നിയമസഭ തെരഞ്ഞെടുപ്പിൽ ഇരവിപുരത്തെ സ്ഥാനാർത്ഥിയെ ചൊല്ലി ആ‍‍ർഎസ്പിയിൽ തർക്കം മുറുകുന്നു

For full experience, Download our mobile application:
Get it on Google Play

കൊല്ലം : നിയമസഭ തെരഞ്ഞെടുപ്പിൽ ഇരവിപുരത്തെ സ്ഥാനാർത്ഥിയെ ചൊല്ലി ആ‍‍ർഎസ്പിയിൽ തർക്കം മുറുകുന്നു. എൻ.കെ പ്രേമചന്ദ്രന്‍റെ മകൻ കാർത്തിക് പ്രേമചന്ദ്രനെ തന്നെ ഇരവിപുരത്ത് മത്സരിപ്പിക്കണമെന്ന ആവശ്യത്തിൽ ഉറച്ച് ഒരു വിഭാഗം. കാ‍ർത്തികിനെ മത്സരിപ്പിച്ചാൽ കുടുംബാധിപത്യം എന്ന വിമർശനം കേൾക്കേണ്ടി വരുമെന്നാണ് എതിർ വിഭാഗം പറയുന്നത്. എൻ.കെ പ്രേമചന്ദ്രന്‍റെ വ്യക്തിപ്രഭാവം മകന് വോട്ടായി മാറുമെന്നാണ് കാർത്തിക്കിന് വേണ്ടി വാദിക്കുന്നവർ പറയുന്നത്.  സംഘനാ രംഗത്ത് സജീവമല്ലാത്തയാൾ വേണ്ടെന്നാണ് മറുവിഭാഗത്തിന്‍റെ വാദം.

ഇരവിപുരം പിടിക്കാന്‍ കാര്‍ത്തിക് ആണ് ബെസ്റ്റ് സ്ഥാനാര്‍ഥിയെന്നു ഒരു വിഭാഗം വാദിക്കുമ്പോള്‍ തെറ്റായ കീഴ്വഴക്കമെന്നാണ് മറു വിഭാഗത്തിന്‍റെ വാദം. ഇരവിപുരത്ത് വിജയസാധ്യതയുള്ള 5 പേരുടെ പട്ടിക ആര്‍.എസ്.പി മണ്ഡലം കമ്മിറ്റി ജില്ലാ കമ്മിറ്റിക്ക് കൈമാറിയിട്ടുണ്ട്. എൻ. നൗഷാദ്, കാർത്തിക് പ്രേമചന്ദ്രൻ, എം.എസ് ഗോപകുമാർ എന്നിവരുൾപ്പെട്ടതാണ് ലിസ്റ്റ്. ആര്‍.എസ്.പി യുഡിഎഫിലേക്ക് വന്നതിനുശേഷം ഇരവിപുരത്ത് വിജയിച്ചിട്ടില്ല. സ്ഥാനാർത്ഥി നിർണയത്തിനായി ഫെബ്രുവരി 27ന് ആർഎസ്പി നേതൃയോഗങ്ങൾ നടക്കും.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഏവര്‍ക്കും തിരുവോണാശംസകള്‍ – ഇന്ന് ഓഫീസ് അവധി ആയതിനാല്‍ വാര്‍ത്താ അപ്ഡേറ്റ് ഉണ്ടായിരിക്കുന്നതല്ല

0
ഏവർക്കും ഹൃദയം നിറഞ്ഞ തിരുവോണാശംസകൾ -- നാടും വീടും ഓണാഘോഷത്തിന്റെ സന്തോഷത്താൽ നിറയുന്ന ഈ...

മൂഴിയാർ ഡാമിൽ ജലനിരപ്പ് ഉയരുന്നു ; ഷട്ടറുകൾ തുറക്കാൻ സാധ്യത, ജാഗ്രത നിർദേശം...

0
പത്തനംതിട്ട: വൃഷ്ടിപ്രദേശത്ത് മഴ തുടരുന്നതിനിടെ മൂഴിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നു. ഇന്നലെ...

രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുന്നുവെന്ന പ്രചാരണം തള്ളി നിതിൻ ഗഡ്കരിയുടെ ഓഫീസ്; പ്രസ്താവന തെറ്റായി വ്യാഖ്യാനിച്ചതാണെന്ന്...

0
ദില്ലി: രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുമെന്ന അഭ്യൂഹങ്ങൾ തള്ളി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുടെ...

ആശിർവാദ് ആട്ടയുടെ പരസ്യ വാഗ്ദാന വിവാദം; ലൈസൻസ് റദ്ദാക്കുന്നതിൽ നിന്ന് എഫ്.എസ്.എസ്.ഐയെ തടഞ്ഞ് ഡൽഹി...

0
ന്യൂഡല്‍ഹി: ആശിര്‍വാദ് എംപി ആട്ടയുടെ 100% ഗോതമ്പ് എന്ന അവകാശവാദവുമായി ബന്ധപ്പെട്ട...