കൊച്ചി: കേരളത്തിലും കോയമ്പത്തൂരിലുമായി പെണ്‍കുട്ടികള്‍ക്കായി റോട്ടറി കൈമാറുന്ന പതിനായിരം സൈക്കിളുകളുടെ ആദ്യ ഘട്ട വിതരണം നടന്നു. ട്രിംഗ് എ സ്മൈല്‍ പദ്ധതിയുടെ പദ്ധതിയുടെ ഭാഗമായി വിദ്യാര്‍ത്ഥിനികള്‍ക്ക് ആയിരം സൈക്കിളുകള്‍ കൈമാറുന്ന പരിപാടിയുടെ ഉദ്ഘാടനം റോട്ടറി ഇന്റര്‍നാഷണല്‍ പ്രസിഡന്റ് ജെന്നിഫര്‍ ജോണ്‍സ് നിര്‍വ്വഹിച്ചു. പെണ്‍കുട്ടികളുടെ വിദ്യാഭ്യാസത്തിനും പുരോഗതിക്കും കേരളം നല്‍കുന്ന മുന്‍ഗണന തന്നെ അതിശയിപ്പിക്കുന്നുവെന്ന് ജെന്നിഫര്‍ ജോണ്‍സ് പറഞ്ഞു. റോട്ടറി ഇന്റര്‍നാഷണല്‍ ഡയറക്ടര്‍മാരായ എ.എസ്. വെങ്കിടേഷ്, മഹേഷ് കോട്ട് ബാഗി, കെ.എന്‍. ഉണ്ണിക്കൃഷ്ണന്‍ എം.എല്‍.എ, കൊച്ചി സിറ്റി പോലീസ് കമ്മീഷണര്‍ നാഗരാജു, റോട്ടറി ഡിസ്ട്രിക്‌ട് ഗവര്‍ണര്‍ എസ് . രാജ്മോഹന്‍ നായര്‍, ആര്‍. മാധവ് ചന്ദ്രന്‍, സി.എസ്. കര്‍ത്ത, ജിബു പോള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
ആയിരം സൈക്കിളുകൾ സമ്മാനിച്ച് റോട്ടറി
RECENT NEWS
Advertisment