Thursday, July 3, 2025 11:39 pm

ആർ എസ്പി പത്തനംതിട്ട ജില്ലാ നേതൃയോഗം നടന്നു

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : മതാധിഷ്ടിത രാഷ്ട്രീയത്തിനുള്ള തിരിച്ചടിയാണ് കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസ് നേതൃത്വം നല്കുന്ന ഇന്ത്യാ മുന്നണിക്ക് പ്രാമുഖ്യം നല്കി കൊണ്ടും നരേന്ദ്രമോദിക്കെതിരായും വിധിയെഴുതി കൊണ്ടും ജനങ്ങൾ തീരുമാനിച്ചെതെന്ന്ആർ.എസ്.പി സംസ്ഥാന സെക്രട്ടറി ഷിബു ബേബി ജോൺ. ആർ.എസ്.പി പത്തനംതിട്ട ജില്ലാ നേതൃയോഗം ഉത്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ബി.ജെ.പിയുടെ വോട്ടിംഗ് ശതമാനത്തിൽ ഉണ്ടായ വർദ്ധനവ് ഗൗരവമായി കണേണ്ടതാണ്. സി.പി.എംൻ്റെ വോട്ടുബാങ്കിൽ ഉണ്ടായ ചോർച്ച, ആ വോട്ടുകൾ ബി.ജെ.പി.യിലേക്കു പോയി എന്നതിൻ്റെ സൂചനയാണ്. കേരളത്തിലെ ഭരണം ജനവിരുദ്ധമായി മുന്നോട്ടു പോകുന്നു.

പകർച്ചവ്യാധികൾ പെരുകുമ്പോൾ ആരോഗ്യ വകുപ്പ് കണ്ണടച്ചിരിക്കുന്നു. ആരോഗ്യമന്ത്രി പിടിപ്പു കേടിൻ്റെ പര്യായമായി മാറിയിരിക്കുന്നു. പിണറായി വിജയനും സി.പി.എമ്മും കേരളത്തിൻ്റെ ഇടതുപക്ഷ മനസ്സു നഷ്ടപ്പെടുത്തിയിരിക്കുന്നു. ആർ.എസ്.പി. സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം ജെ.മധു അദ്ധ്യക്ഷനായ യോഗത്തിൽ ജില്ലാ സെക്രട്ടറി അഡ്വ. കെ.എസ്. ശിവകുമാർ, സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം പി.ജി. പ്രസന്നകുമാർ, യു.ടി.യു.സി. ജനറൽ സെക്രട്ടറി തോമസ് ജോസഫ്, ആർ.എം ഭട്ടതിരി, അഡ്വ ജോർജ് വർഗ്ഗീസ്, കെ.പി.മധുസൂദനൻ പിള്ള, പൊടിമോൻകെ.മാത്യു, പ്രൊഫസർ ബാബു ചാക്കോ,      എൻ. സോമരാജൻ ,  എ.എം ഇസ്മായിൽ, പ്രകാശ്, ചിറ്റാർ രാധാകൃഷ്ണൻ, എസ്.സതീഷ്, പെരിങ്ങര രാധാകൃഷ്ണൻ, പി.എം ചാക്കോ, ടി.കെ. ശ്യാമള ,ടി.എൻ. സൗദാമിനി തുടങ്ങിയവർ പ്രസംഗിച്ചു.

dif
ncs-up
rajan-new
previous arrow
next arrow
Advertisment
life new add up
silpa-up
asian
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

ലീഗല്‍ അഡൈ്വസര്‍, ലീഗല്‍ കൗണ്‍സിലര്‍ നിയമനം

0
പട്ടികവര്‍ഗ വികസന വകുപ്പിന്റെ തിരുവനന്തപുരം കാര്യാലയത്തിലേക്ക് നിയമബിരുദവും കുറഞ്ഞത് അഡ്വക്കേറ്റായി അഞ്ചുവര്‍ഷത്തെ...

ഖാദി ഗ്രാമവ്യവസായ ബോര്‍ഡ് നെയ്ത്തുകേന്ദ്രം കൊടുമണ്ണില്‍

0
പത്തനംതിട്ട : ജില്ലാ ഖാദി ഗ്രാമവ്യവസായ ബോര്‍ഡിന്റെ ആഭിമുഖ്യത്തില്‍ കൊടുമണ്ണിലെ കുപ്പടം...

ത്രിദിന വ്യക്തിത്വ വികസന പരിശീലനോദ്ഘാടനം

0
റാന്നി : പെരുനാട് ഗ്രാമപഞ്ചായത്ത് വിജ്ഞാന കേരളം പദ്ധതിയുടെ ഭാഗമായി സംഘടിപ്പിക്കുന്ന...

കെ എച്ച് ആർ എ ലഹരിവിരുദ്ധ ക്യാമ്പയിൻ നടത്തി

0
പത്തനംതിട്ട : കേരള ഹോട്ടൽ ആൻഡ് റെസ്റ്റോറന്റ് അസോസിയേഷൻ സംസ്ഥാന വ്യാപകമായി...