Tuesday, December 17, 2024 1:00 pm

ഞങ്ങൾ വീണ്ടും അധികാരത്തില്‍ വന്നാല്‍ ഇലക്ടറല്‍ ബോണ്ടുകള്‍ തിരികെ കൊണ്ടുവരും ; നിര്‍മ്മല സീതാരാമന്‍

For full experience, Download our mobile application:
Get it on Google Play

ഡല്‍ഹി: 2024 ലെ പൊതുതെരഞ്ഞെടുപ്പില്‍ വീണ്ടും അധികാരത്തില്‍ വന്നാല്‍ ഇലക്ടറല്‍ ബോണ്ടുകള്‍ തിരികെ കൊണ്ടുവരാനാണ് ബി.ജെ.പി ഉദ്ദേശിക്കുന്നതെന്ന് കേന്ദ്ര ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ പറഞ്ഞു. ഫെബ്രുവരിയില്‍ സുപ്രിംകോടതി ഇലക്ടറല്‍ ബോണ്ടുകള്‍ റദ്ദാക്കിയിരുന്നു. പദ്ധതിയില്‍ ചിലമാറ്റങ്ങള്‍ അനിവാര്യമാണെന്നും കോടതി പറഞ്ഞിരുന്നു. 2024 ലെ തെരഞ്ഞെടുപ്പില്‍ സമ്പദ് വ്യവസ്ഥയുടെ അവസ്ഥ വലിയ ചര്‍ച്ചയാകും. പണപ്പെരുപ്പം നിയന്ത്രണത്തിലാക്കാന്‍ സാധിച്ചുവെന്നും ധനമന്ത്രി പറഞ്ഞു. പ്രതിപക്ഷം അഴിമതിക്കാരാണെന്നും വടക്ക്-തെക്ക് വിഭജനം ഉണ്ടാക്കാന്‍ അവര്‍ ശ്രമിക്കുകയാണെന്നും സീതാരാമന്‍ ആരോപിച്ചു.

ഈ തെരഞ്ഞെടുപ്പുകളില്‍ 370 സീറ്റുകളാണ് ബി.ജെ.പിയുടെ യഥാര്‍ത്ഥ ലക്ഷ്യം, ദക്ഷിണേന്ത്യന്‍ ജനതയെ ദ്രാവിഡ പാര്‍ട്ടികള്‍ തെറ്റിദ്ധരിപ്പിക്കുകയാണെന്നും അവര്‍ വ്യക്തമാക്കി. ബന്ധപ്പെട്ടവരുമായി ചര്‍ച്ചകള്‍ നടത്തി എല്ലാവര്‍ക്കും സ്വീകാര്യമായ ഒരു ചട്ടക്കൂട് ഉണ്ടാക്കും. സുതാര്യത ഉറപ്പാക്കി കള്ളപ്പണം ബോണ്ടുകളിലേക്ക് എത്തുന്നത് തടയും. സുപ്രിംകോടതി വിധി പുനഃപരിശോധിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ടെന്നും സീതാരാമന്‍ പറഞ്ഞു.

kkkkk
rajan-new
ncs-up
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

നെടുമൺകാവ് ജംഗ്ഷനിലെ റോഡ് വികസനം ഒഴിവാക്കിയനിലയിൽ

0
നെടുമൺകാവ് : നെടുമൺകാവ് ജംഗ്ഷനിലെ റോഡ് വികസനം...

കാട്ടാന ആക്രമണത്തിൽ മരിച്ച എൽദോസിന്‍റെ പോസ്റ്റ്മോർട്ടം റിപ്പോർട്ട് പുറത്ത്

0
കൊച്ചി : എറണാകുളം ജില്ലയിലെ കുട്ടമ്പുഴയിൽ കാട്ടാന ആക്രമണത്തിൽ മരിച്ച എൽദോസിന്‍റെ...

ഏഴംകുളം -ഏനാത്ത് മിനി ഹൈവേയിൽ മിനി എം.സി.എഫിന് സമീപം മാലിന്യം തള്ളുന്നു

0
വയലാ : ഉപയോഗിക്കാതെ വെച്ചിരിക്കുന്ന മിനി എം.സി.എഫിന് ചുറ്റും മാലിന്യം...

മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് 152 അടിയാക്കി ഉയർത്തുമെന്ന് തമിഴ്നാട് ഗ്രാമവികസന മന്ത്രി

0
ചെന്നൈ : മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് 152 അടിയാക്കി ഉയർത്തുമെന്ന് തമിഴ്നാട്...