Thursday, April 25, 2024 7:05 am

റൊണാൾഡോ സൗദി അറേബ്യയിലേക്ക് ? 2030 വരെ കരാർ ഒപ്പിടുമെന്ന് റിപ്പോർട്ട്

For full experience, Download our mobile application:
Get it on Google Play

ലിസ്ബൺ: പോർച്ചുഗീസ് സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ സൗദി അറേബ്യൻ ക്ലബ്ബായ അൽ നാസ്റിലേക്കെന്ന് റിപ്പോർട്ട്. റൊണാൾഡോ സൗദി അറേബ്യയിൽ കളിക്കുമെന്ന് സ്പാനിഷ് മാധ്യമമായ മാർക്ക റിപ്പോർട്ട് ചെയ്തു. 2030 വരെ അൽ നാസ്റുമായും സൗദി അറേബ്യയുമായും റൊണാൾഡോ കരാറിൽ ഏർപ്പെടും. രണ്ടര വർഷം ക്ലബ്ബിന് വേണ്ടി കളിക്കും. ബാക്കിയുള്ള വർഷങ്ങളിൽ ക്രിസ്റ്റ്യാനോ റൊണാൾഡോ സൗദിയുടെ ഫുട്ബോൾ അംബാസഡറായും സേവനമനുഷ്ഠിക്കും. ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ വരവ് 2030 ഫിഫ ലോകകപ്പിന് ആതിഥേയത്വം വഹിക്കാനുള്ള സൗദിയുടെ ശ്രമങ്ങൾക്ക് ഉത്തേജനം നൽകുമെന്ന് പ്രതീക്ഷിക്കുന്നു.

സൗദിക്കൊപ്പം ഈജിപ്ത്, ഗ്രീസ് എന്നീ രാജ്യങ്ങളും 2030 ലോകകപ്പിന് അവകാശവാദം ഉന്നയിക്കുന്നുണ്ട്. 2030 ലോകകപ്പ് നടക്കുന്ന രാജ്യത്തെ 2024 ഫിഫ കോൺഗ്രസിൽ പ്രഖ്യാപിക്കും. ലോകകപ്പ് മത്സരങ്ങൾക്കിടെ താരം അൽ നാസ്റിലേക്കു പോകുമെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു. എന്നാൽ റൊണാൾഡോ തന്നെ ഇത് നിഷേധിച്ചിരുന്നു. കഴിഞ്ഞ നവംബറിൽ പിയേഴ്സ് മോർഗനുമായി നടത്തിയ അഭിമുഖത്തിൽ ക്രിസ്റ്റ്യാനോ റൊണാൾഡോ മാഞ്ചസ്റ്റർ യുണൈറ്റഡ് പരിശീലകനെതിരെ ആഞ്ഞടിച്ചിരുന്നു. ഇതേതുടർന്ന് റൊണാൾഡോയുമായുള്ള കരാർ യുണൈറ്റ‍ഡ് അവസാനിപ്പിച്ചു.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 94473 66263 /0468  295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

പരസ്യ മദ്യപാനം പോലീസിൽ അറിയിച്ച എസ്.ടി പ്രമോട്ടർക്ക് മർദനം

0
കോട്ടയം: പരസ്യമദ്യപാനം പോലീസില്‍ അറിയിച്ച എസ്.ടി പ്രമോട്ടറെ സംഘം ചേര്‍ന്ന് മര്‍ദിച്ചു....

മഴ ലഭിക്കാതെ കർണാടക വനം പ്രദേശങ്ങൾ ; മരങ്ങൾ കരിഞ്ഞുണങ്ങി തുടങ്ങി

0
പുൽപള്ളി : വയനാട് അതിർത്തിയിൽ ആശ്വാസമഴ ലഭിച്ചപ്പോഴും തുള്ളിമഴ ലഭിക്കാതെ കർണാടക...

പാക്കിസ്ഥാന് ഉപരോധ മുന്നറിയിപ്പുമായി അമേരിക്ക

0
അമേരിക്ക: ഇറാനുമായി ഒപ്പുവച്ച വ്യാപാര കരാറുകളുമായി ബന്ധപ്പെട്ട് പാകിസ്താന് മുന്നറിയിപ്പ് നൽകി...

ഹൃദയമിടിപ്പ് തെറ്റുന്നതിന് 30 മിനിറ്റ് മുൻപ് മുന്നറിയിപ്പ് നൽകും ; എഐ മോഡൽ വികസിപ്പിച്ച്...

0
ലക്സംബർഗ് : ക്രമരഹതിതമായ ഹൃദയമിടിപ്പ് മുപ്പതു മിനിറ്റ് മുന്‍പ് തന്നെ പ്രവചിക്കാന്‍...