Saturday, July 5, 2025 7:12 pm

റോയൽ എൻഫീൽഡ് ഇൻ്റർസെപ്റ്റർ ബിയർ 650 ഉടനെത്തും ; ആകാംക്ഷയിൽ ബുള്ളറ്റ് പ്രേമികൾ…!

For full experience, Download our mobile application:
Get it on Google Play

ഇന്ത്യയിലെ തന്നെ പ്രമുഖ ഐക്കണിക്ക് ഇരുചക്ര വാഹന നിർമ്മാതാക്കളായ റോയൽ എൻഫീൽഡ് നിരവധി പുതിയ മോഡലുകൾ പുറത്തിറക്കി മോട്ടോർസൈക്കിൾ വിഭാഗത്തിൽ കുതിച്ചുയരുകയാണ്. ജനപ്രിയ ഇരുചക്രവാഹന നിർമ്മാതാവ് ഈ വർഷം ഇന്ത്യയിൽ ആറ് പുതിയ മോട്ടോർസൈക്കിൾ മോഡലുകൾ അവതരിപ്പിക്കാൻ പദ്ധതിയിടുന്നു. ഈ മോഡലുകളിൽ, ഇൻ്റർസെപ്റ്റർ ബിയർ 650 എന്ന പേരിൽ ഒരു പുതിയ ഓഫ്-റോഡ്-ഫോക്കസ്‍ഡ് ബൈക്ക് ഉണ്ട്. ഇരട്ട എക്‌സ്‌ഹോസ്റ്റ് പൈപ്പുകളുള്ള മറ്റ് 650 സിസി റോയൽ എൻഫീൽഡ് മോഡലുകളിൽ നിന്ന് വ്യത്യസ്തമായി, ഇൻ്റർസെപ്റ്റർ ബിയർ 650 ഭാരം കുറഞ്ഞ ടു-ഇൻ-ടു-വൺ എക്‌സ്‌ഹോസ്റ്റ് സിസ്റ്റം അവതരിപ്പിക്കും എന്ന് ഓട്ടോ കാർ ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നു. ഇത് അതിൻ്റെ ഓഫ്-റോഡ് കഴിവുകൾ വർദ്ധിപ്പിക്കും. റോയൽ എൻഫീൽഡിൻ്റെ ലൈനപ്പിൽ എവിടെയാണ് ഇൻ്റർസെപ്റ്റർ ബിയർ 650 സ്ഥാനം പിടിക്കുകയെന്ന് ഇതുവരെ അറിവായിട്ടില്ല. ഇത് ലളിതമായ 650 ഇരട്ടകൾക്ക് മുകളിലായിരിക്കുമെന്നും എന്നാൽ മുൻനിര സൂപ്പർ മെറ്റിയർ 650 ന് താഴെയായിരിക്കുമെന്നും പ്രതീക്ഷിക്കുന്നു. ബൈക്കിൻ്റെ വിലയും കൃത്യമായ വിപണി വിഭാഗവും അതിൻ്റെ ലോഞ്ചിനോട് അടുത്ത് വെളിപ്പെടുത്തും.

എഞ്ചിൻ സവിശേഷതകളെ കുറിച്ച് പറയുകയാണെങ്കിൽ, മറ്റ് റോയൽ എൻഫീൽഡ് 650 മോഡലുകളിൽ ഉപയോഗിക്കുന്ന അതേ എയർ/ഓയിൽ കൂൾഡ്, 648 സിസി, പാരലൽ-ട്വിൻ എഞ്ചിൻ തന്നെയാണ് റോയൽ എൻഫീൽഡ് ഇൻ്റർസെപ്റ്റർ ബിയർ 650-നും കരുത്തേകുന്നത്. ഈ എഞ്ചിന് 47 bhp കരുത്തും 52.3 Nm ടോർക്കും ഉത്പാദിപ്പിക്കാൻ കഴിയും. എന്നിരുന്നാലും, ഇത് ഒരു അദ്വിതീയമായ ടു-ഇൻ-ടു-വൺ എക്‌സ്‌ഹോസ്റ്റ് സജ്ജീകരണം, ഭാരം കുറയ്ക്കുകയും ഓഫ്-റോഡ് പ്രകടനത്തെ സഹായിക്കുകയും ചെയ്യും. മുൻവശത്തെ സസ്‌പെൻഷനിൽ മറ്റ് 650 സിസി റോയൽ എൻഫീൽഡ് മോഡലുകൾക്ക് സമാനമായ ഒരു യുഎസ്ഡി ഫോർക്ക് ഫീച്ചർ ചെയ്യും, പിന്നിൽ മികച്ച ഓഫ്-റോഡ് കൈകാര്യം ചെയ്യുന്നതിനായി ഇരട്ട ഷോക്ക് അബ്‌സോർബറുകളും ഉണ്ടാകുമെന്നും സൂചനകൾ ഉണ്ട്.

dif
ncs-up
rajan-new
previous arrow
next arrow
Advertisment
life new add up
silpa-up
asian
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

ആലുവയിൽ കുത്തേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു

0
എറണാകുളം: ആലുവയിൽ കുത്തേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. ആലുവ വെളിയത്തുനാട് സ്വദേശി...

ദേശീയപാത 66ൽ മൂന്നുപീടികയിലെ ഐഡിയ ജ്വല്ലറിയുടെ ചുമർ തുരന്ന് മോഷണം

0
തൃശൂർ: ദേശീയപാത 66ൽ മൂന്നുപീടികയിലെ ഐഡിയ ജ്വല്ലറിയുടെ ചുമർ തുരന്ന് മോഷണം....

ആരോഗ്യമന്ത്രിക്കെതിരെ വിവിധ ഇടങ്ങളിൽ യൂത്ത് കോൺഗ്രസ് മാർച്ച്

0
തിരുവനന്തപുരം: കോട്ടയം മെഡിക്കൽ കോളജ് അപകടത്തിൽ ആരോഗ്യമന്ത്രി വീണാ ജോർജിന്റെ രാജി...

വാണിയംകുളത്ത് പന്നിക്കെണിയിൽപ്പെട്ട് വയോധികയ്ക്ക് പരിക്കേറ്റ സംഭവത്തിൽ മകൻ അറസ്റ്റിൽ

0
പാലക്കാട്: പാലക്കാട്‌ ഒറ്റപ്പാലം വാണിയംകുളത്ത് പന്നിക്കെണിയിൽപ്പെട്ട് വയോധികയ്ക്ക് പരിക്കേറ്റ സംഭവത്തിൽ മകൻ...