ജമ്മു കശ്മീരില്‍ ഏറ്റുമുട്ടൽ ; മൂന്ന് ജയ്‌ഷെ തീവ്രവാദികളെ വധിച്ചു

For full experience, Download our mobile application:
Get it on Google Play

ശ്രീനഗർ : ജമ്മുകശ്മീരിൽ മൂന്ന് ജയ്ഷെ ഇ മുഹമ്മദ് തീവ്രവാദികൾ സുരക്ഷാ സേനയുമായുള്ള ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടു. ജമ്മു കശ്മീരിലെ ട്രാളിലുണ്ടായ ഏറ്റുമുട്ടലിലാണ് കൊല്ലപ്പെട്ടതെന്ന് പോലീസ് അറിയിച്ചു. കൊല്ലപ്പെട്ടവരുടെ പേര് വിവരങ്ങൾ ഇതുവരെ പുറത്തുവിട്ടിട്ടില്ല. തീവ്രവാദികളിൽ നിന്ന് ആയുധങ്ങളും മറ്റും കണ്ടെടുത്തോ എന്ന കാര്യത്തിലും വ്യക്തതയില്ല.

കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ ട്രാലിൽ സുരക്ഷാ സേന നടത്തുന്ന രണ്ടാമത്തെ ഓപ്പറേഷനാണിത്. വെള്ളിയാഴ്ച ശ്രീനഗറിനടുത്തുള്ള ക്രൂവിൽ രണ്ട് ഭീകരരെ വധിച്ചിരുന്നു. തെക്കൻ കശ്മീരിലെ സാധാരണക്കാരെ കൊലപ്പെടുത്തിയ സംഘങ്ങളിലുള്ളവരാണ് ഈ ഭീകരവാദികളെന്ന് പോലീസ് പറഞ്ഞു.

ഒരു ദിവസം മുമ്പ് രജൗരി ജില്ലയിൽ ഭീകരരുമായുള്ള ഏറ്റുമുട്ടലിൽ ഒരു ജൂനിയർ ഓഫീസർ വീരമൃത്യു വരിച്ചിരുന്നു. ആ സംഭവത്തിൽ ഒരു ഭീകരനേയും വധിച്ചിരുന്നു. രാഷ്ട്രീയ നേതാക്കളെയും പാർട്ടി പ്രവർത്തകരെയും ലക്ഷ്യമിട്ട് കഴിഞ്ഞ കുറച്ച് മാസങ്ങളായി ജമ്മു കശ്മീരിൽ തീവ്രവാദ പ്രവർത്തനങ്ങൾ വർദ്ധിച്ചതായി ഉദ്യോഗസ്ഥർ പറഞ്ഞു. വ്യാഴാഴ്ച ജെ ആന്റ് കെ അപ്നി പാർട്ടി പ്രവർത്തകന്റെ വീട്ടിലേക്ക് തീവ്രവാദികൾ അതിക്രമിച്ച് കയറി അദ്ദേഹത്തെ വെടിവെച്ചു കൊന്നിരുന്നു.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

‘നിലവിലെ സാഹചര്യങ്ങളിൽ അസ്വസ്ഥൻ’ ; ജന്തർമന്ദറിലെ സമരക്കാരെ പിന്തുണച്ച് ശശി തരൂർ

0
ന്യൂഡൽഹി : രാജ്യത്തെ പരീക്ഷാ ക്രമക്കേടുകൾക്കും തൊഴിലില്ലായ്മയ്ക്കുമെതിരേ കോക്രോച്ച് ജനതാ പാർട്ടി...

കോഴിക്കോട് കൊയിലാണ്ടി താലൂക്കാശുപത്രിയില്‍ ചികിത്സാപ്പിഴവെന്ന് പരാതി

0
കോഴിക്കോട്: കോഴിക്കോട് കൊയിലാണ്ടി താലൂക്കാശുപത്രിയില്‍ ചികിത്സാപ്പിഴവെന്ന് പരാതി. കുപ്പിച്ചില്ല് കൊണ്ട് കൈയ്യില്‍...

ലഹരിക്കെതിരായ സര്‍ക്കാരിന്റെ പോരാട്ടത്തിന് പിന്തുണയുമായി തമിഴ്‌നാട് മുഖ്യമന്ത്രി സി ജോസഫ് വിജയ് കേരളത്തിലേക്ക്

0
കൊച്ചി: ലഹരിക്കെതിരായ സംസ്ഥാന സര്‍ക്കാരിന്റെ പോരാട്ടത്തിന് പിന്തുണയുമായി തമിഴ്‌നാട് മുഖ്യമന്ത്രി സി...

കോഴിക്കോട് നിർമ്മാണത്തിലിരിക്കുന്ന വേസ്റ്റ് ടാങ്കിൽ കുടുങ്ങിയ തൊഴിലാളി മരിച്ചു

0
കോഴിക്കോട്: മൂട്ടോളിയിൽ നിർമ്മാണത്തിലിരിക്കുന്ന വേസ്റ്റ് ടാങ്കിൽ കുടുങ്ങിയ തൊഴിലാളി മരിച്ചു. ഇയാളെ...