ഇന്ത്യയില്‍ ജീവിക്കുന്ന എല്ലാവരും ഹിന്ദുക്കളാണ് : ആര്‍എസ്എസ് നേതാവ്

For full experience, Download our mobile application:
Get it on Google Play

ന്യൂഡല്‍ഹി : ഇന്ത്യയില്‍ ജീവിക്കുന്ന എല്ലാവരും ഹിന്ദുക്കളാണെന്ന വിവാദ പ്രസ്താവനയുമായി ആര്‍എസ്എസ് നേതാവ്‌ ദത്താത്രേയ ഹൊസബലെ. ഇന്ത്യയില്‍ താമസിക്കുന്ന എല്ലാവരും ഹിന്ദുക്കളാണെന്നും അവരുടെ പൂര്‍വ്വികര്‍ ഹിന്ദുക്കളായിരുന്നു എന്നതാണ് അതിന് കാരണമെന്നുമാണ്‌ നേതാവിന്‍റെ പ്രസ്താവന. ആരാധനാ രീതികള്‍ വ്യത്യസ്തമായിരിക്കാം എന്നാല്‍ എല്ലാവര്‍ക്കും ഒരേ ഡിഎന്‍എയാണുള്ളതെന്നും ഹൊസബാലെ പറഞ്ഞു. ജയ്പൂരില്‍ നടന്ന ദീന്‍ദയാല്‍ അനുസ്മരണ പ്രഭാഷണത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

പൂര്‍വികര്‍ ഹിന്ദുക്കളായിരുന്നവരെല്ലാം ഹിന്ദുക്കളാണ്, സ്വയം ഹിന്ദുവെന്ന് കരുതുന്നവരും ഹിന്ദുക്കളാണ്, നമ്മള്‍ ഹിന്ദുക്കള്‍ എന്ന് വിളിക്കുന്നവര്‍ പോലും ഹിന്ദുക്കളാണ്… നിര്‍ബന്ധിക്കപ്പെട്ട് ഗോമാംസം കഴിക്കുന്നവരെയും നമുക്ക് കണ്ടെല്ലെന്ന് നടിക്കാനാകില്ല’ ആര്‍എസ്എസ് നേതാവ് പറഞ്ഞു. ഇന്ത്യയിലെ 600-ലധികം ഗോത്രങ്ങള്‍ ഞങ്ങള്‍ വ്യത്യസ്തരാണെന്ന് പറയുന്നു. അവരെ പ്രകോപിപ്പിക്കാനുള്ള ദൗത്യമാണ് ഇന്ത്യാ വിരുദ്ധ ശക്തികള്‍ ചെയ്യുന്നത്.

താന്‍ ഹിന്ദുവാണെന്ന് ഗോള്‍വാള്‍ക്കര്‍ പറഞ്ഞു. വസുധൈവ കുടുംബകം എന്ന ആശയത്തില്‍ പ്രവര്‍ത്തിക്കുമ്പോള്‍ ആര്‍ക്കുമുന്നിലും വാതിലുകള്‍ അടയ്ക്കില്ല. എല്ലാവരുടെയും കൂട്ടായ പരിശ്രമത്തിലൂടെ മാത്രമേ ഇന്ത്യക്ക് ‘വിശ്വഗുരു’ ആയി ലോകത്തെ നയിക്കാന്‍ കഴിയൂ’ എന്നും ദത്താത്രേയ പറഞ്ഞു. ഇന്ത്യയിലെ എല്ലാ മതങ്ങളെയും വിഭാഗങ്ങളെയും ഒന്നായാണ് സംഘം കണക്കാക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ആളുകള്‍ക്ക് അവരുടെ വിഭാഗത്തെ നിലനിര്‍ത്തിക്കൊണ്ട് തന്നെ സംഘടനാ പ്രവര്‍ത്തനങ്ങള്‍ നടത്താം. സംഘം കര്‍ക്കശ സ്വഭാവമല്ല സാഹചര്യങ്ങളോട് വഴങ്ങുന്നവരാണെന്നും അദ്ദേഹം പറഞ്ഞു.

