Friday, April 19, 2024 9:08 pm

വാ​ട​ക​ക്കെ​ടു​ത്ത ആ​ഡം​ബ​ര വാ​ഹ​ന​ങ്ങ​ള്‍ പ​ണ​യം​വെ​ച്ച്‌ പ​ണം ത​ട്ടു​ന്ന അ​ഞ്ചം​ഗ​സംഘം പോലീസിന്റെ പിടിയില്‍

For full experience, Download our mobile application:
Get it on Google Play

കു​ന്നം​കു​ളം : വാ​ട​ക​ക്കെ​ടു​ത്ത ആ​ഡം​ബ​ര വാ​ഹ​ന​ങ്ങ​ള്‍ പ​ണ​യം​വെ​ച്ച്‌ പ​ണം ത​ട്ടു​ന്ന അ​ഞ്ചം​ഗ​സംഘ​ത്തെ ജി​ല്ല പോ​ലീ​സ് മേ​ധാ​വി ആ​ര്‍. ആ​ദി​ത്യ​യു​ടെ നി​ര്‍​ദേ​ശ​ത്തെ​ത്തു​ട​ര്‍​ന്ന് കു​ന്നം​കു​ളം അ​സി​സ്​​റ്റ​ന്റ് ​ പോ​ലീ​സ് ക​മ്മീ​ഷ​ണ​ര്‍ ടി.​എ​സ്. സി​നോ​ജി‍ന്റെ നേ​തൃ​ത്വ​ത്തി​ലു​ള്ള പോ​ലീ​സ് സം​ഘം അറസ്​​റ്റ്​ ചെ​യ്തു. ചി​റ്റ​ഞ്ഞൂ​ര്‍ കാ​വി​ല​ക്കാ​ട് കോ​ഴി​പ്പ​റ​മ്പി​ല്‍ വീ​ട്ടി​ല്‍ വി​പി​ന്‍ (32), ന​ട​ത്ത​റ ചു​ള​യി​ല്ല പ്ലാ​ക്ക​ല്‍ വീ​ട്ടി​ല്‍ ഷെ​റി​ന്‍ തോ​മ​സ് (31), കാ​ണി​പ്പ​യ്യൂ​ര്‍ ചെ​ന്നെ​ങ്ങാ​ട്ടു വീ​ട്ടി​ല്‍ അ​മീ​ര്‍ മു​ഹ​മ്മ​ദ് (36), ചൊ​വ്വ​ന്നൂ​ര്‍ അ​മ്മാ​ട്ട് വീ​ട്ടി​ല്‍ സു​രേ​ഷ് (മാ​മു-44) , തി​രൂ​ര്‍ പ​ഞ്ഞ​ന്‍ വീ​ട്ടി​ല്‍ മാ​ര്‍​ഷ​ല്‍ (25) എ​ന്നി​വ​രാ​ണ് പി​ടി​യി​ലാ​യ​ത്. കു​ന്നം​കു​ളം ചി​റ​ള​യം സ്വ​ദേ​ശി ഏ​റ​ത്ത് വീ​ട്ടി​ല്‍ ഷ​നി​ല്‍​കു​മാ​റി‍ന്റെ  പ​രാ​തി​യി​ലാ​ണ് അ​റ​സ്​​റ്റ്​.

Lok Sabha Elections 2024 - Kerala

വി​പി​ന്‍ 15 ദി​വ​സം ഉ​പ​യോ​ഗി​ക്കാ​നെ​ന്ന് പ​റ​ഞ്ഞ് ഷാ​നി​ല്‍​ കു​മാ​റി‍ന്റെ  സ്വി​ഫ്റ്റ് കാ​ര്‍ വാ​ട​ക​ക്ക്​ വാ​ങ്ങി​യി​രു​ന്നു. ഒ​രു മാ​സം ക​ഴി​ഞ്ഞി​ട്ടും വാ​ഹ​ന​ത്തെക്കുറി​ച്ച്‌ യാ​തൊ​രു വി​വ​ര​വും ഇ​ല്ലാ​ത്ത​തി​നെ തു​ട​ര്‍​ന്ന് കു​ന്നം​കു​ളം പോലീ​സി​ല്‍ പ​രാ​തി ന​ല്‍​കി. തു​ട​ര്‍​ന്ന് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് പ്ര​തി​ക​ള്‍ പി​ടി​യി​ലാ​യ​ത്. കേ​ര​ള​ത്തി‍ന്റെ  വി​വി​ധ ഭാ​ഗ​ങ്ങ​ളി​ല്‍ നി​ന്നു വാ​ഹ​ന​ങ്ങ​ള്‍ വാ​ട​ക​ക്കെ​ടു​ത്ത് പ​ണം ത​ട്ടു​ന്ന സം​ഘ​ത്തി​ലെ പ്ര​ധാ​നി​ക​ളാ​ണ് പ്ര​തി​ക​ളെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു. ഇ​വ​ര്‍​ക്കെ​തി​രെ വാ​ഹ​ന​ങ്ങ​ള്‍ വാ​ട​ക​ക്കെ​ടു​ത്ത് പ​ണം ത​ട്ടി​യ സം​ഭ​വ​ത്തി​ല്‍ വി​വി​ധ സ്​​റ്റേ​ഷ​നു​ക​ളി​ല്‍ നി​ര​വ​ധി കേ​സു​ക​ള്‍ ര​ജി​സ്​​റ്റ​ര്‍ ചെ​യ്തി​ട്ടു​ണ്ട്. ഒ​ന്നാം ​പ്ര​തി വി​പി​നെ പി​ടി​കൂ​ടി ചോ​ദ്യം ചെ​യ്ത​തോ​ടെ​യാ​ണ് ബാ​ക്കി പ്ര​തി​ക​ളെ​ക്കു​റി​ച്ച്‌ വി​വ​രം ല​ഭി​ക്കു​ന്ന​ത്.

