Wednesday, May 1, 2024 8:32 am

ആർ ടി ഓഫീസിലെ ജീവനക്കാരിയുടെ ആത്മഹത്യ ; കൂട്ട സ്ഥലംമാറ്റത്തിന് ശുപാർശ

For full experience, Download our mobile application:
Get it on Google Play

മാനന്തവാടി : മാനന്തവാടി സബ് ആർ.ടി. ഓഫീസ് ജീവനക്കാരി ആത്മഹത്യ ചെയ്യാനിടയായ സാഹചര്യത്തിൽ കൂട്ട സ്ഥലം മാറ്റത്തിന് ശുപാർശ. ഓഫീസിലെ 11 പേരെ ജില്ലയ്ക്ക് അകത്തും പുറത്തുമായി സ്ഥലം മാറ്റണമെന്നാണ് ഡെപ്യൂട്ടി ട്രാൻസ്പോർട്ട് കമ്മീഷ്ണറുടെ നിർദേശം. അന്തിമ അന്വേഷണ റിപ്പോർട്ട് ട്രാൻസ്പോർട്ട് കമ്മീഷണർക്ക് കൈമാറി.

മാനന്തവാടി സബ് ആർ.ടി ഓഫീസ് ജീവനക്കാരി സിന്ധു ആത്മഹത്യ ചെയ്യാനുണ്ടായ കാരണം സഹപ്രവർത്തകരുടെ മാനസിക പീഡനമെന്നായിരുന്നു കുടുംബത്തിന്‍റെ ആരോപണം. ഇത് തെളിയിക്കുന്ന സിന്ധുവിന്‍റെ ഡയറികുറിപ്പുകളും പോലീസ് കണ്ടെത്തി. ഇതോടെയാണ് ഗതാഗത വകുപ്പ് മന്ത്രി അന്വേഷണത്തിന് ഉത്തരവിട്ടത്. ഡെപ്യൂട്ടി ട്രാൻസ്പോർട്ട് കമ്മീഷണറുടെ പ്രാഥമിക റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ആരോപണവിധേയയായ ജൂനിയർ സൂപ്രണ്ട് അജിത കുമാരി നിർബന്ധിത അവധിയിലാണ്. അന്തിമ റിപ്പോർട്ട് സമർപ്പിച്ചതോടെ കൂടുതൽ ഉദ്യോഗസ്ഥർക്കെതിരെ നടപടിയുണ്ടാകുമെന്നാണ് സൂചന.

മാനന്തവാടി സബ് ആർ.ടി ഓഫീസിലെ മിക്ക ജീവനക്കാരും 8 വർഷത്തിലധികമായി ഇതേ ഓഫീസിലാണ് ജോലി ചെയ്യുന്നത്. ഇത് ഇനി അനുവദിക്കരുതെന്നാണ് റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നത്. സിന്ധുവിന്‍റെ മരണത്തിൽ നേരിട്ട് ആർക്കും പങ്കില്ലെങ്കിലും ഓഫീസിൽ നിരന്തരം തർക്കങ്ങൾ ഉണ്ടായിരുന്നതായാണ് കണ്ടെത്തൽ. ജൂനിയർ സൂപ്രണ്ട് അജിത കുമാരിക്കെതിരെ ഉചിതമായ നടപടി സ്വീകരിക്കണമെന്നാണ് ട്രാൻസ്പോർട്ട് കമ്മീഷണർക്ക് സമർപ്പിച്ച റിപ്പോർട്ടിൽ വ്യക്തമാക്കുന്നത്. സിന്ധുവിന്റെ ആത്മഹത്യയിൽ പോലീസ് അന്വേഷണവും അന്തിമ ഘട്ടത്തിലാണ്.

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

ആലുവ ഗുണ്ടാ ആക്രമണം ; പ്രതികളെ പോലീസ് തിരിച്ചറിഞ്ഞു

0
ആലുവ: ​ഗുണ്ടാ ആക്രമണത്തിൽ പ്രതികളെ പൊലീസ് തിരിച്ചറിഞ്ഞു. സിസിടിവി ദൃശ്യങ്ങൾ, ദൃക്സാക്ഷികൾ...

സിപിഎമ്മിന്റെ ഒരു കോടി രൂപയിൽ പരിശോധന തുടരുന്നു ; പണത്തിന്റെ സ്രോതസ് വെളിപ്പെടുത്താൻ ആദായ...

0
തൃശ്ശൂർ : തൃശ്ശൂരിൽ ബാങ്കിൽ അടക്കാൻ കൊണ്ടുവന്ന സിപിഎമ്മിന്റെ ഒരു കോടി...

രാഷ്ട്രപതി ഇന്ന്​ അയോധ്യയിൽ

0
​ഡ​ൽ​ഹി: രാ​മ​ക്ഷേ​ത്ര ദ​ർ​ശ​നം ന​ട​ത്താ​ൻ രാ​ഷ്ട്ര​പ​തി ദ്രൗ​പ​ദി മു​ർ​മു ബു​ധ​നാ​ഴ്ച അ​യോ​ധ്യ​യി​ൽ....

പോ​ക്സോ കേസിൽ പ്ര​തി​ക്ക് 30 വ​ർ​ഷം ക​ഠി​ന ത​ട​വ്

0
കൊ​ല്ലം: പോ​ക്സോ കേ​സ് പ്ര​തി​ക്ക് 30 വ​ർ​ഷം ക​ഠി​ന ത​ട​വ്. തെ​ന്മ​ല...