Monday, May 20, 2024 5:05 am

2000 രൂപ നോട്ട് പിൻവലിച്ച തീരുമാനം സമ്പദ്‌വ്യവസ്ഥയെ ദോഷകരമായി ബാധിക്കില്ല : ആർബിഐ ഗവർണർ

For full experience, Download our mobile application:
Get it on Google Play

2000 രൂപ നോട്ടുകൾ പിൻവലിക്കുന്നത് രാജ്യത്തിൻറെ സമ്പദ്‌വ്യവസ്ഥയെ പ്രതികൂലമായി ബാധിക്കില്ലെന്ന് റിസർവ് ബാങ്ക് ഓഫ് ഇന്ത്യ ഗവർണർ ശക്തികാന്ത ദാസ്. നോട്ട് പിൻവലിച്ചതിന് ശേഷം വിപണിയിലുള്ള മൂന്നിൽ രണ്ട് ഭാഗവും ബാങ്കുകളിൽ തിരിച്ചെത്തിയിട്ടുണ്ട്. നിക്ഷേപമായോ മാറ്റിയെടുക്കുകയോ ചെയ്യുന്നതിലൂടെയാണ് ഇവ ബാങ്കുകളിലേക്ക് എത്തിയെന്ന റിപ്പോർട്ട് വന്നതിന് പിന്നാലെയാണ് സെൻട്രൽ ബാങ്ക് ഗവർണറുടെ പ്രസ്താവന. 2000 രൂപ നോട്ടുകൾ മാറ്റുന്നതിന് ആർബിഐ നിശ്ചയിച്ചിരിക്കുന്ന സമയപരിധി 2023 സെപ്റ്റംബർ 30 ആണ്. 2000 രൂപ നോട്ടുകൾ വിനിമയത്തിൽ നിന്ന് പിൻവലിക്കുന്നത് ബാങ്കിംഗ് സംവിധാനത്തിനും സമ്പദ്‌വ്യവസ്ഥയ്ക്കും ഗുണം ചെയ്യുമെന്ന് അടുത്തിടെ എസ്ബിഐ റിപ്പോർട്ട് ഉണ്ടായിരുന്നു.

പണപ്പെരുപ്പം
രാജ്യത്തെ പണപ്പെരുപ്പം കുറയുകയാണെന്നും എന്നാൽ വെല്ലുവിളികളുണ്ടെന്നും ശക്തികാന്ത ദാസ് അഭിമുഖത്തിൽ പറഞ്ഞു. പണപ്പെരുപ്പം നിയന്ത്രിക്കാൻ ആർബിഐ നിരവധി നടപടികൾ കൈക്കൊണ്ടിട്ടുണ്ടെന്നും പോളിസി നിരക്കുകൾ കാലിബ്രേറ്റഡ് രീതിയിൽ വർധിപ്പിക്കുമെന്നും ദാസ് പറഞ്ഞു. ഇതിന്റെ ഫലമായി പണപ്പെരുപ്പം 5 ശതമാനത്തിൽ താഴെയായി.

2023 മെയ് 19 നാണ് 2000 രൂപ നോട്ടുകൾ പ്രചാരത്തിൽ നിന്ന് പിൻവലിക്കാൻ റിസർവ് ബാങ്കിന്റെ തീരുമാനം നിലവിൽ വന്നത്. പൊതുജനങ്ങൾക്ക് തങ്ങളുടെ പക്കലുള്ള 2000 രൂപയുടെ നോട്ടുകൾ നിക്ഷേപിക്കുന്നതിനും അല്ലെങ്കിൽ മാറ്റുന്നതിനും വേണ്ടി രാജ്യത്തെ ബാങ്കുകളെ സമീപിക്കാം. അക്കൗണ്ടുകളിൽ നിക്ഷേപിക്കുന്നതിനും 2,000 രൂപയുടെ നോട്ടുകൾ മാറ്റിവാങ്ങുന്നതിനുമുള്ള സൗകര്യം 2023 സെപ്റ്റംബർ 30 വരെ എല്ലാ ബാങ്കുകളിലും ലഭ്യമാകും. 2023 സെപ്റ്റംബർ 30 വരെ ഇഷ്യൂ ഡിപ്പാർട്ട്‌മെന്റുകളുള്ള ആർബിഐയുടെ 19 റീജണൽ ഓഫീസുകളിലും (ആർഒ)1 നോട്ടുകൾ മാറാനുള്ള സൗകര്യം ലഭ്യമാണ്.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 0468  295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

നഷ്ടമുണ്ടാക്കി…; ചേര്‍ത്തല ജോയിന്റ് ആര്‍.ടി.ഒ ആയിരുന്ന ജെബി ചെറിയാനെതിരെ പോലീസ് കേസെടുത്തു

0
ചേര്‍ത്തല: മോട്ടോര്‍ വാഹന വകുപ്പില്‍ നിന്ന് സര്‍ക്കാരിന് നികുതിയായും ഫീസായും ലഭിക്കേണ്ട...

പ്രസിഡന്റിനായി എല്ലാവരും പ്രാര്‍ഥിക്കണമെന്ന് ഇറാന്‍ ; ഹെലിക്കോപ്റ്റര്‍ ഇതുവരെ കണ്ടെത്താനായില്ല, പുതിയ വിവരങ്ങൾ പുറത്ത്

0
ടെഹ്റാന്‍: അപകടം നടന്ന് മണിക്കൂറുകള്‍ പിന്നിട്ടിട്ടും ഇറാന്‍ പ്രസിഡന്റ് ഇബ്രാഹിം റൈസി...

കാട്ടാക്കടയില്‍ ചില്ലറ ചോദിച്ച് കടയിലെത്തിയ ആൾ സ്ത്രീയെ കടന്നുപിടിച്ചു ; പ്രതി അറസ്റ്റിൽ

0
തിരുവനന്തപുരം: കാട്ടാക്കടയില്‍ ചില്ലറ ചോദിച്ച് കടയിലെത്തി സ്ത്രീയെ കടന്നുപിടിച്ച യുവാവിനെ പിടികൂടി...

ഇരട്ടപ്പേര് വിളിച്ച് കളിയാക്കി ; പിന്നാലെ കൗമാരക്കാരനെ വളഞ്ഞിട്ട് ക്രൂരമായി മര്‍ദ്ദിച്ചു, ദൃശ്യങ്ങൾ പുറത്ത്

0
കോട്ടയം: ഇരട്ടപ്പേര് വിളിച്ചതുമായി ബന്ധപ്പെട്ടുണ്ടായ വൈരാഗ്യത്തിന് മുകളില്‍ ഈരാറ്റുപേട്ടയില്‍ കൗമാരക്കാരനെ സംഘം...