തിരുവനന്തപുരം: സര്‍വിസില്‍നിന്ന് വിരമിച്ച പോലീസ് ഉദ്യോഗസ്ഥര്‍ക്ക് അവസാനം ജോലി ചെയ്ത യൂണിറ്റില്‍ നിന്നും തിരിച്ചറിയല്‍ കാര്‍ഡ് നല്കാന് സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബെഹ്റ നിര്‍ദേശം നല്കി.
വിരമിക്കുന്ന ഉദ്യോഗസ്ഥരുടെ സൗകര്യാര്‍ഥം തിരിച്ചറിയല്‍ കാര്‍ഡ് ലഭ്യമാക്കാനുള്ള സര്‍ക്കാര്‍ ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് ഡിജിപിയുടെ നിര്‍ദ്ദേശം.വിരമിക്കുന്ന ദിവസം തന്നെ കാര്‍ഡ് നല്‍കാനാണ് നിര്‍ദ്ദേശം.
ഐ.പി.എസ് റാങ്കിലുള്ള ഉദ്യോഗസ്ഥര്‍ക്ക് പോലീസ് ആസ്ഥാനത്തുനിന്നാണ് തിരിച്ചറിയല്‍ കാര്‍ഡ് നല്‍കുക. ഇതുവരെ ലഭിക്കാത്ത ഉദ്യോഗസ്ഥര്‍ക്ക് അതത് യൂണിറ്റുകളില്‍ ഓണ്‍ലൈനായോ നേരിട്ടോ അപേക്ഷ നല്കി കാര്‍ഡ് കൈപ്പറ്റാവുന്നതാണ്. ശാരീരിക വെല്ലുവിളി നേരിടുന്ന ഉദ്യോഗസ്ഥര്‍ക്ക് അവര്‍ ആവശ്യപ്പെടുന്നപക്ഷം തപാലില്‍ അയച്ച് നല്‍കണമെന്നും ഡിജിപിയുടെ നിര്‍ദ്ദേശമുണ്ട്.