Saturday, April 27, 2024 6:45 am

പച്ചക്കറിക്കൊപ്പം പഴങ്ങളുടെ കലവറയാകാൻ വട്ടവട ; ഹെക്ടര്‍ കണക്കിന് ഭൂമിയില്‍ ഇനി പഴക്കൃഷിയും

For full experience, Download our mobile application:
Get it on Google Play

ഇടുക്കി : തമിഴ്‌നാട്ടില്‍ നിന്ന് ചേക്കേറിയ ആയിരങ്ങളാണ് വട്ടവടയില്‍ പച്ചക്കറി ക്യഷി ആദ്യമായി ആരംഭിക്കുന്നത്. തുടര്‍ന്ന് ജില്ലയിലെയും സംസ്ഥാനത്തെയും ചില കുത്തക മുതലാളിമാര്‍ ഇവരെ കബളിപ്പിച്ച് ഭൂമികള്‍ പാട്ടവ്യവസ്ഥയില്‍ കൈയ്യിലാക്കി ഗ്രാന്റീസ് മരങ്ങള്‍ വ്യാപകമായി വെച്ചുപിടിപ്പിച്ചു.

ചെങ്കുത്തായ മലയടിവാരങ്ങളിലും ചെരുവുകളിലും മരങ്ങള്‍ വളര്‍ന്നതോടെ പാവങ്ങളായ വ്യവസായികളുടെ തോട്ടങ്ങളില്‍ വെള്ളത്തിന് ക്ഷാമം നേരിട്ടു. ഇതോടെ പലരുടെയും ക്യഷിയിടങ്ങള്‍ വറ്റിവരണ്ടു. ക്യഷി മൂന്നിലൊന്നായി കുറഞ്ഞു. ഇപ്പോള്‍ 30 ശതമാനമാണ് വട്ടവടയില്‍ പച്ചക്കറി ക്യഷി. സംഭവം ശ്രദ്ധയില്‍പ്പെട്ടതോടെ സര്‍ക്കാരിന്റെ നേത്യത്വത്തില്‍ മരങ്ങള്‍ വെട്ടിനീക്കാന്‍ നടപടികള്‍ ആരംഭിച്ചു.

ചിലര്‍ പട്ടയഭൂമിയില്‍ നിന്നും മരങ്ങള്‍ വെട്ടിനീക്കാനും തുടങ്ങി. എന്നാല്‍ സര്‍ക്കാര്‍ ഭൂമികളില്‍ നിന്നും മരങ്ങള്‍ വെട്ടുന്നതായി ആരോപണം ഉയര്‍ന്നതോടെ 2013 ല്‍ നിവേദിത പി. ഹരനെ അന്വേഷണത്തിന് നിയോഗിച്ചു. ഇവര്‍ മരങ്ങള്‍ വെട്ടുന്നതിന് പൂര്‍ണ്ണമായി നിരോധനം ഏര്‍പ്പെടുത്തി.

2019 ല്‍ കര്‍ഷകര്‍ക്ക് പ്രശ്‌നങ്ങള്‍ സ്യഷ്ടിക്കുന്ന മരങ്ങള്‍ വെട്ടിനീക്കാന്‍ ഉത്തരവ് പുറപ്പെടുവിച്ചത്. പ്രളയവും പിന്നാലെ കൊവിഡും പിടുമുറുക്കിയതോടെ മരവെട്ടിന്റെ വേഗത കുറഞ്ഞു. എന്നാല്‍ നിയന്ത്രണങ്ങള്‍ പിന്‍വലിച്ചതോടെ മരങ്ങള്‍ വെട്ടാന്‍ ആളുകള്‍ എത്തി. 5000 ഏക്കറിലെ ഗ്രാന്റീസ് മരങ്ങള്‍ മുറിച്ച് മാറ്റി പകരം ഓറഞ്ച് ആപ്പിള്‍ സബര്‍ജില്ലി പാഷന്‍ ഫ്രൂട്ട്, സീത പഴം തുടങ്ങിയവ നട്ടുപിടിക്കാനാണ് കര്‍ഷകരുടെ തീരുമാനം.

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

കോഴിക്കോട് ഫറോക്കില്‍ ടൂറിസ്റ്റ് ബസ് മറിഞ്ഞ് അപകടം ; കര്‍ണാടക സ്വദേശി മരിച്ചു,18 പേര്‍ക്ക്...

0
കോഴിക്കോട്: തിരുവനന്തപുരത്തുനിന്ന് ഉടുപ്പിയിലേക്കുപോയ ടൂറിസ്റ്റ് ബസ് മറിഞ്ഞ് കര്‍ണാടക സ്വദേശി മരിച്ചു....

മസ്‌കത്തില്‍ എട്ട് പ്രവാസികള്‍ കടലില്‍ വീണു ; ഒരാൾക്ക് ജീവൻ നഷ്ടമായി, ഏഴ് പേരുടെ...

0
മസ്കത്ത് : മസ്‌കത്തില്‍ കടലില്‍ വീണ എട്ട് പ്രവാസികളിൽ ഒരാൾക്ക് ജീവൻ...

യു.എസും ചൈനയും എതിരാളികളല്ല, പങ്കാളികൾ ; ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്

0
ബെയ്ജിങ്: ലോകത്തെ രണ്ട് വലിയ സാമ്പത്തികശക്തികളായ യു.എസും ചൈനയും എതിരാളികളല്ല, പങ്കാളികളാകണമെന്ന്...

വെന്തുരുകി കേരളം ; പാലക്കാട് ഉഷ്ണതരംഗം സ്ഥിരീകരിച്ചു, ജാഗ്രത മുന്നറിപ്പ് നൽകി അധികൃതർ

0
തിരുവനന്തപുരം: കേന്ദ്ര കാലാവസ്ഥ വകുപ്പ് സംസ്ഥാനത്ത് ആദ്യമായി പാലക്കാട്‌ ജില്ലയിൽ ഉഷ്ണതരംഗം...