പാലക്കാട് : മേലാമുറിയിലെ ആര്‍എസ്എസ് പ്രവര്‍ത്തകന്‍ ശ്രീനിവാസന്‍ വെട്ടേറ്റ് മരിച്ച സംഭവത്തില്‍ മൂന്ന് പേര്‍ കൂടി പിടിയില്‍. ശംഖുവാരത്തോട് സ്വദേശികളാണ് പോലീസിന്റെ പിടിയിലായത്. ഗൂഢാലോചനയില്‍ പങ്കാളികളായവരും വാഹനമെത്തിച്ചവരുമാണ് പിടിയിലായതെന്ന് പോലീസ് പറഞ്ഞു. ഇതിലൊരാള്‍ കൃത്യം നടക്കുമ്പോള്‍ മേലാമുറിയിലെത്തിയിരുന്നു. ഇതോടെ പിടിയിലായവരുടെ എണ്ണം പത്തായി. ശ്രീനിവാസന്‍ വധവുമായി ബന്ധപ്പെട്ട് ഇന്നലെ രണ്ട് പേര്‍ പോലീസിന്റെ പിടിയിലായിരുന്നു.
ഇന്നലെ കസ്റ്റഡിയിലെടുത്ത രണ്ട് പ്രതികളുടേയും അറസ്റ്റ് ഇന്ന് രേഖപ്പെടുത്തും. ഗൂഡാലോചനയില്‍ പങ്കാളികളായ അശ്റഫ്, അശ്ഫാഖ് എന്നിവരാണ് ഇന്നലെ പോലീസ് പിടിയിലായത്. എന്നാല്‍ കൊലപാതകത്തില്‍ നേരിട്ട് പങ്കെടുത്തവരെക്കുറിച്ച് ഇപ്പോഴും പോലീസിന് വിവരം ലഭിച്ചിട്ടില്ല.