കടുവാഭീതി പരിഹരിക്കണമെന്ന് ആവശ്യപ്പെട്ടുള്ള രാപ്പകൽ സമരം താത്കാലികമായി അവസാനിപ്പിച്ചു

For full experience, Download our mobile application:
Get it on Google Play

മാനന്തവാടി : വയനാട് ചീരാലിലെ കടുവാഭീതി പരിഹരിക്കണമെന്ന് ആവശ്യപ്പെട്ടുള്ള രാപ്പകൽ സമരം താത്കാലികമായി അവസാനിപ്പിച്ചു. മുഖ്യമന്ത്രിയും വനം മന്ത്രിയുമായി നടന്ന ചർച്ചയിൽ ലഭിച്ച ഉറപ്പിൻമേലാണ് സമരസമിതി പ്രതിഷേധം അവസാനിപ്പിക്കാൻ തീരുമാനിച്ചത്. വനം മന്ത്രിയും സി.സി.എഫും കടുവ സാന്നിധ്യം സ്ഥിരീകരിച്ച പ്രദേശങ്ങൾ സന്ദർശിക്കും. വയനാട്ടിൽ കൂടുതൽ ആർ.ആർ ടീമുകളെ നിയമിക്കും. തമിഴ്നാട്, കർണാടക, വനംവകുപ്പിന്‍റെ സഹായത്തോടെ കടുവയ്ക്ക് വേണ്ടിയുള്ള തിരച്ചിൽ തുടരുമെന്നും സർക്കാർ അറിയിച്ചു. കടുവ കൊന്ന വളർത്തുമൃഗങ്ങൾക്കുള്ള ഒരു ലക്ഷം രൂപ നഷ്ടപരിഹാരം ഉടൻ വിതരണം ചെയ്യുമെന്നും അറിയിച്ചിട്ടുണ്ട്.

ചീരാലിൽ തോട്ടാമൂല ഫോറസ്റ്റ് സ്റ്റേഷന് തൊട്ടുമുന്നിൽ ഇന്നലെ രാവിലെ 10 മുതലാണ് സമരം തുടങ്ങിയത്. ഒരു മാസമായി ജനവാസ കേന്ദ്രത്തിൽ ഭീതി വിതയ്ക്കുന്ന കടുവയെ പിടികൂടാനാകാതായതോടെയാണ് പ്രദേശത്ത് ജനങ്ങൾ രാപ്പകൽ സമരം പ്രഖ്യാപിച്ചത്. ചീരാലിൽ ഇതുവരെ 14 വളർത്തുമൃഗങ്ങളെ ആക്രമിച്ച കടുവ ഒമ്പത് പശുക്കളെ കൊന്നു. കൂടുകളും ക്യാമറകളും സ്ഥാപിച്ചിട്ടും മയക്കുവെടി വിദഗ്ധ സംഘടമടക്കമുള്ളവർ പെട്രോളിങ് നടത്തിയിട്ടും കടുവയുടെ ആക്രമണം തുടർക്കഥയായതോടെയാണ് വനംവകുപ്പിനെതിരെ ജനരോഷം ശക്തമായത്. കുങ്കിയാനകളെ എത്തിച്ചും ലൈവ് ക്യാമറകൾ സ്ഥാപിച്ചും വനംവകുപ്പ് കടുവക്കായുള്ള തിരച്ചിൽ ഊർജിതമാക്കിയെങ്കിലും കടുവയെ പിടികൂടാനായിട്ടില്ല.

MBA, BBA ഫ്രെഷേഴ്സിന് മാധ്യമ രംഗത്ത് അവസരം
Eastindia Broadcasting Pvt. Ltd. ന്റെ ഓണ്‍ ലൈന്‍ ചാനലുകളായ PATHANAMTHITTA MEDIA (www.pathanamthittamedia.com), NEWS KERALA 24 (www.newskerala24.com) എന്നിവയുടെ മാര്‍ക്കറ്റിംഗ് വിഭാഗത്തിലേക്ക് യുവതീയുവാക്കളെ ആവശ്യമുണ്ട്. MBA, BBA ഫ്രെഷേഴ്സിനും പത്ര ദൃശ്യ മാധ്യമങ്ങളുടെ പരസ്യ വിഭാഗത്തില്‍ പരിചയമുള്ളവര്‍ക്കും അപേക്ഷിക്കാം. അപേക്ഷകള്‍ [email protected] ലേക്ക് അയക്കുക. പാസ്പോര്‍ട്ട്‌ സൈസ് ഫോട്ടോ ഉള്ളടക്കം ചെയ്തിരിക്കണം. പത്തനംതിട്ട ഓഫീസ് കേന്ദ്രീകരിച്ചായിരിക്കും ജോലി. നിലവിലുള്ള ഒഴിവുകള്‍ – 06. കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകളില്‍ ബന്ധപ്പെടാം.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ചിങ്ങം പിറന്നതോടെ പൂവിപണി ഉണർന്നു; അരളിക്ക് കിലോയ്ക്ക് 600 രൂപ വരെ

0
കോഴിക്കോട്: ചിങ്ങപ്പുലരിയോടെ നാടെങ്ങും ഓണത്തിന്റെ വരവറിയിച്ച് പൂക്കളങ്ങൾ ഒരുങ്ങിത്തുടങ്ങി. വീട്ടുമുറ്റങ്ങളിൽ...

അയിരൂര്‍ ഗ്രാമപഞ്ചായത്തിന്റെയും കൃഷിഭവന്റെയും നേതൃത്വത്തില്‍ കര്‍ഷക ദിനാചരണം നടന്നു

0
അയിരൂർ : അയിരൂര്‍ ഗ്രാമപഞ്ചായത്തിന്റെയും കൃഷി ഭവന്റെയും നേതൃത്വത്തിൽ നടന്ന കർഷക...

ഓണം പോലെയുള്ള ഉത്സവ അവസരങ്ങളിൽ വിലക്കയറ്റ നിയന്ത്രണത്തിന് ഓണ ചന്തകൾ അനിവാര്യമാണെന്ന് മന്ത്രി ഷിബു...

0
കൊല്ലം: ഓണം പോലെയുള്ള ഉത്സവ അവസരങ്ങളിൽ വിലക്കയറ്റ നിയന്ത്രണത്തിന് ഓണ ചന്തകൾ...

ശബരിമലയിലേക്കുള്ള മിൽമ നെയ്യ് വിൽപ്പനയിലെ ക്രമക്കേട് ; എസ്ഐടിക്ക് ഒരു മാസം സാവകാശം അനുവദിച്ചു

0
കൊച്ചി: ശബരിമലയിലേക്കുള്ള മിൽമ നെയ്യ് വിൽപ്പനയിലെ ക്രമക്കേടിൽ ആദ്യഘട്ട അന്വേഷണം പൂർത്തിയാക്കാൻ...