഡോ അനുപമ, സൗമ്യശേഖര്‍, നസീറ ബീഗം എന്നിവര്‍ പ്രസംഗിച്ചു. പങ്കാളിത്ത പെന്‍ഷന്‍ പദ്ധതി പിന്‍വലിക്കുക, ക്ഷാമബത്ത കുടിശ്ശിക അനുവദിക്കുക, ശമ്പള പരിഷ്കരണ കുടിശ്ശിക അനുവദിക്കുക എന്നീ ആവശ്യങ്ങള്‍ സമ്മേളനം ഉന്നയിച്ചു. പുഷ്പ എസ് (പ്രസിഡന്റ്), ഹാബി സി കെ (ജോ സെക്രട്ടറി), ഡോ അനീഷ് രാജന്‍ (ട്രഷര്‍) എന്നിവരെയും വനിത ഭാരവാഹികളായി ഡോ. അനിത ജി (പ്രസിഡന്റ്), ഡോ അനുപമ കെ (സെക്രട്ടറി) എന്നിവരെയും തിരഞ്ഞെടുത്തു. സംസ്ഥാന സമ്മേളനം 12, 13, 14 തീയതികളില്‍ പലാക്കാട്ടുവെച്ച് നടക്കും.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കുവൈത്തിലെ സ്കൂളുകളിൽ കർശന നിയന്ത്രണങ്ങൾ

0
കുവൈത്ത് സിറ്റി: കുവൈത്തിലെ സ്കൂളുകളിൽ സുരക്ഷിതവും അച്ചടക്കമുള്ളതുമായ വിദ്യാഭ്യാസ അന്തരീക്ഷം...

ദേശീയപാതയിൽ തെറ്റായ ദിശയിൽ ബസ് പിറകോട്ട് എടുത്ത സംഭവത്തിൽ കോട്ടക്കൽ പോലീസ് കേസെടുത്തു

0
മലപ്പുറം: ദേശീയപാതയിൽ തെറ്റായ ദിശയിൽ ബസ് പിറകോട്ട് എടുത്ത സംഭവത്തിൽ കോട്ടക്കൽ...

തൊണ്ടി മുതലോടു കൂടി പിടിക്കപ്പെട്ട കള്ളൻ സിംപതി കിട്ടാൻ വേണ്ടി കരയുന്നത് പോലെയാണ് പി.എ...

0
കൊച്ചി: തൊണ്ടി മുതലോടു കൂടി പിടിക്കപ്പെട്ട കള്ളൻ സിംപതി കിട്ടാൻ വേണ്ടി...

ബ്രിക്സ് ഉച്ചകോടികൾ കൊണ്ട് ഇന്ത്യയ്ക്ക് എന്ത് നേട്ടമാണ് ഉണ്ടായതെന്ന് പി ചിദംബരം

0
ഡൽഹി: സമീപകാലത്ത് നടന്ന ബ്രിക്സ് ഉച്ചകോടികൾ കൊണ്ട് ഇന്ത്യയ്ക്ക് എന്ത് നേട്ടമാണ്...