പാലാ റിംങ് റോഡ് രണ്ടാം ഘട്ടത്തിന് വഴിതെളിയുന്നു , കിഫ്ബി പുതിയ പ്രൊജക്ട് റിപ്പോർട്ട് തയ്യാറാക്കും ; ജോസ്.കെ.മാണി എം.പി

For full experience, Download our mobile application:
Get it on Google Play

പാലാ : പാലാ ടൗൺ റിംങ് റോഡിൻ്റെ രണ്ടാം ഘട്ടം ആരംഭിക്കുന്നതിനായുള്ള പ്രാഥമിക നടപടികൾ ആരംഭിച്ചതായും ഇതിനായുള്ള ഫണ്ട് കേരള ഇൻഫ്രാസ്ട്രച്ചർ ഇൻവെസ്റ്റ്മെൻ്റ് ഫണ്ട് ബോർഡിൽ നിന്നും ലഭ്യമാക്കുന്നതിനും നടപടികൾ നടന്നുവരുന്നതായും ജോസ്.കെ.മാണി എം.പി.അറിയിച്ചു. മന്ത്രിസഭ അംഗീകരിച്ച് നടപ്പാക്കിയ റിംങ്ങ് റോഡിൻ്റെ ഒന്നാം ഘട്ടം വർഷങ്ങൾക്ക് മുമ്പേ പൂർത്തിയായി എങ്കിലും രണ്ടാം ഘട്ടത്തിനായുള്ള ഭൂമി ഏറ്റെടുക്കലിന് ആവശ്യമായ ഫണ്ട് ലഭ്യമായിരുന്നില്ല.

ഈ സാഹചര്യത്തിലാണ് കിഫ്ബി ഫണ്ട് ലഭ്യമാക്കുന്നതിലേക്ക് മുഖ്യമന്ത്രിയും പൊതുമരാമത്ത് മന്ത്രിയുമായി നടത്തിയ ചർച്ചയെ തുടർന്ന് ഫണ്ടിനായുള്ള തുടർ നടപടിക്ക് കിഫ്ബി ക്ക് സർക്കാർ നിർദ്ദേശം നൽകിയത്. ഇതേ തുടർന്ന് കിഫ്ബി ഉന്നതതല സംഘം രണ്ടാം ഘട്ട അലൈൻമെൻ്റ് മേഖലയിൽ സന്ദർശനം നടത്തി റിപ്പോർട്ട് സമർപ്പിക്കുകയുണ്ടായി. പുതിയ റിപ്പോർട്ടിൻ്റെ അടിസ്ഥാനത്തിൽ പുതുക്കിയ ഡി.പി.ആർ തയ്യാറാക്കുവാൻ കിഫ്ബി ഉത്തരവായിട്ടുള്ളതായി ജോസ്.കെ.മാണി പറഞ്ഞു.

പൊൻകുന്നം റോഡിലെ പന്ത്രണ്ടാം മൈലിൽ നിന്നും ആരംഭിച്ച് ഈരാറ്റുപേട്ട റോഡിലെ ചെത്തി മറ്റത്ത് എത്തുo വിധമാണ് രണ്ടാം ഘട്ടത്തിൻ്റെ രൂപരേഖ. 2. 21 കി.മീ. ആകെ ദൂരം വരുന്ന രണ്ടാം ഘട്ടത്തിൻ്റെ 1.920 കി.മീ ഭാഗം കിഫ് ബി ഫണ്ട് വിനിയോഗിച്ച് കേരള റോഡ് ഫണ്ട് ബോർഡ് മുഖേനയും അവശേഷിക്കുന്ന ചെത്തിമറ്റം വരെയുള്ള ഭാഗം പൊതുമരാമത്ത് ഫണ്ട് വിനിയോഗിച്ചും നടപ്പാക്കുവാനാണ് തീരുമാനം.ടൗൺ റിംങ് റോഡിൻ്റെ രണ്ടാം ഘട്ടം നടപ്പാക്കുന്നതിനായി പാലാ നഗരസഭയും മീനച്ചിൽ പഞ്ചായത്ത് അധികൃതരും തുടർച്ചയായി ആവശ്യപ്പെട്ടു വരികയായിന്നു. പത്തനംതിട്ട മീഡിയാ വാര്‍ത്തകള്‍ Whatsapp ല്‍ ലഭിക്കുവാന്‍ Link എന്ന് ടൈപ്പ് ചെയ്ത് 751045 3033 എന്ന നമ്പറിലേക്ക് വാട്സ് ആപ്പ് ചെയ്യുക.

