റോള്‍ പ്ലേയില്‍ കേരളത്തിന് അഭിമാനനേട്ടം ; ടീമിന് വിദ്യാഭ്യാസമന്ത്രിയുടെ അനുമോദനം

For full experience, Download our mobile application:
Get it on Google Play

കല്ലമ്പലം : ദേശീയ റോള്‍പ്ലേ മത്സരത്തില്‍ സംസ്ഥാനത്തെ പ്രതിനിധീകരിച്ച്‌ പങ്കെടുക്കുകയും കേരളത്തിന് ആദ്യമായി അഖിലേന്ത്യതലത്തില്‍ ഒന്നാം സ്ഥാനം നേടിക്കൊടുക്കുകയും ചെയ്ത ഞെക്കാട് ഗവ.വി.എച്ച്‌.എസ്.എസിലെ വിദ്യാര്‍ഥികള്‍ക്ക് മന്ത്രിയുടെ അനുമോദനം. എം.അശ്വിന്‍, എസ്.സങ്കീര്‍ത്തന, എസ്.കെ രേഷ്മ, ജെ.പി ആദിത്യ ചന്ദ്രന്‍, പി.ആര്‍ വിസ്മയ എന്നിവരെയും അവരെ തയാറെടുപ്പിച്ച അധ്യാപകരെയുമാണ് വിദ്യാഭ്യാസമന്ത്രി വി.ശിവന്‍കുട്ടി അനുമോദിച്ചത്.

തന്നിരിക്കുന്ന ഒരു ആശയത്തെ മുന്‍നിര്‍ത്തി, രംഗസജ്ജീകരണങ്ങളില്ലാതെ, സംഭാഷണങ്ങളിലൂടെയും അഭിനയത്തിലൂടെയും അഞ്ചുപേര്‍ ചേര്‍ന്ന് ആശയവ്യക്തതയോടെ അവതരിപ്പിച്ച്‌ ഫലിപ്പിക്കേണ്ട ലഘു നാടകമാണ് റോള്‍പ്ലേ. പോപ്പുലേഷന്‍ എജുക്കേഷന്റെ ഭാഗമായി നാഷനല്‍ കൗണ്‍സില്‍ ഫോര്‍ എജുക്കേഷനല്‍ റിസര്‍ച്ച്‌ ആന്‍ഡ് ട്രെയിനിങ് (എന്‍.സി.ഇ.ആര്‍.ടി) ആണ് അഖിലേന്ത്യതലത്തില്‍ റോള്‍പ്ലേ മത്സരം സംഘടിപ്പിച്ചത്. ഇംഗ്ലീഷിലോ ഹിന്ദിയിലോ മാത്രമേ എന്‍.സി.ഇ.ആര്‍.ടി മുന്നോട്ടുവെക്കുന്ന തീമുകള്‍ പ്രകാരം അഞ്ചംഗ ടീമിന് റോള്‍പ്ലേ അവതരിപ്പിക്കാനാവൂ.

ഒ.എസ് അംബിക എം.എല്‍.എ, ജില്ല പഞ്ചായത്തംഗം ഗീത നസീര്‍, എസ്.സി.ഇ.ആര്‍.ടി റിസര്‍ച്ച്‌ ഓഫിസര്‍ ഡോ.മീന, സ്കൂള്‍ പ്രിന്‍സിപ്പല്‍ കെ.കെ സജീവ്, ഹെഡ്മാസ്റ്റര്‍ എന്‍.സന്തോഷ്, പി.ടി.എ പ്രസിഡന്റ് കെ.ഷാജി കുമാര്‍, വി.എച്ച്‌.എസ്.എസ് പ്രിന്‍സിപ്പല്‍ എം.ആര്‍ മധു, സ്റ്റാഫ് സെക്രട്ടറി ജി.വി ജോസ് തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കീർത്തനയുടെ മരണം: പ്രാഥമിക അന്വേഷണവുമായി ക്രൈംബ്രാഞ്ച് രംഗത്ത്, ദുരൂഹത ആരോപിച്ച് ബന്ധുക്കൾ

0
കണ്ണൂർ: കണ്ണൂർ തില്ലങ്കേരിയിലെ 20കാരി കീർത്തനയുടെ ആത്മഹത്യയിൽ ക്രൈംബ്രാഞ്ച് പ്രാഥമിക അന്വേഷണം...

ആർഎസ്എസുമായി ബന്ധപ്പെട്ട രാഷ്ട്രീയ സംഭാവനകൾ വാങ്ങില്ല; കൂട്ടപ്രതിജ്ഞയുമായി അമേരിക്കൻ നേതാക്കൾ

0
വാഷിങ്ങ്ടണ്‍: രാഷ്ടട്രീയ സ്വയംസേവക് സംഘവുമായി (ആര്‍എസ്എസ്) ബന്ധപ്പെട്ട രാഷ്ട്രീയ സംഭാവന സ്വീകരിക്കില്ലെന്ന്...

തിരുവനന്തപുരത്തെ എസ്എഫ്ഐ മാർച്ചിലെ സംഘർഷം; എം. ശിവപ്രസാദും സഞ്ജീവും ഉൾപ്പെടെയുള്ളവർക്കെതിരെ കേസ്

0
തിരുവനന്തപുരം: കേരള സര്‍വകലാശാലയിൽ വന്ദേമാതരം പൂര്‍ണമായും ആലപിച്ചതിനെതിരെ സംഘടിപ്പിച്ച എസ്എഫ്‌ഐ മാര്‍ച്ചിനിടെയുണ്ടായ...

ആയിരത്തിലധികം ജീവനുകൾ കവർന്ന് നേപ്പാൾ മിന്നൽ പ്രളയം ; 3916 പേരെക്കൂടി കണ്ടെത്താനുണ്ടെന്ന് ഔദ്യോഗിക...

0
കാഠ്മണ്ഡു: നേപ്പാൾ മിന്നൽ പ്രളയത്തിൽ മരിച്ചവരുടെ എണ്ണം 1000 കടന്നു. നേപ്പാളിൽ...