തു​ട​ര്‍​ന്ന് ന​ട​ത്തി​യ വി​ശ​ദ​മാ​യ ചോ​ദ്യം ചെ​യ്യ​ലി​ലാ​ണ് സം​സ്ഥാ​ന​ത്തി‍ന്റെ വി​വി​ധ​ഭാ​ഗ​ങ്ങ​ളി​ല്‍ പ്ര​തി​ക​ള്‍ വാ​ട​ക​ക്കെ​ടു​ത്ത വാ​ഹ​ന​ങ്ങ​ള്‍ പ​ണ​യ​പ്പെ​ടു​ത്തി പ​ണം ത​ട്ടു​ന്ന​തി​നെ​ക്കു​റി​ച്ച്‌ പോ​ലീ​സി​ന് വി​വ​രം ല​ഭി​ച്ച​ത്. കു​റ​ഞ്ഞ ദി​വ​സ​ത്തി​നെ​ന്ന് പ​റ​ഞ്ഞ് വാ​ഹ​ന​ങ്ങ​ള്‍ വാ​ട​ക​ക്കെ​ടു​ത്ത് വി​വി​ധ സ്ഥ​ല​ങ്ങ​ളി​ല്‍ വാ​ഹ​ന​ങ്ങ​ള്‍ പ​ണ​യം വെ​ക്കും. തു​ട​ര്‍​ന്ന് വാ​ഹ​ന ഉ​ട​മ വി​ളി​ക്കു​മ്പോ​ള്‍ അ​ടു​ത്ത​ദി​വ​സം ത​ന്നെ വാ​ഹ​ന​ങ്ങ​ള്‍ എ​ത്തി​ക്കാ​മെ​ന്ന് പ​റ​യു​ക​യും പി​ന്നീ​ട് ഭീ​ഷ​ണി​പ്പെ​ടു​ത്തു​ക​യു​മാ​ണ് പ്ര​തി​ക​ള്‍ ചെ​യ്യു​ന്ന​തെ​ന്ന് പോലീ​സ് പ​റ​ഞ്ഞു. പ്ര​തി​ക​ളെ പി​ടി​കൂ​ടി​യ സം​ഘ​ത്തി​ല്‍ സി.​ഐ വി.​സി. സൂ​ര​ജ്, എ​സ്.​ഐ​മാ​രാ​യ അ​നു​രാ​ജ്, ഗോ​പി​നാ​ഥ​ന്‍, ഷ​ക്കീ​ര്‍ അ​ഹ​മ്മ​ദ്, സി​വി​ല്‍ പോലീ​സ് ഓ​ഫി​സ​ര്‍​മാ​രാ​യ അ​ബ്​​ദു​ല്‍ റ​ഷീ​ദ്, സു​ജി​ത്ത്, മെ​ല്‍​വി​ന്‍, ര​വി​കു​മാ​ര്‍, ഷി​ബി​ന്‍ എ​ന്നി​വ​രും ഉ​ണ്ടാ​യി​രു​ന്നു.

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

സി-വിജില്‍ : ജില്ലയില്‍ ലഭിച്ചത് 8631 പരാതികള്‍ ; 8471 പരിഹാരം

0
പത്തനംതിട്ട : സി-വിജിലിലൂടെ ജില്ലയില്‍ ഇതുവരെ ലഭിച്ചത് 8631 പരാതികള്‍. ഇതില്‍...

തമിഴ്നാട്, കര്‍ണാടക വോട്ടര്‍മാര്‍ക്ക് ശമ്പളത്തോടു കൂടിയ അവധി

0
തിരുവനന്തപുരം : കേരളത്തില്‍ താമസിക്കുകയും ജോലി ചെയ്യുകയും ചെയ്യുന്ന തമിഴ്നാട്ടിലെയും കര്‍ണാടകയിലേയും...

വിഎഫ്സി പ്രവര്‍ത്തനം നാളെ (20) അവസാനിക്കും

0
പത്തനംതിട്ട : ലോക്സഭാ തെരഞ്ഞെടുപ്പ് ജോലികളില്‍ നിയോഗിച്ചിട്ടുള്ള ഉദ്യോഗസ്ഥര്‍ക്ക് വോട്ട് രേഖപ്പെടുത്തുന്നതിന്...

വോട്ടര്‍ പട്ടികയില്‍ പേരുണ്ടോ? അറിയാം… ഹെല്‍പ്പ്‌ലൈന്‍ ആപ്പ് വഴി…

0
ലോക്സഭാ തെരഞ്ഞെടുപ്പില്‍ വോട്ടര്‍മാര്‍ക്ക് ആവശ്യമായ വിവരങ്ങള്‍ ഒറ്റക്ലിക്കില്‍ വിരല്‍തുമ്പില്‍ എത്തിക്കാന്‍ വോട്ടര്‍...