കല്ലമ്പലം : ദേശീയ റോള്‍പ്ലേ മത്സരത്തില്‍ സംസ്ഥാനത്തെ പ്രതിനിധീകരിച്ച് പങ്കെടുക്കുകയും കേരളത്തിന് ആദ്യമായി അഖിലേന്ത്യതലത്തില്‍ ഒന്നാം സ്ഥാനം നേടിക്കൊടുക്കുകയും ചെയ്ത ഞെക്കാട് ഗവ.വി.എച്ച്.എസ്.എസിലെ വിദ്യാര്‍ഥികള്‍ക്ക് മന്ത്രിയുടെ അനുമോദനം. എം.അശ്വിന്‍, എസ്.സങ്കീര്‍ത്തന, എസ്.കെ രേഷ്മ, ജെ.പി ആദിത്യ ചന്ദ്രന്‍, പി.ആര്‍ വിസ്മയ എന്നിവരെയും അവരെ തയാറെടുപ്പിച്ച അധ്യാപകരെയുമാണ് വിദ്യാഭ്യാസമന്ത്രി വി.ശിവന്‍കുട്ടി അനുമോദിച്ചത്.
തന്നിരിക്കുന്ന ഒരു ആശയത്തെ മുന്‍നിര്‍ത്തി, രംഗസജ്ജീകരണങ്ങളില്ലാതെ, സംഭാഷണങ്ങളിലൂടെയും അഭിനയത്തിലൂടെയും അഞ്ചുപേര്‍ ചേര്‍ന്ന് ആശയവ്യക്തതയോടെ അവതരിപ്പിച്ച് ഫലിപ്പിക്കേണ്ട ലഘു നാടകമാണ് റോള്‍പ്ലേ. പോപ്പുലേഷന്‍ എജുക്കേഷന്റെ ഭാഗമായി നാഷനല്‍ കൗണ്‍സില്‍ ഫോര്‍ എജുക്കേഷനല്‍ റിസര്‍ച്ച് ആന്‍ഡ് ട്രെയിനിങ് (എന്‍.സി.ഇ.ആര്‍.ടി) ആണ് അഖിലേന്ത്യതലത്തില്‍ റോള്‍പ്ലേ മത്സരം സംഘടിപ്പിച്ചത്. ഇംഗ്ലീഷിലോ ഹിന്ദിയിലോ മാത്രമേ എന്‍.സി.ഇ.ആര്‍.ടി മുന്നോട്ടുവെക്കുന്ന തീമുകള്‍ പ്രകാരം അഞ്ചംഗ ടീമിന് റോള്‍പ്ലേ അവതരിപ്പിക്കാനാവൂ.
ഒ.എസ് അംബിക എം.എല്‍.എ, ജില്ല പഞ്ചായത്തംഗം ഗീത നസീര്‍, എസ്.സി.ഇ.ആര്‍.ടി റിസര്‍ച്ച് ഓഫിസര്‍ ഡോ.മീന, സ്കൂള്‍ പ്രിന്‍സിപ്പല്‍ കെ.കെ സജീവ്, ഹെഡ്മാസ്റ്റര്‍ എന്‍.സന്തോഷ്, പി.ടി.എ പ്രസിഡന്റ് കെ.ഷാജി കുമാര്‍, വി.എച്ച്.എസ്.എസ് പ്രിന്‍സിപ്പല്‍ എം.ആര്‍ മധു, സ്റ്റാഫ് സെക്രട്ടറി ജി.വി ജോസ് തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.