പത്തനംതിട്ട : നഗരസഭയുടെ കുമ്പഴയിലെ അലോപ്പതി ആശുപത്രി കെട്ടിടം ഉദ്ഘാടന സ്ഥലത്ത് സി.പി.എം. കൗൺസിലർമാരും ഗുണ്ടകളും ചേർന്ന് ഉദ്ഘാടന സമ്മേളനവേദിയിൽ ആക്രമണം നടത്തി നഗരസഭാ ചെയർ പേഴ്സൺ റോസിലിൻ സന്തോഷിനേയും യു.ഡി.എഫ് കൗൺസിലർമാരെയും ആക്രമിച്ച സംഭവത്തിൽ കുറ്റക്കാരെ എത്രയും അറസ്റ്റ് ചെയ്യണമെന്ന് ഡി.സി.സി ജനറൽ സെക്രട്ടറി സാമുവല്‍ കിഴക്കുപുറം ആവശ്യപ്പെട്ടു.
പരിപാടി സ്ഥലത്ത് ഉദ്യോഗസ്ഥർ അടക്കം നിരവധി പോലീസുകാർ ഉണ്ടായിരുന്നിട്ടും ആക്രമം തടയുന്നതിനോ കുറ്റവാളികൾക്കെതിരെ നടപടി സ്വീകരിക്കുന്നതിനോ തയ്യാറാവാതെ സി.പി.എം ഗുണ്ടകൾക്ക് കൂട്ടുനിന്നത് പ്രതിഷേധാർഹമാണ്. തദ്ദേശ സ്വയംഭരണ സ്ഥാപന തെരഞ്ഞെടുപ്പ് മുന്നിൽ കണ്ട് സി.പി.എം നടത്തുന്ന ഗുണ്ടായിസം അവസാനിപ്പിച്ചില്ലെങ്കിൽ ഗുരുതരമായ ഭവിഷ്യത്തുകൾ നേരിടേണ്ടിവരുമെന്ന് ഡി.സി.സി ജനറൽ സെക്രട്ടറി മുന്നറിയിപ്പ് നല്കി.