കണ്ണൂര്‍: ജോലിക്ക് പോകുന്നതിനിടെ കോഫീ ഹൗസ് ജീവനക്കാരനായ യുവാവ് ബൈക്ക് അപകടത്തില്‍ മരിച്ചു. കല്യാശേരി കോലത്ത് വയല്‍ സ്വദേശി വൈഷ്ണവ് (23) ആണ് മരിച്ചത്.
ബുധനാഴ്ച രാവിലെ ഏഴോടെ കണ്ണൂര്‍-തളിപ്പറമ്പ് ദേശീയ പാതയില്‍ പള്ളിക്കുളത്തായിരുന്നു അപകടം. കണ്ണൂര്‍ കാല്‍ടെക്സിലെ കോഫീ ഹൗസ് ജീവനക്കാരനാണ്.
സിപിഎം കോലത്ത് വയല്‍ മനോജ് സ്ക്വയര്‍ ബ്രാഞ്ച് മെമ്പര്‍, ഡിവൈഎഫ്ഐ യൂണിറ്റ് വൈസ് പ്രസിഡന്റ് എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചു വരികയായിരുന്നു.