മണിയാർ ബാരേജിലെ 5 ഷട്ടറുകളും 4 മീറ്റർ ഉയർത്താൻ സാധ്യത

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : മണിയാര്‍ അള്ളുങ്കൽ ഭാഗത്ത് വെള്ളം ഉയരുന്ന സാഹചര്യത്തിൽ മണിയാർ ബാരേജിലെ 5 ഷട്ടറുകളും 4 മീറ്റർ ഉയർത്താൻ സാധ്യത ഉണ്ടെന്നും ഇതു മൂലം പമ്പാനദിയിൽ 3 മീറ്റർ എങ്കിലും ജലനിരപ്പ്  ഉയരുന്ന സാഹചര്യമാണ് നിലവിലുള്ളതെന്നും  അതിനാൽ നദീതീരങ്ങളിൽ താമസിക്കുന്നവരും പൊതുജനങ്ങളും ജാഗ്രത പുലർത്തണമെന്നും  ജില്ലാ കളക്ടർ പി.ബി നൂഹ് അറിയിച്ചു.

ജില്ലയിൽ ശക്തമായ മഴ തുടരുന്ന സാഹചര്യത്തിൽ വ്യാഴാഴ്ചത്തെ കണക്കുപ്രകാരം പ്രധാന ഡാമുകളായ കക്കിയിൽ 950.54 മീറ്ററും പമ്പയിൽ 974.3 മീറ്ററുമാണ് ഇപ്പോഴത്തെ ജലനിരപ്പ്. ഒൻപതുവരെ ശക്തമായ മഴ പെയ്യുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ പ്രവചനമുണ്ട്. വ്യാഴാഴ്ച മൂഴിയാർ ഡാമിന്റെ മൂന്നു ഷട്ടറുകൾ 30 സെന്റിമീറ്റർ വീതം ഉയർത്തി 51.36 ക്യൂമെക്സ് നിരക്കിൽ കക്കാട്ട് ആറിലേക്ക് ജലം ഒഴുക്കിവിട്ടു തുടങ്ങിയിട്ടുണ്ട്. ഇതുമൂലം കക്കാട്ടാറിൽ ആങ്ങമൂഴി, സീതത്തോട് വരെയുള്ള പ്രദേശങ്ങളിൽ 50 സെന്റിമീറ്റർ വരെ ജലനിരപ്പ് ഉയരാൻ സാധ്യതയുണ്ടെന്നും എല്ലാവരും ജാഗ്രത പാലിക്കണമെന്നും കളക്ടർ അഭ്യര്‍ഥിച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തൃണമൂൽ കോൺഗ്രസിലേക്ക് തിരിച്ചെത്തി വിമത എം.എൽ.എ കാസിം സിദ്ദിഖി; മമത ബാനർജിയാണ് തന്റെ നേതാവെന്ന്...

0
കൊൽക്കത്ത: തൃണമൂൽ കോൺഗ്രസിലെ വിമത എംഎൽഎമാരിൽ ഒരാളായ കാസിം സിദ്ദിഖി മുൻ...

​സി.ബി.എസ്.ഇ വിദ്യാഭ്യാസ സമ്പ്രദായത്തിൽ വലിയ മാറ്റങ്ങൾക്ക് ഒരുങ്ങി കേന്ദ്രം; ഉന്നതതല യോഗം വിളിച്ച് മന്ത്രി...

0
ദില്ലി: സിബിഎസ്ഇയെ അടിമുടി അഴിച്ചുപണിയാനുള്ള നീക്കവുമായി കേന്ദ്ര സർക്കാർ. സിബിഎസ്ഇ അധികൃതരുമായി...

ഗോതമ്പ് പൊടി കയറ്റുമതി നയത്തിൽ നിർണായക ഭേദഗതി വരുത്തി കേന്ദ്രം; ഉൽപ്പന്നങ്ങൾ വിദേശത്തേക്ക് അയക്കുന്നതിനുള്ള...

0
ദില്ലി: ഗോതമ്പ് പൊടി കയറ്റുമതി നിയന്ത്രണം നീക്കി കേന്ദ്ര സർക്കാർ. ആട്ട,...

യാത്രക്കാരെ വലച്ച് സ്പൈസ് ജെറ്റ് സർവീസുകൾ; വിശദീകരണം തേടി സിയാൽ

0
കൊച്ചി: വിമാനക്കമ്പനിയായ സ്പൈസ് ജെറ്റിന് നോട്ടീസ് നൽകി സിയാൽ. സ്പൈസ് ജെറ്റിൻ്റെ...