റോയൽ എൻഫീൽഡ് ഇലക്ട്രിക് ബൈക്ക് ഡിസൈൻ പേറ്റൻ്റ് വിവരങ്ങൾ പുറത്ത്

For full experience, Download our mobile application:
Get it on Google Play

വരും വർഷങ്ങളിൽ ഇലക്ട്രിക് ഇരുചക്ര വാഹന വിഭാഗത്തിലേക്ക് ചുവടുവെക്കാനാണ് ഐക്കണിക്ക് ടൂവീലർ ബ്രാൻഡായ റോയൽ എൻഫീൽഡ് ലക്ഷ്യമിടുന്നത്. ബ്രാൻഡിൻ്റെ കന്നി ഇവി ഓഫറിന്‍റെ ഒരു പേറ്റൻ്റ് ഇമേജ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നു. റെട്രോ-സ്റ്റൈൽ റൗണ്ട് ഹെഡ്‌ലൈറ്റ്, ഒരു സാഡിൽ സീറ്റ്, റിയർ ഫെൻഡർ എന്നിവ ഉൾക്കൊള്ളുന്ന ക്ലാസിക് ബോബർ ശൈലി ബൈക്കിന് ലഭിക്കുന്നു. ഒരു സാരി ഗാർഡും ഉണ്ട്. ഒരു പില്യൺ സീറ്റിനായി ഒരു ഓപ്ഷൻ ഉണ്ടാകുമെന്നും പേറ്റന്‍റ് ചിത്രങ്ങൾ സൂചന നൽകുന്നു. വ്യത്യസ്‌തമായി രൂപകൽപ്പന ചെയ്‌ത ഇന്ധന ടാങ്ക്, ബ്രേസ്ഡ് സ്വിംഗാർം, ഗർഡർ ഫോർക്ക് എന്നിവ ബൈക്കിലുണ്ട്. വരാനിരിക്കുന്ന റോയൽ എൻഫീൽഡ് ഇലക്ട്രിക് ബൈക്കിന് ഷാസികൾക്കിടയിൽ ബാറ്ററി പാക്ക് ഉണ്ടായിരിക്കുമെന്ന് പേറ്റൻ്റ് ചിത്രം വെളിപ്പെടുത്തി.

അതേസമയം അതിൻ്റെ പവർട്രെയിൻ, റേഞ്ച്, പ്രകടനം എന്നിവയെക്കുറിച്ച് നിലവിൽ വിവരങ്ങൾ ഒന്നുമില്ല. ഇലക്ട്രിക് 01 എന്ന കോഡ്‌നാമത്തിൽ, പുതിയ ‘L’ പ്ലാറ്റ്‌ഫോമിലായിരിക്കും ഈ ഇവി നിർമ്മിക്കുക. റോയൽ എൻഫീൽഡിന്‍റെ ഭാവി ഇലക്ട്രിക് ബൈക്കുകൾക്കും ഇതേ ആർക്കിടെക്ചർ ഉപയോഗിക്കും. ഇത് സ്പാനിഷ് ഇവി ഇരുചക്രവാഹന നിർമ്മാതാക്കളായസ്റ്റാർക്ക് ഫ്യൂച്ചർ എസ് എല്ലുമായി ചേർന്ന് വികസിപ്പിച്ചെടുക്കും. റോയൽ എൻഫീൽഡ് ഇലക്ട്രിക് ബൈക്ക് 2025 അവസാനത്തോടെ ആഗോളതലത്തിൽ അരങ്ങേറ്റം കുറിക്കുമെന്ന് പ്രതീക്ഷിക്കുന്നു. അതിൻ്റെ ഇന്ത്യയിലെ ലോഞ്ച് 2026 ൽ നടക്കാൻ സാധ്യതയുണ്ട്.

 

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ബ്രിക്സ് ഉച്ചകോടിയിൽ മാരത്തൺ ചർച്ചകൾ; സംയുക്ത പ്രസ്താവനയിൽ പലസ്തീൻ വിഷയവും പഹൽഗാം പരാമർശവും ഉൾപ്പെടുത്തി

0
ന്യൂഡല്‍ഹി: ഇസ്രയേല്‍ - പലസ്തീന്‍ സംഘര്‍ഷത്തെയും പഹല്‍ഗാം ആക്രമണത്തെയും പരാമര്‍ശിച്ച് ബ്രിക്‌സ്...

സ്കൂട്ടറിൽ യാത്ര ചെയ്ത വീട്ടമ്മയുടെ പിന്നാലെ ബൈക്കിലെത്തിയ സംഘം സ്വർണ്ണമാല കവർന്നു

0
കൊല്ലം: സ്കൂട്ടറിൽ യാത്ര ചെയ്ത വീട്ടമ്മയുടെ പിന്നാലെ ബൈക്കിലെത്തിയ സംഘം സ്വർണ്ണമാല...

ഡൽഹിയിൽ വീണ്ടും കെട്ടിടം തകർന്നുവീണു; ഒരു കുട്ടിക്ക് പരിക്ക്

0
ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ വീണ്ടും കെട്ടിടം തകര്‍ന്നുവീണ് അപകടം. കെട്ടിടാവശിഷ്ടങ്ങള്‍ വീണ് ഒരു...

പുനലൂർ മൂവാറ്റുപുഴ സംസ്ഥാന പാതയിൽ കെഎസ്ആർടിസി ബസും കാറും കൂട്ടിയിടിച്ച് വനിതാ ജൂനിയർ ഹെൽത്ത്...

0
പത്തനംതിട്ട: പുനലൂർ മൂവാറ്റുപുഴ സംസ്ഥാന പാതയിൽ വീണ്ടും വാഹനാപകടം. കെഎസ്ആർടിസി ബസും...