അടൂരില്‍ ആര്‍ എസ് എസ് നേതാവ് കഞ്ചാവുമായി പിടിയിലായി

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട: പത്തനംതിട്ട അടൂരില്‍ ആര്‍ എസ് എസ് നേതാവ് കഞ്ചാവുമായി പിടിയിലായി. ജിതിന്‍ ചന്ദ്രനാണ് എക്‌സൈസ് പിടിയിലായത്. വില്‍പ്പനയ്ക്കായി എത്തിച്ച കഞ്ചാവുമായാണ് പിടിയിലായത്. ഏനാദിമംഗലം പഞ്ചായത്തിലെ ഇളമണ്ണൂര്‍ ഹൈസ്‌കൂള്‍ ജങ്ഷനിലെ ഫ്ലാറ്റില്‍ നിന്നാണ് ഇയാളെ എക്‌സൈസ് പിടികൂടിയത്. ആര്‍ എസ് എസ് പ്രവര്‍ത്തകനായ ജിതിന്‍ കഞ്ചാവ് വില്‍പ്പന നടത്തുന്നു എന്ന രഹസ്യ വിവരത്തിന് അടിസ്ഥാനത്തില്‍ ആയിരുന്നു പരിശോധന. ഏറെനാളായി പ്രതി എക്‌സൈസ് നിരീക്ഷണത്തില്‍ ആയിരുന്നു. സ്‌കൂള്‍ കുട്ടികള്‍ക്ക് ഇയാള്‍ ലഹരി പദാര്‍ഥങ്ങള്‍ കൈമാറുന്നുണ്ടോ എന്നും പരിശോധിക്കുന്നുണ്ട്. പരിശോധനാ വേളയില്‍ പ്രതിയുടെ പക്കല്‍ നിന്നും വില്‍പ്പനയ്ക്കായി പാക്കറ്റില്‍ സൂക്ഷിച്ച കഞ്ചാവാണ് എക്‌സൈസ് പിടികൂടിയത്.

എൻ ഡി പി എസ് ആക്ട് പ്രകാരമാണ് കേസെടുത്ത് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ തിങ്കളാഴ്ചയാണ് ജിതിനെ എക്‌സൈസ് അറസ്റ്റ് ചെയ്യുന്നത്. ആര്‍ എസ് എസ് നേതാവിന്റെ നിരോധിത ലഹരി വില്പനയ്‌ക്കെതിരെ വലിയ പ്രതിഷേധമാണ് പ്രദേശത്ത് ഉയരുന്നത്. ജിതിനെ കഞ്ചാവ് എത്തിച്ചു കൊടുക്കുന്നവരെ പറ്റിയും എക്‌സൈസ് വിശദമായി അന്വേഷിക്കുന്നുണ്ട്. സംസ്ഥാന വ്യാപകമായി എക്‌സൈസ് നടത്തുന്ന പരിശോധനയുടെ ഭാഗമായാണ് ജിതിനെയും പിടികൂടുന്നത്. ആര്‍ എസ് എസ് നേതാവായ ജിതിന്‍ കുട്ടികള്‍ക്ക് കഞ്ചാവ് വിതരണം ചെയ്യുന്നുണ്ടോ എന്നും എക്‌സൈസ് സംശയിക്കുന്നുണ്ട്. ജാമ്യത്തില്‍ ഇറങ്ങിയ പ്രതി മുന്‍പ് സമാനമായ കുറ്റങ്ങളില്‍ ഏര്‍പ്പെട്ടിട്ടുണ്ടോയെന്നു എക്‌സൈസ് പരിശോധിക്കും.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ലബനനിൽ സംഘർഷം രൂക്ഷം; ഹിസ്ബുള്ള കമാൻഡർ കൊല്ലപ്പെട്ടതായി ഇസ്രയേൽ

0
ടെൽ അവീവ്: ഹിസ്ബുള്ളയുടെ മുതിർന്ന കമാൻഡർ അബു ഹസൻ അലായെ...

ദേശീയപാത 66ന്റെ പണി 2028ലും തീരില്ല; വയഡക്ട് നിർമാണത്തിന് ഇനിയും കരാറായില്ല

0
തിരുവനന്തപുരം: ദേശീയപാത 66ന്റെ നിർമാണം വീണ്ടും വൈകുന്നു. കാസർകോട് തലപ്പാടി...

പ്രവാസി നിക്ഷേപത്തിൽ വൻ ഒഴുക്ക്; ഫോറെക്‌സ് സ്വാപ് പദ്ധതി ഓഗസ്റ്റ് 31ന് അവസാനിക്കും

0
മുംബൈ: പ്രവാസി ഇന്ത്യക്കാർക്ക് വിദേശ കറൻസിയിൽ ഇന്ത്യൻ ബാങ്കുകളിൽ നിക്ഷേപം നടത്താൻ...

ഓണാഘോഷവും ഓണക്കിറ്റ് വിതരണവും നടത്തി

0
പത്തനംതിട്ട: വിശ്വകർമ്മ മഹിളാ സൊസൈറ്റിയുടെ നേതൃത്വത്തിൽ കല്ലറക്കടവ് വിശ്വകർമ്മ സ്‌ക്വയറിൽ വച്ച്...