ജേര്‍ണലിസം പഠിച്ചവര്‍ക്ക് ഇന്റേൺഷിപ്പ്
പ്രമുഖ ഓണ്‍ ലൈന്‍ ന്യൂസ് പോര്‍ട്ടല്‍ ആയ പത്തനംതിട്ട മീഡിയയില്‍ ജേര്‍ണലിസം പഠിച്ചവര്‍ക്ക് ഇന്റേൺഷിപ്പ് ചെയ്യുവാന്‍ അവസരം. പത്തനംതിട്ട ഓഫീസില്‍ ആയിരിക്കും ഇന്റേൺഷിപ്പ് നല്‍കുക.  പരിശീലന കാലത്ത് തങ്ങളുടെ കഴിവ് തെളിയിക്കുന്നവര്‍ക്ക് Eastindia Broadcasting Pvt. Ltd. ന്റെ കീഴിലുള്ള Pathanamthitta Media , News Kerala 24 എന്നീ ചാനലുകളില്‍  വെബ്‌ ജേര്‍ണലിസ്റ്റ്, അവതാരകര്‍, റിപ്പോര്‍ട്ടര്‍ തുടങ്ങിയ തസ്തികകളില്‍ ജോലി ലഭിക്കുന്നതിന് മുന്‍ഗണനയുണ്ടായിരിക്കും. താല്‍പ്പര്യമുള്ളവര്‍ ബയോഡാറ്റ മെയില്‍ ചെയ്യുക. [email protected] കൂടുതല്‍ വിവരങ്ങള്‍ക്ക് വിളിക്കാം – 94473 66263, 85471 98263, 0468 2333033.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മദ്യ വിൽപന പരിശോധിക്കാനെത്തി ; കായംകുളത്ത് എക്സൈസ് ഉദ്യോഗസ്ഥർക്ക് മർദ്ദനമേറ്റതായി പരാതി

0
പുല്ലുകുളങ്ങര : കായംകുളം പുല്ലുകുളങ്ങരയിൽ വീട്ടിൽ മദ്യവിൽപ്പന നടക്കുന്നതായി ലഭിച്ച രഹസ്യ...

പ്രതിസന്ധികളെ ഒറ്റക്കെട്ടായി നേരിട്ടു; കാലവർഷക്കെടുതി നേരിടുന്നതിൽ മുഖ്യമന്ത്രിയുടെയും റവന്യൂ മന്ത്രിയുടെയും പ്രവർത്തനം മികച്ചതെന്ന് കെ.സി

0
മലപ്പുറം: കാലവര്‍ഷക്കെടുതിയില്‍ പ്രതിപക്ഷം സര്‍ക്കാരിന്റെ വീഴ്ചകള്‍ ഉയര്‍ത്തിക്കാട്ടുമ്പോള്‍ സര്‍ക്കാരിനെ പുകഴ്ത്തി എഐസിസി...

ഫ്രഞ്ച് സർക്കാരിനെ ഞെട്ടിച്ച് ‘സീറോബൈറ്റ്സ്’ സൈബർ ആക്രമണം; ലക്ഷക്കണക്കിന് നികുതിദായകരുടെ വിവരങ്ങൾ ചോർന്നു

0
പാരീസ്: ഫ്രാൻസിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ സൈബറാക്രമണങ്ങളിൽ ഒന്നിൽ രാജ്യത്തെ ലക്ഷക്കണക്കിന്...

​’അർത്ഥം തെറ്റായി വ്യാഖ്യാനിക്കപ്പെട്ടു’; വിജയ്യുടെ അമ്മയ്ക്കെതിരായ പരാമർശത്തിൽ പ്രതികരണവുമായി നൈനാർ നാ​ഗേന്ദ്രൻ

0
ചെന്നൈ: വിവാദ പരാമർശത്തിൽ വിശദീകരണവുമായി തമിഴ്നാട് ബിജെപി അധ്യക്ഷൻ നൈനാർ നാ​ഗേന്ദ്രൻ....