പത്തനംതിട്ട : പാശ്ചാത്യ സ്വാധീനതയിൽ നിന്ന് സ്വാതന്ത്ര്യം പ്രഖ്യാപിച്ചുകൊണ്ട് നോവലുകൾ അവനവന്റെ ഇടത്തെ ചിത്രീകരിച്ച് പ്രാദേശികതയിലേക്ക് മടങ്ങി വരുന്നുവെന്നതാണ് ഈ കാലത്തെ നോവലുകളുടെ ഏറ്റവും വലിയ പ്രത്യേകതയെന്ന് നിരൂപകൻ ഡോ. എസ്. എസ്. ശ്രീകുമാർ. ജില്ലയിലെ പ്രധാന കലാരൂപമായ പടയണിയുടെ പശ്ചാത്തലത്തിൽ ഇ.വി. റെജി എഴുതിയ ‘ദേവീസ്തവം’ നോവലിനെ മുൻനിർത്തി എഴുത്തുകൂട്ടം സാംസ്കാരികവേദി നടത്തിയ നോവൽ ചർച്ച ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പ്രാദേശിക ഭാഷയും ചരിത്രവും മിത്തും സാമൂഹിക വിമർശനവുമെല്ലാം ഇന്ന് സാഹിത്യകൃതികൾക്ക് വിഷയമാകുന്നുവെന്നും ഇത് മാറ്റത്തിന്റെ സൂചനയാണെന്നും അദ്ദേഹം പറഞ്ഞു. എഴുത്തുകൂട്ടം സാംസ്കാരികവേദി പ്രസിഡന്റ് പ്രീത് ചന്ദനപ്പള്ളി അധ്യക്ഷത വഹിച്ചു. സെക്രട്ടറി ഡോ. നിബുലാൽ വെട്ടൂർ, നിരൂപകൻ കെ. രാജേഷ് കുമാർ, കവി കെ. രാജഗോപാൽ, കഥാകൃത്ത് ഉണ്ണികൃഷ്ണൻ കളീക്കൽ, വിനോദ് ഇള കൊള്ളൂർ, നിരൂപകരായ കൃഷ്ണകുമാർ കാരയ്ക്കാട്, ആശ കുറ്റൂർ, നോവലിസ്റ്റ് ഇ. വി. റെജി, കുമ്പളത്ത് പദ്മകുമാർ, കരുണാകരൻ പരുത്യാനിക്കൽ, സന്തോഷ് ഇലന്തൂർ, ശ്രീജ കോലത്ത് എന്നിവർ പ്രസംഗിച്ചു.
പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected] എന്നിവ മാത്രം ഉപയോഗിക്കുക. മറ്റുള്ള വാട്സ് ആപ്പ് നമ്പരുകളിലും മെയിലിലും വരുന്നവ സ്വീകരിക്കുന്നതല്ല. വാര്‍ത്തയോടൊപ്പം ഒരു ചിത്രം ഉണ്ടായിരിക്കണം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത് വാര്‍ത്തകള്‍ നല്‍കണം. വാര്‍ത്തകള്‍ നല്‍കുമ്പോള്‍ എല്ലാ നമ്പരുകളിലും മെയിലുകളിലും നല്‍കാതെ ഒരിടത്തുമാത്രം നല്‍കുക. ചീഫ് എഡിറ്ററുമായി ബന്ധപ്പെടുവാന്‍ 94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകള്‍ ഉപയോഗിക്കുക.





























