റബർ ബോർഡ് പരീക്ഷണ തോട്ടം കാടുമൂടുന്നു ; വന്യമൃഗ ശല്യത്തിൽ പൊറുതിമുട്ടി നാട്ടുകാർ

For full experience, Download our mobile application:
Get it on Google Play

തോമ്പിക്കണ്ടം: ഇടമുറിയിലെ റബർ ബോർഡ് പരീക്ഷണ തോട്ടം കാടുപിടിച്ചു കിടക്കുന്നത് പ്രദേശവാസികൾക്ക് വലിയ ഭീഷണിയാകുന്നു. കാലങ്ങളായി കൃത്യമായ പരിപാലനമില്ലാതെ കിടക്കുന്ന തോട്ടം ഇപ്പോൾ ഇഴജന്തുക്കളുടെയും കാട്ടുപന്നികളുടെയും താവളമായി മാറിയിരിക്കുകയാണ്. അടുത്ത സമയത്ത് പ്രദേശത്ത് പുലിയെ കണ്ടതായ വാര്‍ത്തയും വന്നിരുന്നു. കാടുമൂടി കിടക്കുന്നതിനാൽ വിഷപാമ്പുകൾ ഉൾപ്പെടെയുള്ള ഇഴജന്തുക്കൾ വ്യാപകമായി പെരുകുന്നു. ഇവ സമീപത്തെ വീടുകളിലേക്ക് പ്രവേശിക്കുന്നത് ജനങ്ങളെ ഭീതിയിലാഴ്ത്തുന്നു.

തോട്ടത്തിലെ കാടുമൂടിയ സ്ഥലങ്ങളില്‍ തമ്പടിക്കുന്ന കാട്ടുപന്നികൾ രാത്രികാലങ്ങളിൽ കൂട്ടത്തോടെ ഇറങ്ങി നാട്ടുകാരുടെ കൃഷിയിടങ്ങൾ നശിപ്പിക്കുന്നത് പതിവായിരിക്കുകയാണ്. തോട്ടത്തിന് സമീപത്തെ റോഡിലൂടെ കാൽനടയാത്ര പോലും ദുഷ്കരമായിരിക്കുകയാണ്. സന്ധ്യ കഴിഞ്ഞാൽ പുറത്തിറങ്ങാൻ കഴിയാത്ത അവസ്ഥയാണെന്ന് നാട്ടുകാർ പറയുന്നു. ​കാട് വെട്ടിത്തെളിച്ച് തോട്ടം വൃത്തിയാക്കാൻ അധികൃതർ തയ്യാറാകുന്നില്ലെന്നാണ് നാട്ടുകാരുടെ ആരോപണം. റബർ ബോർഡ് അധികൃതരെ പലതവണ പരാതി അറിയിച്ചിട്ടും യാതൊരു നടപടിയും ഉണ്ടായിട്ടില്ല. ജനങ്ങളുടെ ജീവനും സ്വത്തിനും ഭീഷണിയാകുന്ന ഈ സാഹചര്യം തുടർന്നാൽ ശക്തമായ പ്രതിഷേധ പരിപാടികൾ സംഘടിപ്പിക്കാനാണ് നാട്ടുകാരുടെ തീരുമാനം.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മണ്ഡലപുനർനിർണയ വിഷയത്തിൽ സംസ്ഥാന താൽപ്പര്യം ബലികഴിച്ചു ; വിജയ് സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി ഉദയനിധി...

0
ചെന്നൈ: നിർദ്ദിഷ്ട മണ്ഡല പുനർനിർണയ വിഷയത്തിൽ സംസ്ഥാനത്തിന്റെ ഔദ്യോഗിക നിലപാടിനെ ചൊല്ലി...

വള്ളം നങ്കൂരമിട്ടശേഷം കരയിലേക്ക് നീന്തിവന്ന മത്സ്യത്തൊഴിലാളി മുങ്ങിമരിച്ചു

0
കന്യാകുമാരി : വള്ളം നങ്കൂരമിട്ടശേഷം കരയിലേക്ക് നീന്തിവന്ന രണ്ട് തൊഴിലാളികളിൽ...

ഓണത്തിന് സപ്ലൈക്കോ സര്‍വസജ്ജമെന്ന് ഭക്ഷ്യമന്ത്രി അനൂപ് ജേക്കബ്

0
തിരുവനന്തപുരം: ഓണത്തിന് സപ്ലൈക്കോ സര്‍വസജ്ജമെന്ന് ഭക്ഷ്യമന്ത്രി അനൂപ് ജേക്കബ്. ലഭ്യത...

ഓപ്പറേഷന്‍ തൂഫാന് രാഷ്ട്രീയം ഇല്ല : രമേശ് ചെന്നിത്തല

0
കൊടുങ്ങല്ലൂർ : പുതിയ തലമുറയെ ലഹരിയുടെ കരാളഹസ്തങ്ങളിൽ നിന്ന് രക്ഷിക്കാനുള്ള...