സുപ്രിംകോടതിക്ക് മുന്നിൽ തീ കൊളുത്തി ആത്മഹത്യയ്ക്ക് ശ്രമിച്ച യുവാവ് മരിച്ചു

For full experience, Download our mobile application:
Get it on Google Play

ദില്ലി : സുപ്രിംകോടതിക്ക് മുന്നിൽ തീ കൊളുത്തി ആത്മഹത്യയ്ക്ക് ശ്രമിച്ച യുവാവ് മരിച്ചു. ആർഎംഎൽ ആശുപത്രിയിൽ ചികിത്സയിൽ ഇരിക്കെയാണ് മരിച്ചത്. യുവാവിനൊപ്പം ഉണ്ടായിരുന്ന യുവതി ചികിത്സയിൽ തുടരുകയാണ്.

ഓഗസ്റ്റ് 16ന് സുപ്രിംകോടതിയുടെ ഡി ഗേറ്റിനു മുന്നിൽ യുവതിയും യുവാവും ദേഹത്ത് മണ്ണെണ്ണയൊഴിച്ച് തീകൊളുത്തി ആത്മഹത്യക്ക് ശ്രമിച്ചത്. യുപി ഗാസിപൂർ സ്വദേശിയായ യുവതിയെ പീഡിപ്പിച്ചെന്ന പരാതിയിൽ ബിഎസ്പി എംപി അതുൽ റായിയെ പോലീസ് അറസ്റ്റു ചെയ്തിരുന്നു.

ഇതിന് പിന്നാലെ അതുൽ റായിയുടെ സഹോദരൻ നൽകിയ വ്യാജ രേഖ കേസിൽ യുവതിക്കും യുവാവിനും എതിരെ ജാമ്യമില്ല വാറണ്ട് പുറപ്പെടുവിച്ചു. ഇതിനെ തുടർന്ന് ആത്മഹത്യ ചെയ്യുകയാണെന് ഫേസ് ബുക്ക് ലൈവിൽ ഇരുവരും വ്യക്തമാക്കിയിരുന്നു. സംഭവത്തിൽ എസ്എച്ച്ഒ ഉൾപ്പെടെ രണ്ട് പേരെ ഉത്തർപ്രദേശ് പോലീസ് സസ്പെൻഡ് ചെയ്തു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

‘സംഘടന ശക്തിപ്രാപിക്കാതെ തിരിച്ചടി മറികടക്കാനാകില്ല’ ; വിപുലീകൃത സംസ്ഥാന കമ്മിറ്റിയ്ക്കായുള്ള മാര്‍ഗരേഖയില്‍ പരാമര്‍ശം

0
കോഴിക്കോട് : സംഘടന ശക്തിപ്രാപിക്കാതെ തിരിച്ചടി മറികടക്കാനാകില്ലെന്ന് സിപിഐഎം വിപുലീകൃത സംസ്ഥാന...

ഇന്ത്യൻ ബഹിരാകാശ രംഗത്തെ തെറ്റായ പ്രവണതകള്‍ ; വീണ്ടും വിമർശനവുമായി മുൻ ഐഎസ്ആർഒ ചെയർമാൻ...

0
തിരുവനന്തപുരം : ഇന്ത്യൻ ബഹിരാകാശ രംഗത്തെ തെറ്റായ പ്രവണതകള്‍ക്കെതിരെ വീണ്ടും തുറന്നടിച്ച്...

ജിംനേഷ്യത്തിന്റെയും ബ്യൂട്ടിപാർലറിന്റെയും മറവിൽ ലഹരിമരുന്ന് വിൽപ്പന ; കേസിൽ രണ്ടുപേർ കൂടി അറസ്റ്റിൽ

0
തൃശ്ശൂർ: ജിംനേഷ്യത്തിൻ്റേയും ബ്യൂട്ടിപാർലറിൻ്റേയും മറവിൽ ലഹരിമരുന്ന് വിൽപ്പന നടത്തിയ കേസിൽ രണ്ടുപേരെ...

വൈദ്യുതി കരാർ റദ്ദാക്കലിൽ 2,130 കോടിയുടെ ബാധ്യത : വിമർശനവുമായി കുമ്മനം രാജശേഖരൻ

0
തിരുവനന്തപുരം : കുറഞ്ഞ നിരക്കിൽ ലഭിക്കേണ്ടിയിരുന്ന ദീർഘകാല വൈദ്യുതി കരാറുകൾ റദ്ദാക്കിയതിലൂടെ...