ഡെലിവറി ഡ്രൈവര്‍മാര്‍ക്ക് ദുബായിലുടനീളം വിശ്രമ കേന്ദ്രങ്ങൾ ഒരുങ്ങുന്നു

For full experience, Download our mobile application:
Get it on Google Play

ദുബായ് : എമിറേറ്റിലുടനീളം ഡെലിവറി റൈഡര്‍മാര്‍ക്കായി വിശ്രമ കേന്ദ്രങ്ങൾ നിർമിക്കുന്നു. 40 എയര്‍ കണ്ടീഷന്‍ ചെയ്ത വിശ്രമ കേന്ദ്രങ്ങളാണ് ദുബായ് ആർടിഎ ഒരുക്കുന്നത്. റൈഡര്‍മാര്‍ക്ക് ആവശ്യമായ വിശ്രമം ലഭ്യമാക്കി സുരക്ഷ ഉറപ്പാക്കുകയും അതിലൂടെ അപകട സാധ്യത കുറക്കുകയുമാണ് ഇതിന് പിന്നിലെ ലക്ഷ്യം. ആയിരക്കണക്കിന് ഡെലിവറി റൈഡര്‍മാരാണ് ദുബായില്‍ പ്രവര്‍ത്തിക്കുന്നത്. വിശ്രമ കേന്ദ്രങ്ങൾ വരുന്നതോടെ ഡെലിവറി ഡ്രൈവർമാർക്ക് കൂടുതൽ കാര്യക്ഷമമായി പ്രവർത്തിക്കാനാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. പുതിയ ഓര്‍ഡറുകള്‍ക്കായി കാത്തിരിക്കുന്ന ഇടവേളകളില്‍ ഡെലിവറി റൈഡര്‍മാര്‍ക്ക് സുഖപ്രദമായ സൗകര്യങ്ങള്‍ ലഭ്യമാക്കുന്നതിന്റെ ഭാഗമായുള്ള നടപടിയാണെന്ന് ദുബായ് ആര്‍ടിഎ അറിയിച്ചു.

ഓര്‍ഡര്‍ ഇല്ലാത്ത സമയത്തും എയര്‍കണ്ടീഷന്‍ ചെയ്ത കേന്ദ്രങ്ങളില്‍ വിശ്രമിക്കാനാകും. അടുത്ത വര്‍ഷം ജൂലൈയില്‍ പ്രവര്‍ത്തനം ആരംഭിക്കുന്ന രൂപത്തിലാണ് നിര്‍മ്മാണം ആസൂത്രണം ചെയ്തിരിക്കുന്നത്. വാട്ടര്‍ കൂളര്‍ , സ്‌നാക്‌സ്, ഡിസ്‌പെന്‍സര്‍, മൊബൈല്‍ ചാര്‍ജിങ് സ്റ്റേഷന്‍ എന്നിവയടക്കമുള്ള സൗകര്യങ്ങളും എല്ലാ കേന്ദ്രങ്ങളിലുമുണ്ടാകും. ഓരോ വിശ്രമ കേന്ദ്രങ്ങളിലും 10 പേര്‍ക്ക് ഓരേസമയം ഇരിക്കാന്‍ സൗകര്യമുണ്ടാകും. ട്രാഫിക് മേഖലയിൽ മികച്ച ന​ഗരമായി മാറുക എന്നതാണ് ദുബായിയുടെ ലക്ഷ്യം.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 0468  295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033
dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

പകർച്ചവ്യാധി വ്യാപനത്തിൽ സംസ്ഥാനം കടുത്ത ആശങ്കയിൽ ; ഷിഗെല്ലയിൽ തീവ്ര ജാഗ്രത വേണമെന്ന് ആരോഗ്യവകുപ്പ്

0
തിരുവനന്തപുരം: പകർച്ചവ്യാധി വ്യാപനത്തിൽ സംസ്ഥാനം കടുത്ത ആശങ്കയിൽ. ശുചീകരണ പ്രവർത്തനങ്ങൾ ഇനിയും...

കാടുകയറിക്കിടന്ന പുരയിടത്തിലെ കഞ്ചാവ് കൃഷി ; കണ്ടെത്തി നശിപ്പിച്ച് എക്സൈസ് സംഘം

0
കൊല്ലം: കാടുകയറിക്കിടന്ന പുരയിടത്തിലെ കഞ്ചാവ് കൃഷി കണ്ടെത്തി നശിപ്പിച്ച് എക്സൈസ് സംഘം....

വാഴക്കുല വെട്ടുമ്പോള്‍ കര്‍ഷകന്‍റെ കൈക്ക് പാമ്പ് കടിച്ചു ; കടിച്ച പാമ്പുമായി നേരെ പോയത്...

0
കോഴിക്കോട്: വാഴക്കുല വെട്ടുന്നതിനിടെ വയോധികന്‍റെ കൈയ്ക്ക് പാമ്പുകടിയേറ്റു. താമരശ്ശേരി കട്ടിപ്പാറ ചമല്‍...

നാവായിക്കുളം വയോദമ്പതികൾ താമസിക്കുന്ന വീടിന് നേരെ അജ്ഞാതരുടെ ആക്രമണം ; പോലീസ് അന്വേഷണം തുടങ്ങി

0
തിരുവനന്തപുരം: നാവായിക്കുളം വയോദമ്പതികൾ താമസിക്കുന്ന വീടിന് നേരെ അജ്ഞാതരുടെ ആക്രമണം. വീടിന്...