യുക്രെയിന്റെ വ്യോമ പ്രതിരോധം ശക്തമാക്കുമെന്ന് യു.എസ്

For full experience, Download our mobile application:
Get it on Google Play

ന്യൂയോർക്ക്: റഷ്യൻ ആക്രമണത്തെ ചെറുക്കാൻ യുക്രെയിന്റെ വ്യോമ പ്രതിരോധ ശേഷി ശക്തമാക്കുമെന്നും കൂടുതൽ വ്യോമ പ്രതിരോധ സംവിധാനങ്ങൾ നൽകുമെന്നും പ്രഖ്യാപിച്ച് യു.എസ് പ്രസിഡന്റ് ജോ ബൈഡൻ. ചൊവ്വാഴ്ച വാഷിംഗ്ടണിൽ ആരംഭിച്ച നാറ്റോ ഉച്ചകോടിയിലാണ് ബൈഡന്റ് പ്രഖ്യാപനം. യു.എസ്, ജർമ്മനി, നെതർലൻഡ്സ്, റൊമേനിയ, ഇറ്റലി എന്നിവർ ഓരോ പേട്രിയറ്റ് വ്യോമ പ്രതിരോധ സംവിധാനം വീതം യുക്രെയിന് നൽകും. റഷ്യൻ ആക്രമണത്തെ ചെറുക്കാൻ യുക്രെയിനെ ഇവ സഹായിക്കുമെന്ന് ബൈഡൻ പറഞ്ഞു. അതേ സമയം, ഇത് കുറഞ്ഞത് ഏഴെണ്ണമെങ്കിലും വേണമെന്നാണ് യുക്രെയിൻ പ്രസിഡന്റ് വൊളൊഡിമിർ സെലെൻസ്കിയുടെ ആവശ്യം. ഇതിനായി ബൈഡനുമായി അദ്ദേഹം ഇന്ന് കൂടിക്കാഴ്ച നടത്തും. നോർവെ യുക്രെയിന് ആറ് എഫ് – 16 യുദ്ധവിമാനങ്ങൾ നൽകും. നാറ്റോയുടെ 75ാം വാർഷികം ആചരിക്കുന്ന ഇത്തവണത്തെ ഉച്ചകോടിയിൽ യുക്രെയിൻ സംഘർഷമാണ് പ്രധാന വിഷയം. യുക്രെയിന്റെ നാറ്റോ അംഗത്വ പ്രക്രിയകൾ വേഗത്തിലാക്കുന്നതും ചർച്ചയാണ്.

പത്തനംതിട്ട മീഡിയ ആപ്പ് ലോഞ്ച് ചെയ്തു – പ്ലേ സ്റ്റോറില്‍ ലഭിക്കും
വരിസംഖ്യയും പരിമിതികളുമില്ലാത്ത വാർത്തകളുടെ ലോകത്തേക്ക് വായനക്കാര്‍ക്ക് സ്വാഗതം. ചുരുങ്ങിയകാലംകൊണ്ട് ഓണ്‍ലൈന്‍ മാധ്യമരംഗത്ത് ശ്രദ്ധേയമായ പത്തനംതിട്ട മീഡിയയുടെ മൊബൈല്‍ ആപ്പ് (Android) ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

വാര്‍ത്തകള്‍ ക്ഷണനേരം കൊണ്ട് ലോഡാകുവാന്‍ ഏറ്റവും പുതിയ സാങ്കേതികവിദ്യയാണ്  ഉപയോഗിച്ചിരിക്കുന്നത്‌. മറ്റു വാര്‍ത്താ ആപ്പുകളില്‍ നിന്നും തികച്ചും വ്യത്യസ്തമാണ് പത്തനംതിട്ട മീഡിയയുടെ ആപ്പ്. ഏതൊക്കെ കാറ്റഗറിയിലുള്ള  വാര്‍ത്തകള്‍ തങ്ങള്‍ക്കു വേണമെന്ന് ഓരോ വായനക്കാര്‍ക്കും തീരുമാനിക്കാം. ഒരു ദിവസത്തെ വാര്‍ത്തകള്‍ മാത്രം കാണുന്നതിനും സാധിക്കും. കൂടാതെ ഫെയ്സ് ബുക്ക്, വാട്സ് ആപ്പ് തുടങ്ങിയ സോഷ്യല്‍ മീഡിയാകളിലേക്ക് വാര്‍ത്തകള്‍ അതിവേഗം ഷെയര്‍ ചെയ്യാനും സാധിക്കും. അരോചകമായ പരസ്യങ്ങള്‍ ഉണ്ടാകില്ല. ഇന്റര്‍നെറ്റിന്റെ പോരായ്മകള്‍ ആപ്പിന്റെ പ്രവര്‍ത്തനത്തെ ബാധിക്കില്ല. തികച്ചും സൌജന്യമായാണ് വാര്‍ത്തകള്‍ ലഭിക്കുന്നത്.

 

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

കൈപ്പട്ടൂർ ഗവൺമെന്റ് വി.എച്ച്.എസ്. സ്കൂള്‍ ക്യാമ്പസിൽ എൻ.എസ്.എസ് യൂണിറ്റ് ചെണ്ടുമല്ലി തൈകൾ നട്ടു

0
കൈപ്പട്ടൂർ : ഗവൺമെന്റ് വി.എച്ച്.എസ്.എസ്. കൈപ്പട്ടൂരിലെ നാഷണൽ സർവീസ് സ്കീം യൂണിറ്റിന്റെ...

കോന്നിയില്‍ നടപ്പാതയില്‍ സ്ഥാപിച്ച ട്രാന്‍സ്ഫോര്‍മര്‍ കാല്‍നട യാത്രക്കാര്‍ക്ക് ബുദ്ധിമുട്ടാകുന്നു

0
കോന്നി : പുനലൂര്‍ - മൂവാറ്റുപുഴ സംസ്ഥാന പാതയില്‍ കോന്നിയിലെ നടപ്പാതയില്‍ സ്ഥാപിച്ചിരിക്കുന്ന...

സ്വകാര്യമേഖലയ്ക്ക് അവസരമൊരുക്കിയത് കേന്ദ്രം ഭരിച്ച കോണ്‍ഗ്രസ് , സുധീരന് മറുപടിയുമായി പിണറായി

0
തിരുവനന്തപുരം : കേരളത്തിൽ സ്വകാര്യ മേഖലയിലെ കരിമണൽ ഖനനത്തിന് അവസരമൊരുക്കിയത് എൽഎഡിഎഫ്...

പത്തനംതിട്ടയില്‍ കുടുംബം സഞ്ചരിച്ച ഓട്ടോ കാറുകൊണ്ട് ഇടിച്ച് മറിച്ചു ; പ്രതിയെ നാട്ടുകാര്‍ പിടികൂടി...

0
പത്തനംതിട്ട: പത്തനംതിട്ടയില്‍ കുടുംബം സഞ്ചരിച്ച ഓട്ടോറിക്ഷ കാറുകൊണ്ട് ഇടിച്ച് മറിച്ചു. ഇന്നലെ രാത്രി...