കുവൈറ്റ് സിറ്റി : അമ്മയെ സ്നേഹിക്കുന്നതു പോലെ മാതൃഭാഷയെ സ്നേഹിക്കാന്‍ കുട്ടികളെ പഠിപ്പിക്കണമെന്നും പഠനത്തോടൊപ്പം സാമൂഹ്യപ്രതിബന്ധതയുള്ള ഒരു തലമുറയായി അവരെ വളര്‍ത്തണമെന്നും കേരള ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്. മലയാളം മിഷന് കുവൈറ്റ് ചാപ്റ്റര്‍ എസ്എംസിഎ കുവൈറ്റ് മേഖലയുടെ ഈ വര്‍ഷത്തെ പഠന പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിച്ചുകൊണ്ടുള്ള പ്രവേശനോത്സവം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു റോഷി അഗസ്റ്റിന്. മലയാളി സമൂഹം ലോകത്തിന്റെ ഏത് ഭാഗത്താണെങ്കിലും ആ സംസ്കാരത്തെ പൂര്‍ണമായും ഉള്‍ക്കൊള്ളുകയും അതൊടൊപ്പം സ്വന്തം സംസ്കാരത്തെ നല്ല നിലയില്‍ നിലനിര്‍ത്താന്‍ കഠിന പ്രയത്നം ചെയ്യുന്നവരാണെന്നും അദ്ദേഹം പറഞ്ഞു.
മാതൃഭാഷാസ്നേഹവും സാമൂഹ്യപ്രതിബന്ധതയും കുട്ടികളില്‍ വളര്‍ത്തണം : മന്ത്രി റോഷി അഗസ്റ്റിന്
RECENT NEWS
Advertisment