റബ്ബർ പാലിന്‍റെ വിലയിടിഞ്ഞു : കര്‍ഷകര്‍ പ്രതിസന്ധിയിൽ

For full experience, Download our mobile application:
Get it on Google Play

കോട്ടയം : റബർ മേഖലയെ പ്രതിസന്ധിയിലാക്കി റബർ പാൽ വിലയും ഇടിയുന്നു. 180 രൂപ വരെ ലഭിച്ചിരുന്ന റബർ പാലിന് ഇപ്പോൾ കർഷകനു നൂറ് രൂപ പോലും ലഭിക്കുന്നില്ല. റബർ പാൽ സംഭരിച്ച് വില്പനയ്ക്ക് വെച്ചിരുന്ന കർഷകർ ഇതോടെ വലിയ ദുരിതത്തിലാണ്. റബ്ബർ മേഖല കൂടുതൽ ദുരിതത്തിലേക്ക് നീങ്ങുകയാണ്. കൊവിഡ് കാലത്ത് ഗ്ലൗസ് അടക്കമുള്ള മെഡിക്കൽ വസ്തുക്കളുടെ നിർമ്മാണം വർദ്ധിച്ചതാണ് റബർ പാലിന് വിപണിയിൽ ഡിമാന്റ് ഉയരാൻ കാരണമായത്. ഇതോടെ കർഷകർ റബർപാൽ വിൽപ്പനയിലേക്ക് കടന്നു.

മാസങ്ങൾക്ക് മുൻപ് വരെ 180 രൂപവരെ ലാറ്റെക്‌സിന് വില ലഭിച്ചിരുന്നു. എന്നാൽ ഇപ്പോൾ റബ്ബർ പാലിന്റെ വില ഓരോ ദിവസവും കുറഞ്ഞു വരികയാണ്. ഇപ്പോൾ നൂറ് രൂപ പോലും റബർ പാലിന് ലഭിക്കുന്നില്ല. മിക്ക കർഷകരുടെ പക്കലും വിൽക്കാൻ സാധിക്കാതെ റബർ പാൽ കെട്ടികിടക്കുകയാണ്. നിലവിൽ റബ്ബർ ഷീറ്റിന്റെ വിലയിടിവ് വിപണിയെ സാരമായി ബാധിച്ചിട്ടുണ്ട്. അടുത്ത ജനുവരിയോടെ സ്ഥിതിയിൽ കാര്യമായ പുരോഗതി ഉണ്ടാകും എന്നാണ് റബ്ബർ മേഖലയിലെ വിദഗ്ധർ പറയുന്നത്. എന്നാൽ കെട്ടിക്കിടക്കുന്ന റബ്ബർ പാലും കടക്കെണിയും എങ്ങനെ മറികടക്കുമെന്ന ആശങ്കയിലാണ് കർഷകർ.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ബസ് കാത്തിരിപ്പു കേന്ദ്രത്തിൽ‌ കല്ല് കൊണ്ട് തലയ്ക്കടിച്ചു കൊലപ്പെടുത്തിയ നിലയിൽ വയോധികന്റെ മൃതദേഹം കണ്ടെത്തി

0
കണ്ണൂർ : വാഴക്കുണ്ടം ബസ് കാത്തിരിപ്പു കേന്ദ്രത്തിൽ വയോധികനെ കല്ലു കൊണ്ട്...

‘സംഘടന ശക്തിപ്രാപിക്കാതെ തിരിച്ചടി മറികടക്കാനാകില്ല’ ; വിപുലീകൃത സംസ്ഥാന കമ്മിറ്റിയ്ക്കായുള്ള മാര്‍ഗരേഖയില്‍ പരാമര്‍ശം

0
കോഴിക്കോട് : സംഘടന ശക്തിപ്രാപിക്കാതെ തിരിച്ചടി മറികടക്കാനാകില്ലെന്ന് സിപിഐഎം വിപുലീകൃത സംസ്ഥാന...

ഇന്ത്യൻ ബഹിരാകാശ രംഗത്തെ തെറ്റായ പ്രവണതകള്‍ ; വീണ്ടും വിമർശനവുമായി മുൻ ഐഎസ്ആർഒ ചെയർമാൻ...

0
തിരുവനന്തപുരം : ഇന്ത്യൻ ബഹിരാകാശ രംഗത്തെ തെറ്റായ പ്രവണതകള്‍ക്കെതിരെ വീണ്ടും തുറന്നടിച്ച്...

ജിംനേഷ്യത്തിന്റെയും ബ്യൂട്ടിപാർലറിന്റെയും മറവിൽ ലഹരിമരുന്ന് വിൽപ്പന ; കേസിൽ രണ്ടുപേർ കൂടി അറസ്റ്റിൽ

0
തൃശ്ശൂർ: ജിംനേഷ്യത്തിൻ്റേയും ബ്യൂട്ടിപാർലറിൻ്റേയും മറവിൽ ലഹരിമരുന്ന് വിൽപ്പന നടത്തിയ കേസിൽ രണ്ടുപേരെ...