അമരാവതി : മൂന്ന് വ്യത്യസ്ത ഓപ്പറേഷനുകളിലൂടെ അഞ്ച് മയക്കുമരുന്ന് കടത്തുകാരെയും ഇടനിലക്കാരെയും പിടികൂടി. ആന്ധ്രാപ്രദേശിൽ നിന്നും ഏകദേശം 13 ലക്ഷം രൂപ വിലമതിക്കുന്ന എംഡിഎംഎയും1.925 കോടി രൂപ വിലമതിക്കുന്ന 385 കിലോഗ്രാം കഞ്ചാവുമാണ് പിടിച്ചെടുത്തത്. ആന്ധ്രാപ്രദേശ് ഇന്റലിജൻസും പ്രത്യേക എൻഫോഴ്സ്മെന്റ് ടീമുകളും ജില്ലാ പോലീസും സംയുക്തമായി വിജയവാഡ, കർണൂൽ, വിശാഖപട്ടണം ജില്ലകളിലാണ് രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ റെയ്ഡുകൾ നടന്നത്. ഒക്ടോബർ 13, 14 തീയതികളിൽ വിജയവാഡ റെയിൽവേ സ്റ്റേഷനിൽ വെച്ചാണ് ആദ്യ നടപടി ഉണ്ടായത്. ബെംഗളൂരുവിൽ നിന്ന് എസ്എംവിടി ബെംഗളൂരു – ഹൗറ സൂപ്പർഫാസ്റ്റ് എക്സ്പ്രസിൽ മടങ്ങിവരികയായിരുന്ന എംബിഎ ഗ്രാജുവേറ്റ് യെറംസെട്ടി നാഗ സൗമ്യ എന്ന യുവതിയെ പോലീസ് അറസ്റ്റ് ചെയ്തു. ഇവരിൽ നിന്ന് 11 ലക്ഷം രൂപ വിലമതിക്കുന്ന 110 ഗ്രാം എംഡിഎംഎ പിടിച്ചെടുത്തു. ഇവരുടെ പ്രധാന കണ്ണിയെന്ന് സംശയിക്കുന്ന ഷെയ്ഖ് ബഷീർ ഒക്ടോബർ 14ന് പിടിയിലായി.
പത്തനംതിട്ട മീഡിയ ആപ്പ് പ്ലേ സ്റ്റോറില് ലഭിക്കും
വരിസംഖ്യയും പരിമിതികളുമില്ലാത്ത വാർത്തകളുടെ ലോകത്തേക്ക് വായനക്കാര്ക്ക് സ്വാഗതം. ചുരുങ്ങിയകാലംകൊണ്ട് ഓണ്ലൈന് മാധ്യമരംഗത്ത് ശ്രദ്ധേയമായ പത്തനംതിട്ട മീഡിയയുടെ മൊബൈല് ആപ്പ് (Android) പ്ലേ സ്റ്റോറില് ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ് ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1




