നിങ്ങളുടെ ബിസിനസ് / സ്ഥാപനം ബ്രാന്‍ഡ് ചെയ്യുക
ദിനപ്പത്രങ്ങളിലെ പരസ്യത്തിന്റെ ആയുസ്സ് കേവലം നിമിഷങ്ങള്‍ മാത്രമാണ്, തന്നെയുമല്ല താലൂക്ക് തലത്തിലോ ജില്ല മുഴുവനോ പ്രസിദ്ധീകരിക്കുന്ന ആ ബ്ലാക്ക് ആന്‍ഡ് വൈറ്റ് പരസ്യത്തിന് നിങ്ങള്‍ നല്‍കുന്നത് വന്‍ തുകയാണ്. എന്നാല്‍ ഓണ്‍ ലൈന്‍ വാര്‍ത്താ ചാനലില്‍ നല്‍കുന്ന പരസ്യം ലോകമെങ്ങും കാണും, ഒരു നിമിഷത്തേക്കല്ല – ഒരു മാസമാണ് ഈ പരസ്യം ഡിസ്പ്ലേ ചെയ്യപ്പെടുന്നത്. അതും വളരെ കുറഞ്ഞ നിരക്കില്‍.
————————–
ദിവസേന നൂറിലധികം വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്ന പത്തനംതിട്ട മീഡിയ (www.pathanamthittamedia.com) ഇന്ന് കേരളത്തിലെ മുന്‍ നിര മാധ്യമങ്ങള്‍ക്കൊപ്പമാണ്. പത്തനംതിട്ട ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്ക് കൂടുതല്‍ പരിഗണന നല്‍കുന്നതോടൊപ്പം കേരളത്തിലെ വാര്‍ത്തകളും ദേശീയ – അന്തര്‍ദേശീയ വാര്‍ത്തകളും അപ്പപ്പോള്‍ ജനങ്ങളിലേക്ക് എത്തിക്കുന്നുണ്ട്. വാര്‍ത്തകള്‍ വായിക്കുവാന്‍ ഒരാള്‍ നിരവധി തവണ പത്തനംതിട്ട മീഡിയയില്‍ കയറാറുണ്ട്. ഇങ്ങനെ കയറുന്ന ഓരോ പ്രാവശ്യവും നിങ്ങളുടെ പരസ്യം കാണും, ഇതിലൂടെ നിങ്ങളുടെ ബിസിനസ് / സ്ഥാപനം ബ്രാന്‍ഡ് ചെയ്യപ്പെടുകയാണ്. ലോകമെങ്ങും എത്തട്ടെ ..നിങ്ങളുടെ പരസ്യം.
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍  70255 53033 / 0468 295 3033 /233 3033  mail – [email protected]

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

നിപ ബാധിച്ചയാളുടെ ആരോഗ്യനില ഗുരുതരമായി തുടരുന്നു ; സമ്പർക്കപ്പട്ടികയിലുണ്ടായിരുന്ന അ‌ഞ്ച് പേർ കൂടി ആശുപത്രി...

0
കോഴിക്കോട്: നിപ ബാധിച്ചയാളുടെ ആരോഗ്യനില ഗുരുതരമായി തുടരുന്നു. സമ്പർക്കപ്പട്ടികയിലുണ്ടായിരുന്ന അ‌ഞ്ച് പേർ...

ഇറാനിലെ പെൺകുട്ടികളുടെ സ്കൂളിന് നേരെയുണ്ടായ മിസൈൽ ആക്രമണം ആരും മനപ്പൂർവ്വം ചെയ്തതല്ലെന്ന് ട്രംപ്

0
വാഷിങ്ടൺ: ഫെബ്രുവരിയിൽ ഇറാനിലെ പെൺകുട്ടികളുടെ സ്കൂളിന് നേരെയുണ്ടായ മിസൈൽ ആക്രമണം ആരും...

മാത്യു കുഴൽനാടനെ കെപിസിസി പ്രസിഡന്റാക്കണം ; പാലക്കാട് നഗരത്തിൽ ഫ്ലെക്സ് ബോർഡ്

0
പാലക്കാട്: കോൺഗ്രസ് നേതാവും മൂവാറ്റുപുഴ എംഎൽഎയുമായ മാത്യു കുഴൽനാടനെ കെപിസിസി പ്രസിഡന്റാക്കണമെന്ന്...

വിവാഹം കഴിഞ്ഞ് വെറും രണ്ട് മാസം തികയുന്നതിന് മുൻപ് ഭർതൃവീട്ടിൽ ജീവനൊടുക്കി നവവധു

0
മുംബൈ: വിവാഹം കഴിഞ്ഞ് വെറും രണ്ട് മാസം തികയുന്നതിന് മുൻപ് ഭർതൃവീട്ടിൽ...