കോവിഡ് പരിശോധനയ്ക്കുള്ള സാമഗ്രഹികളുമായി പോയ വാന്‍ ഇടിച്ച് വഴിയാത്രക്കാരന്‍ മരിച്ചു

For full experience, Download our mobile application:
Get it on Google Play

കടയ്ക്കല്‍: ചടയമംഗലത്ത് വഴിയാത്രക്കാരന്‍ കാറിടിച്ച്‌ മരിച്ചു. കുരിയോട് ബാര്‍ലെ സെക്യൂരിറ്റി ജീവനക്കാരനായ രവീന്ദ്രനാണ് മരിച്ചത്. ഇടിയുടെ ആഘാതത്തില്‍ തെറിച്ചുവീണ ഇദ്ദേഹത്തെ ഉടന്‍ കടയ്ക്കല്‍ താലൂക്ക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

അമിത വേഗതയില്‍ വന്ന എര്‍ട്ടിക കാര്‍ റോഡ് അരികിലൂടെ നടന്നു വന്ന രവീന്ദ്രനെ ഇടിച്ചുതെറിപ്പിക്കുകയായിരുന്നു. ഹിന്ദുസ്ഥാന്‍ ലാറ്റക്‌സിന്റെ വാഹനമാണ് അപകടത്തില്‍പ്പെട്ടത്.

അടൂര്‍ സ്‌റ്റേഷനിലെ പോലീസുകാര്‍ക്ക് കൊവിഡ് ടെസ്റ്റ് ചെയ്യുന്നതിനുള്ള ഉപകരണങ്ങളുമായി പോയ വാഹനമാണ് ചടയമംഗലത്തിന് സമീപമുള്ള കുരിയോട് വെച്ച്‌ വഴിയാത്രക്കാരനെ ഇടിച്ച്‌ തെറിപ്പിച്ചത്. കാര്‍ അമിതവേഗതയിലായിരുന്നു. ഇടിയുടെ ആഘാതത്തില്‍ കാര്‍ മറിഞ്ഞു. കാര്‍ ഡ്രൈവര്‍ ഓടി രക്ഷപ്പെട്ടു. കാറിലുണ്ടായിരുന്ന മറ്റൊരാള്‍ക്കും നിസാര പരിക്കേറ്റിട്ടുണ്ട്. ഇയാളെയും കടയ്ക്കല്‍ താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തൃണമൂൽ കോൺഗ്രസിലേക്ക് തിരിച്ചെത്തി വിമത എം.എൽ.എ കാസിം സിദ്ദിഖി; മമത ബാനർജിയാണ് തന്റെ നേതാവെന്ന്...

0
കൊൽക്കത്ത: തൃണമൂൽ കോൺഗ്രസിലെ വിമത എംഎൽഎമാരിൽ ഒരാളായ കാസിം സിദ്ദിഖി മുൻ...

​സി.ബി.എസ്.ഇ വിദ്യാഭ്യാസ സമ്പ്രദായത്തിൽ വലിയ മാറ്റങ്ങൾക്ക് ഒരുങ്ങി കേന്ദ്രം; ഉന്നതതല യോഗം വിളിച്ച് മന്ത്രി...

0
ദില്ലി: സിബിഎസ്ഇയെ അടിമുടി അഴിച്ചുപണിയാനുള്ള നീക്കവുമായി കേന്ദ്ര സർക്കാർ. സിബിഎസ്ഇ അധികൃതരുമായി...

ഗോതമ്പ് പൊടി കയറ്റുമതി നയത്തിൽ നിർണായക ഭേദഗതി വരുത്തി കേന്ദ്രം; ഉൽപ്പന്നങ്ങൾ വിദേശത്തേക്ക് അയക്കുന്നതിനുള്ള...

0
ദില്ലി: ഗോതമ്പ് പൊടി കയറ്റുമതി നിയന്ത്രണം നീക്കി കേന്ദ്ര സർക്കാർ. ആട്ട,...

യാത്രക്കാരെ വലച്ച് സ്പൈസ് ജെറ്റ് സർവീസുകൾ; വിശദീകരണം തേടി സിയാൽ

0
കൊച്ചി: വിമാനക്കമ്പനിയായ സ്പൈസ് ജെറ്റിന് നോട്ടീസ് നൽകി സിയാൽ. സ്പൈസ് ജെറ്റിൻ്റെ...