തെന്മല വ​ന​ത്തി​നു​ള്ളി​ല്‍ കാ​ണാ​താ​യ യു​വാ​വി​നെ ക​ണ്ടു​കി​ട്ടി

For full experience, Download our mobile application:
Get it on Google Play

തെ​ന്മ​ല: റോ​സ്മ​ല വ​ന​ത്തി​നു​ള്ളി​ല്‍ കാ​ണാ​താ​യ യു​വാ​വി​നെ ക​ണ്ടു​കി​ട്ടി. കോ​ട്ട​യം പു​തു​പ്പ​ള്ളി കൊ​ച്ചു​പാ​റ​യി​ല്‍ വീ​ട്ടി​ല്‍ സു​മേ​ഷി​നെ(22)​യാ​ണ് പോ​ലീ​സും വ​ന​പാ​ല​ക ​സം​ഘ​വും ചേ​ര്‍​ന്ന് രാ​വി​ലെ തെ​ന്മ​ല പോ​ലീ​സ് സ്റ്റേ​ഷ​നി​ലെ​ത്തി​ച്ച​ത്. ഞായറാഴ്ച ഉ​ച്ച​ക​ഴി​ഞ്ഞാ​ണ് സു​ഹൃ​ത്ത് അ​ജേ​ഷിനൊപ്പം ഇ​രു​വ​രും ബൈ​ക്കി​ല്‍ റോ​സ്മ​ല വനത്തിലെത്തിയത് . ഉ​ള്‍​വ​ന​ത്തിലേക്ക് സഞ്ചരിച്ചപ്പോള്‍ കാ​ട്ടു​പോ​ത്തി​നെ ക​ണ്ട് ഇ​രു​വ​രും ഭ​യ​ന്നോ​ടി. ഇ​തി​നി​ട​യി​ല്‍ സു​മേ​ഷ് വ​ന​ത്തി​നു​ള്ളി​ല്‍ കു​ടു​ങ്ങു​ക​യാ​യി​രു​ന്നു. ഇ​യാ​ള്‍ വി​വ​രം മൊബൈല്‍ ഫോണില്‍ പോ​ലീ​സി​ല​റി​യി​ക്കു​ക​യും ലൊ​ക്കേ​ഷന്‍ അറിയിക്കുകയും ചെയ്തു .

ശേഷം മൊ​ബൈ​ല്‍ ​ഫോ​ണി​ന്റെ  ചാ​ര്‍​ജ്ജ്  തീ​ര്‍​ന്ന​തി​നാ​ല്‍ കൂ​ടു​ത​ല്‍ വി​വ​ര​ങ്ങ​ള്‍ ന​ല്‍​കാ​നാ​യി​ല്ല. ല​ഭി​ച്ച വി​വ​ര​ങ്ങ​ളു​ടെ അ​ടി​സ്ഥാ​ന​ത്തി​ല്‍ വ​ന​മേ​ഖ​ല​യി​ലെ​ത്തി രാ​ത്രി​ വൈ​കി​യും പോ​ലീ​സും വ​ന​പാ​ല​ക​രും തെ​ര​ച്ചി​ല്‍ ന​ട​ത്തി​യെ​ങ്കി​ലും യുവാവിനെ ക​ണ്ടെ​ത്താ​നാ​യി​ല്ല. ഇ​ന്ന് രാ​വി​ലെ ന​ട​ത്തി​യ തെ​ര​ച്ചി​ലി​ലാ​ണ് സു​മേ​ഷി​നെ ക​ണ്ടെ​ത്തി​യ​ത്. ഭീതിയില്‍ സു​മേ​ഷ് രാ​ത്രി ​മു​ഴു​വ​നും മ​ര​ത്തി​ന് മു​ക​ളി​ല്‍ ക​ഴി​ച്ചു​കൂ​ട്ടി​യ​താ​യാ​ണ് പറയുന്നത്

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

എളയാവൂരില്‍ ദേശീയപാത സംരക്ഷണഭിത്തി ഇടിഞ്ഞു

0
കണ്ണൂര്‍: കണ്ണൂര്‍ കോര്‍പറേഷന്‍ പരിധിയിലെ എളയാവൂരില്‍ ദേശീയപാത 66 ന്റെ...

ഹോം സ്റ്റേയിൽ എട്ടാം ക്ലാസുകാരി കൂട്ടമാനഭംഗത്തിനിരയായി ; അഞ്ച് പേർ പിടിയിൽ

0
ഗുവാഹത്തി: അസമിലെ കാംരൂപ് ജില്ലയിൽ എട്ടാം ക്ലാസ് വിദ്യാർത്ഥിനിയായ പെൺകുട്ടി ഗുവാഹത്തിയിലെ...

അടുത്ത 5 വര്‍ഷത്തെ നിരക്ക് പരിഷ്കരണത്തിനുള്ള കരട് ഇറക്കി വൈദ്യുതി റഗുലേറ്ററി കമ്മീഷൻ

0
തിരുവനന്തപുരം: പകൽ സമയത്ത് കുറഞ്ഞ നിരക്ക് കൂടുതൽ ഉപഭോക്താക്കള്‍ക്ക് ഏര്‍പ്പെടുത്താൻ അടക്കമുള്ള...

പരന്തൂർ ​വിമാനത്താവള പദ്ധതി ഉപേക്ഷിച്ചതായി തമിഴ്നാട് മുഖ്യമന്ത്രി വിജയ്

0
ചെന്നൈ: തമിഴ്നാട്ടിൽ വരേണ്ടിയിരുന്ന പരന്തൂർ ​വിമാനത്താവള പദ്ധതി ഉപേക്ഷിച്ചതായി തമിഴ്നാട് മുഖ്യമന്ത്രി...